SEQUEL 32

പ്രേതം

കവിത ഷംസ്   പാതിരാവിലൊരു പ്രേതമെന്റെ പാതിരാവണ്ടിക്കു കൈകാട്ടി   മഞ്ഞും മാറാലയും കൊണ്ടു മുറുക്കിവെച്ച ജനാല ഒറ്റച്ചിമ്മലിൽ സുതാര്യമായി.*   ഊരിവീഴുന്നു ഓർമ്മപ്പത്തായത്തിൻ ഓടാമ്പലുകൾ, ചിറകടിച്ചുയരുന്നു മറവിക്കുഞ്ഞുങ്ങൾ.   ഒരേ മരം മണം അതേ നഗരം തീരം   കാന്തമേറ്റതു പോലെൻ അകക്കാന്തികൾ, സ്വയം കുരുങ്ങിപ്പോയ ചിലന്തികൾ.   സമയത്തോടുള്ള വഞ്ചനയത്രേ ഓർമകളുടെ ജനിതകം.   അതിനാൽ പാതിരാത്രിയിലെ പ്രേമമേ, ഈ പാതിരാവണ്ടി നീയേ തെളിക്കുക തിരിച്ചെന്നെ നടത്തുക.   കാലമേ ഇനി ബാക്കിയായിട്ടുള്ളൂ.     *വിജയലക്ഷ്മിയുടെ...

തറകാളെക ആളദ്

കാട്ടുനായ്ക്ക ഗോത്രഭാഷാകവിത ബിന്ദു ഇരുളം യാററോ ബ്ന്തോദറ് . യാനനോ ഹേ ള്യോ ദറ് . ക്ണ്ട് ല്ലേ യാന് കേളി ല്ലേ. ക്ണ്ണ് ക്‌ത്തി കാണതെ ക്‌യീനെപ്പുല് ഗോട്ടു ലാ കപ്യാ നിനാ . ഉട്ടിദ കാലല് ഉല്ലൊന്തിഗെ. ആളാഗി ബന്താക കുയിദറ് തീനികേ. ജൊവ് നാഗി തുംമ്പി...

നാരായണനും ശങ്കരനും സംഘപരിവാറും

ലേഖനം ബിനോയ്‌ ഷബീർ ചരിത്രത്തെ പേടിക്കുന്നവർ രൂപങ്ങളെയും പേടിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് തുടർച്ചയായ മൂന്നാം വർഷവും കേരളത്തിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് മാറ്റുന്നത്. 2019ലെ വൈക്കം സത്യാഗ്രഹവും, 2020ലെ കേരള നൃത്തരൂപങ്ങളും,...

വിസ്മൃതി  

കഥ വിനോദ് വിയാർ   കായംകുളം 7 Km   പച്ചച്ചായമടിച്ച, വെളുത്ത അക്ഷരങ്ങളുള്ള ബോർഡിലെ മുകളിലത്തെവരി മാത്രം ഒരു സാധാരണ കാഴ്ചയുടെ ലാഘവത്തോടെയല്ലാതെ മുകുന്ദൻ ശ്രദ്ധിച്ചു. കായംകുളത്തിനപ്പുറം ഓച്ചിറയും കരുനാഗപ്പള്ളിയും കാവനാടുമെല്ലാം കടന്ന് ഈ സൂപ്പർഫാസ്റ്റ് കൊല്ലത്തെത്തുന്ന ഒരു...

മീശക്കാരി 

കഥ ഹൈറ സുൽത്താൻ "നിനക്ക് വേറെയെവിടെയൊക്കെ മുടിയുണ്ടെടീ? " "എങ്കളുക്ക് ഒറ്റക്കുടിതാ മ്പ്രാ " അവയവങ്ങളുള്ള കറുകറുത്തതടിപോലുള്ളവൾ അല്പം വിട്ടുനിന്ന് മറുപടി പറഞ്ഞു. "കുടിയല്ലെടീ മുടി മുടി " നാലു സിംബളന്മാരിലൊരാൾ കൂടെയുള്ളവരെനോക്കി വഷളൻചിരിയോടെ ഒറ്റപ്പുരികമുയർത്തി. ഉടനെ  തന്റെ...

