HomeTHE ARTERIASEQUEL 118

SEQUEL 118

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 17 നാടകം, കല്യാണം, അഭിനയം രാത്രിയുടെ ഇരുട്ടിൽ ഭയപ്പെടാതെ തൻറെ മടിത്തട്ടിലേക്കു പിറന്നു വീഴുന്ന യാത്രക്കാരെ വേദന കടിച്ചമർത്തിയും പുഞ്ചിരിയോടെ വരവേറ്റും   തിരുവനന്തപുരം റെയിൽ വേ സ്റ്റേഷൻ ഉണർന്നിരുന്നു. ജീവിതഭാരങ്ങളുടെ...

അനുച്ഛേദം

ആശയം: സുരേഷ് നാരായണന്‍ ചിത്രീകരണം:രജീഷ് ആർ നാഥൻ ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്....

തുരുത്ത്

കവിത രാഹുല്‍ ഗോവിന്ദ് തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങും മീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും. തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴും പാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും, വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ് നിലാവുണ്ടെങ്കിൽ, കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും. അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും. മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും... നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും, വള്ളം മിന്നലിൽ രണ്ടാകും, നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെ അല്ലെങ്കിൽ, അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും. വലയഴിച്ചാൽ പതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ, കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും. ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ വാസതവത്തെക്കുറിച്ച് വലിയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഈ വിഷയത്തില്‍ നിയമസഭയില്‍ കടുത്ത വാക്‌പോര് നടന്നതോടെയാണ്...

ഉയരം കൂടും തോറും…

(കവിത) നീതു കെ ആര്‍ മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു... തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ.. ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

(കവിത) അമലു വഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു അവന് അപു¹വിന്റെ ഛായ 1 അലീസ് വീണ മുയൽമാളം കണക്കെ പരിചിത നഗരത്തെ വിഴുങ്ങുന്ന തീവണ്ടിപ്പാതയിലെ...

പണ്ടത്തെ പ്രേമം

കവിത അഞ്ജു ഫ്രാൻസിസ് പുഷ്പിക്കാത്ത പണ്ടത്തെ പ്രേമം പാകമാകാത്ത ചെരുപ്പുപോലെയാകാം... ചിലപ്പോ ചെറുതാകാം.. പാദങ്ങളെ ഇറുക്കി, തൊടുന്നിടമൊക്കെ മുറിച്ച് ഓരോ കാലടിയിലും പാകമല്ലെന്ന് നോവിപ്പിച്ച് ഓർമ്മിപ്പിച്ച്, 'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്' കൊതിപ്പിച്ചങ്ങനെ.. വലുതുമാകാം.. നടവഴിയിൽ തട്ടി വീഴിച്ച് നടക്കുമ്പോൾ പടേ പടേന്ന് അസ്വസ്ഥതപ്പെടുത്തി നമ്മുടേതല്ലാത്ത ശൂന്യത നിറച്ചങ്ങനെ. പാകമാവാത്ത ചെരുപ്പിൽ നിന്ന് പറ്റുന്നതും വേഗം പുറത്തു കടക്കണം.. അതില്ലാത്തതിന്റെ മുറിവും സുഖവും അറിയണം.. ചെരുപ്പിൽ ആണിയെന്നോ മണമെന്നോ തേഞ്ഞതെന്നോ നിങ്ങൾക്ക് പറഞ്ഞു പരത്താം അല്ലാത്തതാണ് നല്ലത്. ആ ചെരുപ്പിന് പാകമുള്ളൊരു കാൽ വരുമായിരിക്കാം.. വരട്ടെ.. മഴക്കാലത്തവർ കീ...

രഹസ്യം

(കവിത) അലീന   മാർത്തയമ്മാമ്മയുടെ അച്ചായൻ പെട്ടന്നൊരു ദിവസം ചത്തുവീണു. നല്ലവൻ അല്ലാഞ്ഞിട്ടും ആളുകൾ അയാളോട് സഹതപിച്ചു. വെള്ളസാരിയുടുത്ത്, മക്കളെ വാരിപ്പിടിച്ച്, പെട്ടിയുടെ തലക്കലിരുന്നു കരഞ്ഞ അമ്മാമ്മയുടെ തോളിൽ കല്യാണസാരിയിൽ കുത്തിയിരുന്ന സ്വർണ നിറമുള്ള പിൻ മാത്രം ആളുകളുടെ കണ്ണിൽ പെട്ടു. "പെണ്ണുംപുള്ള തന്നെയാ അങ്ങേരെ കൊന്നത്, കണ്ടില്ലേ ഒരു കള്ളക്കരച്ചിൽ". നാത്തൂനാണ് ആദ്യം പറഞ്ഞത്. പിന്നെ...

കവിതയിലെ ശ്രീകുമാര്യം

The Reader’s View അന്‍വര്‍ ഹുസൈന്‍ കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാന രചയിതാവ്, സിനിമാ നിർമാതാവ്, സംവിധായകൻ എന്നീ വൈവിധ്യമാർന്ന നിലയിൽ അടയാളപ്പെടുത്തപ്പെട്ട ശ്രീകുമാരൻ തമ്പിയെ ഒരു കവിയെന്ന നിലയിൽ വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. കവിയെന്ന നിലയിൽ...

കവിതയിലെ കടലിരമ്പം

പുസ്തകപരിചയം ഷാഫി വേളം ജീവിതത്തിന്റെ അലച്ചിലിനിടയിൽ പലപ്പോഴായി കണ്ണിലുടക്കിയ കാഴ്ചകളെ, കർണ്ണപുടത്തിൽ മാറ്റൊലി കൊള്ളിച്ച വാമൊഴികളെ ആത്മാവുള്ള അക്ഷരങ്ങളാക്കുകയാണ് 'എന്റെ ആകാശം എന്റെ കടലും' എന്ന കവിതാ സമാഹാരത്തിൽ കെ സലീന. ഏച്ചുകെട്ടലുകളില്ലാത്ത ഭാഷയിൽ  കവിതകളെഴുതുന്നു....
spot_imgspot_img