SEQUEL 47

പാകം 

കവിത അഞ്ജു ഫ്രാൻസിസ് അത്രമേൽ  ദുഃഖം നിറഞ്ഞ രാത്രിയൊന്നിലാവണം, മഴയതിന്റെ പഞ്ഞിക്കുപ്പായമുരിഞ്ഞ് തുളുമ്പി വീണത്. പെയ്യരുതേയെന്ന് പ്രാകി നേർന്ന് നിരത്തിവെച്ച പിഞ്ഞാണങ്ങളിൽ അത് താരാട്ട് കൊട്ടി. കറുത്തെല്ലിച്ച പട്ടിണിക്കുഞ്ഞുങ്ങൾ ഉറക്കത്തിലേയ്ക്കുരുണ്ടു പോയി. ഈയൽ ചിറകെരിച്ച കടും മഞ്ഞ നാളത്തെ, മഴ, ഒരുതുള്ളിയുമ്മ കൊണ്ടണച്ചു. അമ്മയിലേയ്ക്ക് കുത്തിച്ചാരി വെച്ച പട്ടിണി നോട്ടങ്ങളെ ഒറ്റയിരുട്ടിൽ കെടുത്തി. ഇരുട്ടത്ത്, എല്ലാവരെയും കെട്ടിപ്പിടിച്ചുറക്കിയിട്ട് മഴ, ആരും മരുന്ന് വെയ്ക്കാനില്ലാത്ത അമ്മയുടെ പൊള്ളലുകളിലേയ്ക്ക് ധാരയാകുന്നുണ്ടാകാം... പഞ്ഞിക്കുപ്പായമുരിഞ്ഞ് തുളുമ്പി വീണ മഴ ഇന്ന് കുട്ടിയല്ല ! ... ആത്മ...

സമാപനം

കവിത മധു ബി പുല്‍മേടുകള്‍, കാട്ടു പൊന്തകള്‍, കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍… കിനാവുകള്‍‍ ആകാശത്തോളം  ഉയരുമ്പോഴും കാലില്‍ വലിയുന്നുണ്ട്.                             മനസ്സു നീര്‍ത്തി‍ ചിറകു വിടര്‍ത്തി- യെഴുതി പഠിക്കുമ്പൊഴും താഴേക്ക്  വലിക്കുന്നുണ്ട്.                   പൊട്ടിക്കാന്‍ കൊതിയീ  കടിഞ്ഞാണ്‍ ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍ മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍   പക്ഷെ ഇരുളുന്നു   സായന്തനത്തിന്‍ പൊടി കഴുകിക്കളയാനായി നിലാവിന്റെ പൊയ്കയിലേക്ക്...

ട്രോൾ കവിതകൾ (ഭാഗം: 3)

കവിത വിമീഷ് മണിയൂർ ടച്ച് സ്ക്രീൻ ഗർഭത്തിൽ മരിച്ചു പോയ കുട്ടികളുടെ അധികം മുളച്ചിട്ടില്ലാത്ത വിരലുകളാണ് ടച്ച് സ്ക്രീൻ. അത്ര ചെറിയ തൊടൽ മതി അവർ ഉണർന്നെണീക്കും. ഉള്ളിലുള്ളത് എഴുതിയും പറഞ്ഞും തെളിച്ചും കാണിക്കും. ശരീരം മുഴുവൻ...

കമ്പിയും, കമ്പിപ്പുസ്തകങ്ങളും

ലേഖനം വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം:നാല്) അനിലേഷ് അനുരാഗ് എന്താണ് കമ്പി ? എങ്ങനെയാണ് അത് പുസ്തക-വർഗ്ഗീകരണത്തിന്റെ ഭാഗമാകുന്നത്? എന്തുകൊണ്ടാണ് ആ വാക്കിനെ പ്രത്യേകതരം പുസ്തകങ്ങളുമായി മാത്രം ബന്ധപ്പെടുത്തുന്നത്? കേരളത്തിൽ ജീവിക്കുകയും, മലയാളത്തിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്ന...

