HomeTHE ARTERIASEQUEL 106

SEQUEL 106

അകത്തേക്ക് തുറക്കുന്ന കവിതകള്‍

(അഭിമുഖം) ഗണേഷ് പുത്തൂര്‍ / സന്തോഷ് ഇലന്തൂര്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ യുവ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായത് ഗണേഷ് പുത്തൂര് ആണ്. 'അച്ഛന്റെ അലമാര'എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 8ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍...

ഒരേയൊരു ഉലകനായകന്‍…!

(എന്റെ താരം) ശ്രീജിത്ത് എസ്. മേനോന്‍ ഓര്‍മ്മകള്‍ ഇരുപത്തി രണ്ടു വര്‍ഷം പിന്നിലേക്ക് സഞ്ചരിച്ചിരിക്കുന്നു. അന്നെനിക്ക് 5 വയസ്സായിരുന്നു. ആ അഞ്ചു വയസ്സുകാരന് സുപരിചിതമല്ലാത്ത ഭാഷയും, അഭിനേതാക്കളും ആയതിനാലോ, കാണാന്‍ പോകുന്നത് ചിരി പടമല്ലെന്ന കുഞ്ഞു...

പച്ചയായ ജീവിതാവിഷ്‌കാരത്താല്‍ കൊണ്ടാടപ്പെട്ട ആടുജീവിതം

The Reader's View അന്‍വര്‍ ഹുസൈന്‍ രമണനു ശേഷം മലയാളി ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബെന്യാമിൻ്റെ ആടുജീവിതം. നൂറ്റി അമ്പത് എഡിഷനുൾ പിന്നിട്ട ഈ നോവൽ ലക്ഷക്കണക്കിനാളുകൾ വായിക്കുകയും വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയുമുണ്ടായി. ആടുജീവിതം...

വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

(കവിത) ഗണേഷ് പുത്തൂര്‍ ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ. ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 5 ഒരു കഥാപാത്രമായ് ചില ദിവസങ്ങളില്‍ വൈകി വരുമ്പോള്‍ നീലോല്‍പലം പൂക്കള്‍ കുന്നിന്‍ മുകളില്‍ നിന്നു പരിഭവിക്കുന്നത് പോലെ സമീറക്ക് തോന്നി. പലപ്പോഴും അവ തന്റെ കാല്‍പെരുമാറ്റമൊന്നു കേള്‍ക്കുവാന്‍...

പ്രകാശ് പദുക്കോണ്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ അവസാന വാക്ക്‌

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് 1980 ഇന്ത്യൻ കായിക രംഗത്ത് വൻ കുതിപ്പിന് പ്രചോദനം നൽകിയ വിജയം നേടി തന്ന വർഷമായിരുന്നു. ഡെന്മാർക്ക്, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കായിക താരങ്ങൾ വിലസിയിരുന്ന ബാഡ്മിന്റൺ രംഗത്ത് ഇന്ത്യക്ക്...

വീണ്ടും വരും…. നന്ദി

(ലേഖനം) ദിവ്യ ചന്ദ്രിക വീട്ടിലേക്ക് വരുന്ന കൂട്ടുകാരൊക്കെ തിരിച്ചുപോകുമ്പോൾ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത് നിന്റെ നാടിനിതെന്തൊരു ഭംഗിയാണെന്നാണ്, എങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പറയുന്ന പോലെ ഈ നാടിന് ഇത്രേം ഭംഗിയുണ്ടോന്ന് ഞാൻ ഇടക്കൊക്കെ ആലോചിക്കാറുണ്ട്....

അഭാവത്തില്‍

(കവിത) ദിവാകരന്‍ വിഷ്ണുമംഗലം ഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നു അത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു! തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in ആത്മ...

ദളിത് സ്വത്വവും പ്രതിനിധാനവും: ‘കരി’ സിനിമയുടെ സാംസ്‌കാരിക വായന

(ലേഖനം) വിഷ്ണു ശിവദാസ് വ്യക്തിത്വം, മമത, തനതുസത്ത, ഉടമസ്ഥാവകാശം, ഐഡന്റിറ്റി എന്ന അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കുന്ന സ്വത്വം എന്ന പദം ദളിത് ജീവിതങ്ങളെ അപേക്ഷിച്ച് അവരില്‍നിന്ന് സ്വയം രൂപംകൊള്ളുന്ന ഒന്ന് മാത്രമല്ല, മറിച്ച് കാലവും ചരിത്രവും അധികാരവും...

ഉറക്കമില്ലാതുറക്കം

(കവിത) എ. കെ. അനിൽകുമാർ നടന്നു നടന്നു തേഞ്ഞ ചെരുപ്പ് വിറകുപുരയിലെ ഇരുണ്ട മൂലയിലിരുന്ന് പുറത്തേക്ക് കാതു കൂർപ്പിക്കുന്നു. നടന്നു തീർത്ത വഴിയിടങ്ങളിലെ ഒച്ചകൾ കിരുകിരുപ്പുകൾ നെഞ്ചു തുളഞ്ഞു കയറിയ മുള്ളാണിയുടെ അടക്കിയ ചിരിമുഴക്കങ്ങൾ ചെളിയിൽ പുതഞ്ഞ വഴുവഴുക്കലുകൾ തിളച്ചു പൊന്തും ടാറിന്റെ നൊമ്പര ആശ്ലേഷങ്ങൾ ചാടിക്കടന്ന തോടുകൾ പുറം ഉരച്ചു കഴുകിയ കുളപ്പടവുകൾ ഒക്കെയും ഇന്നലെയെന്നപോൽ നെഞ്ചിൽ കുറുകവേ ശോഷിച്ച എല്ലുന്തിയ രണ്ടു വൃദ്ധകാൽപ്പാദങ്ങൾ മെല്ലെ നടന്നടുക്കുന്നു അരികിൽ കൂട്ടുകിടക്കുന്നു. ദ്രവിച്ചു പഴകിയ രണ്ടാത്മാക്കൾ ഉറക്കമില്ലാതുറങ്ങുന്നു ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...
spot_imgspot_img