SEQUEL 48

ആനച്ചന്തത്തിന്റെ അണിയറ

ഫോട്ടോ സ്റ്റോറി അശ്വിൻ ആരണ്യകം ഉച്ചയോടെയാണ് മുത്തങ്ങയിലേക്ക് ചെന്ന് കേറിയത്, വെയിലും മഴയും മാറി മാറി, വയനാടൻ കാലാവസ്ഥ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു. കാടങ്ങനെയാണ്.. എത്ര തവണ കണ്ടതാണെങ്കിലും അത്രപെട്ടെന്നൊന്നും ആരെയും സ്വീകരിക്കില്ല. ഡോർമെട്രിക്ക് മുൻപിലെ...

എത്ര പെട്ടെന്നാണ് പൂക്കളെല്ലാം നിറം മാറുന്നത്

കവിത വിബിൻ ചാലിയപ്പുറം തുമ്പ് കരിഞ്ഞ പാറ്റച്ചിറകിനുള്ളിലൂടെ ഉറുമ്പ് ആകാശം നോക്കി. രാത്രി ശക്തമായി മഴ പെയ്തിട്ടും രാവിലെത്തന്നെ എന്താണിത്ര ചൂടെന്നോർത്തു. മഴ മാത്രമല്ലല്ലോ കൂടിനുള്ളിലേക്ക് കേൾക്കാൻ പാകത്തിന് നിലവിളികൾ, വെടിയൊച്ചകൾ, ചില്ലുജനാലകൾ പൊട്ടിയുടയുന്നത്, എല്ലാം ഉണ്ടായിരുന്നല്ലോ...

സുസ്ഥിര ജീവിതം: യുദ്ധം,  അപഹരണം, പ്രത്യയ ശാസ്ത്രം 

ലേഖനം ഉവൈസ് നടുവട്ടം ജീവിക്കാൻ സ്വസ്ഥമായ ഭൂമി എന്നത് സർവ്വരുടെയും അവകാശവും സ്വപ്നവുമാണ്. മനുഷ്യന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നാണ് വർഷങ്ങളെടുത്ത് അവൻ കെട്ടിപ്പടുത്ത പുരയിടവും അവന്റെ സമ്പാദ്യങ്ങളും സന്താനങ്ങളും. അവയെ ഭദ്രമാക്കാൻ രാപ്പകൽ ഭേദമന്യേ വിയർപ്പൊഴുക്കുന്നത്...

പരൽ മീനുകൾ 

കവിത സ്നേഹ മാണിക്കത്ത് അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന മങ്ങിയ ചിത്രം പോലെ ഞങ്ങളുടെ സഞ്ചാരപഥങ്ങൾ അന്യോന്യം ചുംബിച്ചു ഇരുട്ടിന്റെ നീലക്കണ്ണുകൾ തണ്ണിമത്തന്റെ മണമുള്ള ചുണ്ടുകളിൽ ചായങ്ങൾ തൊട്ടു തിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ നനുത്ത ഛായാചിത്രം വരച്ചു പ്രേമം വറ്റിയ കഴുത്തിടുക്കിൽ പരൽ മീനുകൾ കൂട്ടിമുട്ടി രണ്ടു മനുഷ്യരുടെ ഉടൽ ഒന്നായിമാറും മുൻപേ സൂര്യൻ ജനിച്ചു കൈവിരലുകൾ നിർദയം വേർപ്പെട്ട് മുൾവേദനയിൽ യാത്ര പറഞ്ഞു അവർ വീണ്ടും അപരിചിതരായി ചത്ത ചുണ്ടുകളെ കടിച്ചു പൊട്ടിച്ചു ഇരുവഴി പരന്നൊഴുകി ... ആത്മ ഓൺലൈൻ...

മേരിക്കുട്ടിക്ക് അപ്പച്ചന്റെ മറുപടിക്കത്ത് 

കഥ റഹീമ ശൈഖ് മുബാറക്ക് 1974 മെയ് പന്ത്രണ്ട് ഒരു വെളുപ്പാൻ കാലം. അന്നാണ് മേരിക്കുട്ടീടെ അപ്പച്ചൻ പത്രോസ് തൂങ്ങി മരിക്കുന്നത്. മേരിക്കുട്ടിക്കന്ന് പത്ത് വയസ്സ് പ്രായം കാണും. ഇപ്പോൾ വർഷം നാൽപ്പത്തേഴ് പിന്നിടുമ്പോൾ തന്റെ...