ജനഗണമന: ഒരു പ്രതിരോധസിനിമ

സിനിമ മുഹമ്മദ് സ്വാലിഹ് പീഢനക്കേസ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ ആരും വരില്ലെന്ന പിറുപിറുക്കലുകള്‍ക്കിടയിലേക്കാണ് അഡ്വക്കറ്റ് അരവിന്ദ് സ്വാമിനാഥന്‍ വയ്യാത്ത കാലുകളും വെച്ച് നടന്നുകയറുന്നത്. ആക്രമിച്ചവരെ വെടിവെച്ചിട്ട ഹീറോകളെ വെറുതെവിടാനുള്ള തീരുമാനത്തിനെതിരെയാണ് അയാള്‍ വിരലുയര്‍ത്തുന്നത്. അവിടെനിന്നും,...

ഇന്ദ്രപ്രസ്ഥത്തിലെ നെൽച്ചെടികൾ

കവിത റീന വി വെയിൽ തട്ടി ഉറച്ച ഭാഷയിൽ മണ്ണിൽ ഒരു പുതിയകവിത വിരിയുന്നു. ചെളി പുരണ്ട ഉപ്പൂറ്റികൾ നടന്ന് നടന്ന് വരമ്പ് താണ്ടുന്നു. വിയർപ്പ് സ്വപ്നങ്ങൾ എന്ന് നനഞ്ഞ് കുതിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ മുഷ്ടി ചുരുട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നോട്ടങ്ങളിൽ മഴ മേഘങ്ങളിലെന്നപോലെ ഉടക്കി നിൽക്കുന്നു. ഉറവ വറ്റാത്ത കണ്ണുകൾ ദാഹങ്ങളെക്കെടുത്തുന്നു. സൂര്യനെ മാനത്തെ പൂവ് എന്ന് ഓമനിക്കുന്നു ശൈത്യത്തെ ശിരസ്സിലണിഞ്ഞ് തലപ്പാവാക്കുന്നു. ഭൂമിയിലെ നെൽച്ചെടികൾ മുഴുവൻ ആദിനങ്ങളിൽ ഉയിർപ്പിനായി കോട്ട കെട്ടി. വെന്തു പോയ നൂറ്റിമുപ്പത്ദിനങ്ങളെ മഴവില്ല് എന്ന് തിരുത്തിയെഴുതിച്ച്, ഇനിയവർ ഭൂമിയിൽ ജലമെന്ന പോലെ ആഴത്തിൽ...

വട്ടം

കഥ സച്ചു പി ജേക്കബ് വട്ടം നിവാസികൾ ഓർമവെച്ച  കാലംമുതൽ കുട്ടച്ചൻ കവലയിലുണ്ട് . കവലയിലെ കുട്ടച്ഛനെപ്പോലെ തന്നെ ഒറ്റയ്ക്കിരിക്കുന്ന ഓരോറ്റമുറി പീടികയിൽ. അയാൾക്കെത്രവയസ്സായി എന്നാർക്കുമറിയില്ല. “എന്റെ ചെറുപ്പംമുതൽ അയാൾ ഇതേപരുവത്തിൽ ആ മുറിക്കകത്തുണ്ട്. എനിക്കിപ്പം...

മുറിഞ്ഞു വീണ മഴവില്ല്

ചെറുകഥ ഹാഷിദ ഹൈദ്രോസ്  തൊട്ടാവാടിപ്പടർപ്പിൽ കണങ്കാലുരഞ്ഞ് ചോര പൊടിഞ്ഞിട്ടും അവൾ ഓട്ടം നിർത്തിയില്ല. കരിയിലകൾ വീണ് ചിതറിയ ഇടവഴിയിലാകെ മഞ്ചാടിക്കുരുകൾ അവളുടെ പാവാടക്കീശയിൽ നിന്നും ചോരത്തുള്ളികൾ പോലെ ഊർന്നു വീണു. മഞ്ചാടിത്തോപ്പും കടന്ന് ആ ഇടവഴി...
spot_imgspot_img