SEQUEL 66

വീണു മരിക്കുന്ന ഉറുമ്പുകൾ

കവിത ജാബിർ നൗഷാദ് ദൂരെ, നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമക്കരെ ശൂന്യതയിൽ ഒരു കടത്തു വഞ്ചി നീങ്ങുന്നു അതിൽ ദൈവത്തിനുള്ള അപ്പ കഷ്ണം ഉറുമ്പരിച്ചു തുടങ്ങുന്നു. മധുരത്തിന്റെ ലഹരിയിൽ അവരോരോരുത്തരും ഭൂമിയിലേക്ക് ബോധരഹിതരായ് വീഴുന്നു, നോക്കെത്താ ദൂരത്തോളം കറുത്ത ജഡങ്ങൾ. ബാക്കിയായൊരുറുമ്പ് കവിയുടെ വിരലിൽ നമസ്കരിക്കുന്നു ലോകം തീർന്നിരിക്കുന്നു പാപങ്ങളൊടുങ്ങിയിരിക്കുന്നു ആദം തെറ്റേറ്റ് പറഞ്ഞു ദൈവത്തിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു സ്നേഹം ഒരു ചിലന്തിവല പോലെ മനുഷ്യരെ...

തോട്ടോഗ്രഫി 8

പ്രതാപ് ജോസഫ് “Character, like a photograph, develops in darkness.” — Yousuf Karsh വെളിച്ചംകൊണ്ട് എഴുതുന്ന കലയാണ് ഫോട്ടോഗ്രഫി. പക്ഷേ, വെളിച്ചത്തെ എഴുതുന്നതാരാണ്? വെളിച്ചത്തെ എഴുതുന്നത് ഇരുട്ടാണ്. അങ്ങനെയെങ്കിൽ ഒരു ഇമേജിൽ വെളിച്ചത്തിനെന്നപോലെ ഇരുട്ടിനും...

സിൻഡ്രല്ലയുടെ ഷൂ – അവസാന ഭാഗം

രാധിക പുതിയേടത്ത് “നെക്സ്റ്റ് ..” “പേര് “ “സൈറ ഹുസ്സെൻ “ “വംശം?” “കൊക്കേഷ്യൻ” ചുവന്ന കവിളും സിൽക്ക് തൊപ്പിയും വെള്ളാരം കല്ലുപോലുള്ള കണ്ണുകളുമുള്ള പേർഷ്യക്കാരിയെ കണ്ടാൽ കൊക്കേഷ്യൻ അല്ലെന്ന് ആരും പറയില്ല. വെള്ളക്കാർക്ക് അധികം താമസമില്ലാതെ തന്നെ ദ്വീപിൽ നിന്ന്...

തടി

കഥ ഷഹീർ പുളിക്കൽ “ഇപ്പാ” ബഷീറിന്റെ അരോചകമായ വിളി അദ്ദുപ്പയുടെ കാതുകളിലൂടെ പ്രവഹിച്ച് കൈകളിലിരുന്ന് ഭൂമിയുടെ മുഖംമാറ്റികൊണ്ടിരുന്ന തൂമ്പ വരെയെത്തി. “എന്തിനാജ്ജ് കെടന്ന് ചാക്ണ്?” “വക്കീൽ വിളിച്ചീന്നു” വാഴക്കണ്ടത്തിന്റെ അതിരിൽ നിന്നുകൊണ്ട്, മണ്ണിലേക്ക് ഇറങ്ങാതെ ബഷീർ പറഞ്ഞു. ചുരുണ്ടുഞെളിപിരികൊണ്ട മുടികളിലൂടെ ഒഴുകിയൊലിച്ച...

ട്രോൾ കവിതകൾ – ഭാഗം 20

വിമീഷ് മണിയൂർ പുകവലി ആരോഗ്യത്തിന് നല്ലതാണ് ഒരു പുസ്തകത്തിലെ മുപ്പത്തിയാറാമത്തെ പേജിൽ നിന്ന് ഒരു വാക്ക് അടുത്ത പേജിലേക്കും അതു കഴിഞ്ഞ് കസേരയിലേക്കും ഒരു സിഗരറ്റ് വലിക്കാൻ പോയതായിരുന്നു. ഒരാള് വായിക്കാൻ വന്നതും പുസ്തകം പേടിച്ചു....

സ്നേഹിതയ്ക്ക്

കവിത പ്രശാന്ത് പി.എസ് ആ കണ്ണീർ ഗോളങ്ങളിൽ ഒരു സമുദ്രം തേടിക്കൊണ്ട് ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ നിൻ്റെ കാഴ്ച്ച എനിക്കുള്ളിലെ മത്സ്യത്തെ പിടിച്ചെടുക്കുന്നു. ഉടഞ്ഞ പാത്രത്തിലിപ്പോൾ ശൂന്യത മാത്രമാണ്. ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ ഓർമ്മകളുടെ പട്ടിണിമരണത്തിന് സാക്ഷിയായ് തീവണ്ടി നീങ്ങുന്നുവെങ്കിലും ചുവന്ന ചവറ്റുകൊട്ടയ്ക്ക് പിറകിൽ കാറ്റാടിമരത്തിൻ്റെ കത്തി വികൃതമായ കഷണം പോലെ സ്വയം മങ്ങിമറയുന്ന നിന്നെയെനിക്ക് കാണാം. നിഗൂഢമായൊരു സ്മാരകശിലയായ് സ്വയം...

റബ്ബർമരങ്ങൾക്കിടയിലെ ഓക്കുമരം

കഥ ഗ്രിൻസ് ജോർജ് ഏകകേന്ദ്രമായ മൂന്നു വലിയ വൃത്തങ്ങൾ. ഞാൻ കുറച്ചുസമയം ആ പൂക്കളത്തെ നോക്കി നിന്നു. കണക്കുടീച്ചർ അളന്നു കൊടുത്തുവിട്ട മഞ്ഞച്ചരടിൽ ചോക്കു കെട്ടി സുജിത്തു വരച്ച വൃത്തങ്ങൾ. വൃത്തങ്ങൾക്കു നടുവിൽ നീലനിറത്തിൽ ഓളംതള്ളുന്നയൊരു...

ഒരു സെമിത്തേരിയൻ ചുംബനം

കവിത സ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...

കറുത്ത മാവേലിയെ കണ്ടിരുന്നോ ?

അജയ് ജിഷ്ണു സുധേയൻ / അജു അഷറഫ് മാവേലി എന്ന വാക്ക് കേൾക്കുമ്പോൾ മനസിലേക്കോടി വരുന്നൊരു രൂപമുണ്ട്. പൂണൂലിനാൽ അലങ്കരിക്കപ്പെട്ടൊരു കുടവയർ, മിന്നുമാഭരണങ്ങൾ. കേരളം ഭരിച്ച നീതിമാനായ അസുരരാജാവിനെങ്ങനെ ഈ പരിവേഷം കൈവന്നു എന്ന...

ജീവിതം ഒരു തിരക്കഥ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 2010. ബംഗളുരുവിലെ നെലമംഗലയിൽ നഴ്സിംഗ് കോളജിൽ കാൻറീൻ നടത്തിവരുന്ന കാലം. മെയിൻ റോഡിനോട് ചേർന്നുള്ള കെട്ടിടസമുച്ചയത്തിൻ്റെ നാലാം നിലയിലാണ് മെസ്സ്. ഇരുന്നൂറിൽപ്പരം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികൾ. ആൺപിള്ളേർ ഇരുപതിൽ കവിയില്ല. ഇരു വശത്തുമുള്ള...
spot_imgspot_img