കൂടിയിരുന്ന് കേട്ട കമ്പിക്കഥകൾ

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം.അഞ്ച്) അനിലേഷ് അനുരാഗ് എന്തിനാണ് മനുഷ്യൻ കഥകൾ മെനയുകയും, പറയുകയും ചെയ്യുന്നത്? മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറ്റവുമാദ്യത്തെ ജനകീയ സാഹിത്യ വിഭാഗം കഥയായിരിക്കുമെന്ന് തോന്നുന്നു. ആദിമനുഷ്യൻ്റെ ആദ്യകലാവിഷ്കാരം ഗുഹാഭിത്തിയിൽ കോറിവരച്ച ചിത്രപ്പണികളാണെങ്കിലും, എന്നത്തെയും പോലെ...

Drive My Car (2021)

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് 'വിധി നമ്മിലേക്കയക്കുന്ന വിചാരണകള്‍ നമ്മള്‍ ക്ഷമയോടെ നേരിടും. മറുലോകത്ത് നമ്മളദ്ദേഹത്തോട് പറയും, ഞങ്ങള്‍ കഷ്ടപ്പെട്ടു ഞങ്ങള്‍ കരഞ്ഞു ജീവിതം കഠിനമായിരുന്നു ശേഷം ദൈവം നമ്മളോട് കരുണ കാണിക്കും മുഖത്തൊരു ചെറുപുഞ്ചിരിയോടെ നമ്മള്‍ നമ്മുടെ ദുഖങ്ങളിലേക്ക് തിരിഞ്ഞുനോക്കും.' ഹറൂകി മുറകാമിയുടെ...

മരം / The Tree

കവിത കല്പന സിങ് ചിറ്റ്നിസ് വിവർത്തനം: റാഷ് 1 വിതുമ്പിയില്ല കരുണയ്ക്കായി യാചിച്ചില്ല പരാതിപ്പെട്ടില്ല നിശബ്ദമായി മറിഞ്ഞു വീണു, ആ മരം 2 അതിന്റെ മാംസം പോലെ മഞ്ഞച്ച എന്റെ കൈകളിലൂടെ വെളുത്ത രക്തമൊഴുകി ഈർച്ചവാളിന്റെ കറക്കത്തിന്റെ കാതടയ്ക്കുന്ന ശബ്ദത്തിൽ വിറ കൊണ്ട കൈകൾ ഞാനാണ് ആ മരം അതിന്റെ കൊലയാളിയും 3 അതിന്റെ  ചോര വെളുത്തിരുന്നു ഞങ്ങൾ അതിന്റെ ശോണിമ ഊറ്റിക്കളഞ്ഞു, ഇലകളുടെ...

ഒറ്റ ഫ്രെമിലെ നിലാചിത്രം

കവിത ശാലിനി പടിയത്ത് പിച്ചകപ്പൂക്കൾക്കുമപ്പുറം നിന്റെ ചിരി  നിന്നു പൂക്കുന്നുണ്ട് കള്ളിപ്പാലകൾക്കുമിപ്പുറം നിന്റെയുടൽ ചുരുണ്ട് വിടരുന്നുണ്ട് വാകയിലകൾക്കു മീതെ നിന്റെ നനഞ്ഞ പാദങ്ങൾ പതുക്കെ  വളരെ പതുക്കെ  അമർന്നു പോകുന്നുണ്ട് വെള്ളിയോളങ്ങളിൽ  തങ്ങിനിന്ന  നിന്റെ ആമ്പൽപൂമണം കാറ്റ് എന്റെ നനഞ്ഞ മുടിയിലേക്ക്  പൊതിഞ്ഞുണക്കുന്നുണ്ട് എല്ലാം  നീല നിലാചന്തത്തിലൊതുക്കി ഇന്ദുമതി ചന്ദനക്കാടുകൊണ്ട് ഒറ്റ ഫ്രെയിം തീർത്തിട്ടുണ്ട് നോക്കൂ  ആ ഫ്രെയ്മിനുള്ളിൽ  നീയും ഞാനും വാൽത്തുമ്പിൽ കവുങ്ങിൻ പൂക്കുലചുറ്റിയ ഉടലിൽ നിറമഞ്ഞളാടിയ ചുണ്ടുകളിൽ മാണിക്യം കൊരുത്ത നറുംപാൽമണമുള്ള കളളിപ്പാലപ്പൂവുടുപ്പിട്ട രണ്ട് വെള്ളിനാഗങ്ങൾ ... ആത്മ...
spot_imgspot_img