SEQUEL 24

പ്രിയപ്പെട്ട അച്ഛനുമമ്മയും കുട്ടികളും വായിച്ചറിയുന്നതിന്

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം; വിനോദ് അമ്പലത്തറ "പ്രിയപ്പെട്ട അച്ഛനും അമ്മയും കുട്ടികളും വായിച്ചറിയുന്നതിന്. നിങ്ങൾക്കവിടെ സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ ഒരുവിധം സുഖം തന്നെ.... " ഇങ്ങനെ ഒരെഴുത്തെഴുതാനും, എഴുത്ത് വായിക്കാനും നമ്മളെത്ര കൊതിച്ചതാണ്. എത്രയെത്ര...

ഇര

കഥ ശ്രീശോഭ് കാഴ്ചയ്ക്ക് അസ്വാഭാവികത തെല്ലുമില്ലാത്ത നിർദോഷമായ ദേഹോപദ്രവങ്ങളിലൂടെയായിരുന്നു മാത്യൂസ് നിരഞ്ജനക്കുമേൽ അധീശത്വം സ്ഥാപിച്ചത്. ആദ്യമാദ്യം അശ്രദ്ധമായി അതവഗണിച്ച നിരഞ്ജന, പിന്നെ പിന്നെ നവലിബറൽ കാലത്തെ ബഹുഭൂരിപക്ഷം ഇരകൾക്കും സംഭവിക്കുന്നതുപോലെ കരുത്തന്റെ കൈയേറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ട് ആ...

കൊളംബസിന്റെ ബന്ധുവിന്റെ ശവക്കല്ലറ തൃശൂരിൽ…

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്‌സൺ ദേവസ്സി വളരെ അവിചാരിതമായി കണ്ട ഒരു ശിലാലിഖിതം, ഇന്ത്യയുടെ മധ്യകാലത്തിലെ ഒരു പ്രധാന സംഭവത്തിലേക്കാണ് എന്നെ കൊണ്ടുപോയത്. പിന്തുടർന്നുപോയ ഞാൻ കണ്ട കാര്യങ്ങൾ തികച്ചും അവിശ്വസനീയമായിരുന്നു. ചരിത്രാന്വേഷികളായ എല്ലാവർക്കുമായി ഞാനറിഞ്ഞ...

പെണ്ണൊരു തീ

കവിത പ്രതീഷ് നാരായണൻ വഴുക്കുന്ന വരാലിനെ ഓർമിപ്പിക്കുന്നു അവൾ വരുന്ന പകലുകൾ. ബൈക്കിനു പിന്നിൽ മീൻകൊട്ടയുംവച്ച് പടിക്കലെത്തി ഹോണടിച്ചപ്പോൾ തിടുക്കത്തിൽ തിണ്ണവിട്ടിറങ്ങീ ഞാൻ. ഐസുരുകിയ വെള്ളത്തിനൊപ്പം ചോരയും ചിതമ്പലും ഒഴുകി നീളുന്ന ചാലിന്റെ മണംപിടിച്ച് എനിക്കുമുന്നേ പൂച്ച. നോക്കുമ്പോൾ ഇടവഴിയിൽ നിന്ന് അവളൊരു സെൽഫിയെടുക്കുന്നു. അരിച്ചിറങ്ങുന്ന വെയിൽ ചീളുകളിൽ ഉടലു മിന്നിക്കുന്ന പള്ളത്തിയെപ്പോലെ നോട്ടത്തിന്റെ മിന്നായമെറിയുന്നു. തൊട്ടു തൊട്ടില്ലെന്ന മട്ടിലപ്പോൾ എനിക്കുള്ളിൽ പാഞ്ഞുപോകുന്നൊരു കൊള്ളിമീൻ. സെൽഫിയിലെ പൂച്ച സ്വർണ്ണനാരുകൾ കൊണ്ട് ഉടുപ്പിട്ട ഒരു വിചിത്രകല്പനപോലെയും മീനുകൾ കൊട്ടനിറഞ്ഞ ആകാശത്ത് മിന്നിത്തെളിയുന്ന നക്ഷത്രങ്ങളായും ബൈക്ക് കിതപ്പടങ്ങാത്ത ശ്വാസകോശങ്ങളെ വായുവിൽ ഉയർത്തിപ്പിടിച്ചൊരു ജീവിയെപ്പോലെയും കാണപ്പെട്ടു. മുകളിൽ ചുവന്ന ഹൃദയമൊട്ടിച്ച് അവൾ അതുടനെ എഫ് ബി യിൽ പോസ്റ്റിടുന്നു. വെറുതേ ഒരിടവഴി ഇളവെയിൽ പൂച്ച പച്ചമീൻ ബൈക്ക് ഇങ്ങനെ പലവകകൾ കോർത്തൊരു ചിത്രം കിടന്നു എന്റെ പേജിലും. നെറ്റിൽ കോരിയെടുക്കുമ്പോൾ രണ്ടിൽ ഏതു പടം കുരുങ്ങിയാലും നിങ്ങൾക്കതിൽ കണാം വെയിലത്ത് തീ പോലെ തിളയ്ക്കുന്ന പെണ്ണൊരുത്തിയെ. ... ആത്മ...