ഒളിയമ്പ്

കവിത ശിവൻ തലപ്പുലത്ത്‌ നീയെപ്പോഴാണ് മുറിഞ്ഞവാക്കുകളെ തുന്നി ചേർക്കാൻ തുടങ്ങിയത് അക്ഷരങ്ങൾക്ക് മോഹലസ്യം വന്നു തുടങ്ങിയപ്പോൾ കൂട്ടം കൂടിനിന്ന് പുസ്തകങ്ങൾ നിലവിളി ച്ചു തുടങ്ങിയിരിക്കുന്നു വെട്ടി മുറിക്കുന്ന തീവണ്ടി വേഗങ്ങളിൽ കുടുങ്ങി നെടുവീർപ്പുകൾക്ക് കണ്ണും കാതും നഷ്ടപെടുന്നു വട്ടം കെട്ടിപ്പി ടിച്ചവർ വരിഞ്ഞു മുറുക്കി ന്യായം പറയുന്നു ആവിപറക്കുന്ന അക്ഷരങ്ങളിൽ നിന്ദിത ന്റെയും പീഡിതന്റെയും ആല്മരോധനങ്ങൾക്ക് കാതു കൊടുത്തവർ വരണ്ടൊ...

നിഴലുകൾ അഥവാ നീറലുകൾ

ഫോട്ടോ സ്റ്റോറി ജിത്തു സുജിത്ത് "ഒറ്റപ്പെടലുകളിലെ ചില കൂടിച്ചേരലുകളാണ് ഈ ചിത്രങ്ങൾ"... ... ജിത്തു സുജിത്ത് : പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ ജനനം. കുമരനെല്ലൂർ സ്കൂൾ, മലപ്പുറം ഗവൺമന്റ് കോളേജ്, പട്ടാമ്പി സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഫോട്ടോഗ്രാഫി,...

” സെന്റ് തോമസ് കോട്ട…, ഡച്ചുകാരുടെ അവസാന പ്രതീക്ഷ “

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസി രണ്ടു മാസം മുൻപാണ് ഞാൻ തങ്കശ്ശേരി കോട്ടയെന്ന സെന്റ് തോമസ് കോട്ട സന്ദർശിക്കുന്നത്. ചരിത്രപഠനത്തിൽ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ കോട്ടയൊന്നു നേരിൽ കാണുന്നത്. കേരളത്തിലെ മറ്റു ഏതു...

ഓർമ്മയാകുന്ന മരോലികൾ

ലേഖനം ജീജ ജഗൻ അനുഷ്ഠാനത്തിൻ്റെ വിശുദ്ധിയോടെ നെൽകൃഷി ചെയ്തുവരുന്ന ഒരു ജനതയുടെ ചിത്രം എസ് കെ പൊറ്റെക്കാട്ടിൻ്റെ ബാലിദ്വീപ് വായിച്ചവരുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ടാവാം.ഇതുപോലെ കൃഷിയുമായി ചേർന്നു നിൽക്കുന്ന ആചാരങ്ങളുമായി പാരമ്പര്യത്തനിമ കൈവെടിയാത്ത കർഷകർ വയനാട്ടിലിന്നുമുണ്ട്....

കിണർ

കവിത അഭിരാമി എസ് ആർ കൊട്ടമ്പൊലേന് കെണറ് കുത്താരുന്ന് വല്ല്യമ്മച്ചീടെ  പെണ്ണുചോയ്പ്പിന് തലേന്ന് പെലേൻ കെണറിടിഞ്ഞ് ചത്ത് ചത്തതല്ല, വല്ല്യമ്മച്ചീടപ്പൻ കൊന്ന് താത്തിയതാന്നും പറയുന്നൊണ്ട് എന്നതാന്നേലും  പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ്  അമ്മച്ചി പണി പറ്റിച്ച് മൂപ്പത്തി വീട് വിട്ടെറങ്ങി കൊട്ടമ്പെലേന്റെ കൂരേല് കേറി പൊറുതി തൊടങ്ങി പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ് വല്ല്യമ്മച്ചീനേം വീട്ടരേം അകന്ന ശേഷക്കാരേമ്പോലും പള്ളീന്ന് പൊറത്താക്കി തറവാട്ട്...
spot_imgspot_img