രണ്ട് വാതിലുകളിലൂടെയും പ്രവേശിക്കാവുന്ന കവിത

വായന അനൂപ് എം. ആർ കടുവയെ ബിംബമാക്കിക്കൊണ്ട് പ്രസിദ്ധമായ ഒരുപാട് വിദേശ കവിതകൾ ഉണ്ടായിട്ടുണ്ട്. അതേ സമയം പുലി വിഷയമായി വരുന്ന ഏറെ കവിതകൾ ഇല്ല. ഇവിടെ കടുവയ്ക്കും പുലിക്കും സമീകരണം സംഭവിക്കേണ്ടത് ഉണ്ട് എന്നുതോന്നുന്നു....

അതിരാണിപ്പാടത്തെ വിശേഷങ്ങൾ

വായന കൃഷ്ണകുമാർ മാപ്രാണം ലോക ക്ലാസ്സിക്കുകളോടു കിടപിടിക്കാവുന്ന മികച്ച രചനാ രീതികൊണ്ടു എക്കാലവും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നോവലിനുപരിയായി കാല ദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് മനസ്സിനെ കൂട്ടികൊണ്ടു പോകുകയും പെയ്തടരുന്ന മേഘശകലങ്ങളെപ്പോലെ ഹൃദയത്തെ തരളിതമാക്കുകയും ചിലപ്പോഴൊക്കെ...

വെച്ചു കുത്തൽ

കവിത വിമീഷ് മണിയൂർ 1. വെച്ചു കുത്തൽ നിന്നെയിടിച്ചു തെറിപ്പിച്ച ബൈക്കിൻ കണ്ണാടിയിലെന്നെ കണ്ടോ? നിന്നെ പൊക്കിയെടുത്തോരു കൈയ്യിൽ കുത്തിയ പച്ച നീ കണ്ടോ? കണ്ടില്ലയെങ്കിൽ പരാതികളില്ല, നിന്നിൽ വെച്ചു കുത്തിക്കൊണ്ടിരിക്കാം. 2. ആറു ചക്രത്തിന്റെ വണ്ടീ എത്ര ബക്കറ്റ് കണ്ണീർ നിന്റെ തെങ്ങിൻ തടത്തിലൊഴിച്ചൂ എത്ര മരങ്ങൾ...

പ്രതികരണം

“ചോരയ്ക്ക് ചോര തിരിച്ചറിയാൻ എളുപ്പമായതുകൊണ്ടാണ് നിങ്ങൾക്കും എനിക്കും ദസ്തയേവ്സ്കിയുടെ ചോരയറിയാനാവുന്നത്.” ദസ്തയേവ്സ്കിയുടെ ചോരഗന്ധം എന്ന  കെ.അരവിന്ദാക്ഷന്റെ  ലേഖനം ലോകത്തിലെ ഏറ്റവും വലിയ നോവലിസ്റ്റുകളിലൊരാളായ  ദസ്തയേവ്സ്കിയെ കുറിച്ച് മലയാളത്തില്‍ വന്നിട്ടുള്ള ഏറ്റവും മികച്ച എഴുത്തുകളിലൊന്നായിത്തന്നെ കണക്കാക്കാം. സ്വന്തം...

പാർത്ഥചരിതം

കഥ രജീഷ് ഒളവിലം കാലിലെ നീറ്റൽ കൂടി വരുന്നതുപോലെ, "ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുമ്പോൾ വഴിയിലെ കൂർത്ത കല്ലുകൾ ഞാൻ കണ്ടിരുന്നില്ല. അമാനുഷിക സിദ്ധികളുള്ള ഷേക്സ്‌പിയർ കഥാപാത്രം പോലെ കുഴികൾ ചാടിക്കടക്കാനും കുത്തിയൊഴുകുന്ന പുഴ നീന്തിക്കടക്കുവാനും എനിക്ക് സാധിച്ചിരുന്നു". നാട്ടിലെ...

എനിക്കും നിനക്കും ഇടയിൽ തടസ്സമായി നിൽക്കുന്ന ദൈവം എഴുതിയ കവിതകൾ

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ജയൻ k.c.യുടെ കവിതകളുടെ വായന ഡോ. രോഷ്നി സ്വപ്ന “There is a time for many words, and there is also a time for sleep.” Homer, The Odyssey മരത്തിൻറെ ലിംഗം ഏതെന്ന് തിരക്കാതെ തന്നെ...
spot_imgspot_img