അഭാവത്തില്‍

0
152

(കവിത)

ദിവാകരന്‍ വിഷ്ണുമംഗലം

ഒരു പിരിയലില്‍
പിരിയുന്നില്ലൊട്ടും
പിഴുതുമാറ്റുവാ-
നരുതാബന്ധങ്ങള്‍
സകലമാം വേരും
പടര്‍ന്നതില്‍ നിന്നും
വിടുവിക്കാനാവാ
ഗുണങ്ങള്‍ നീറ്റുന്നു

ചിത്രീകരണം: മിഥുന്‍ കെ.കെ.

അത് തെളിച്ചതാം
വെളിച്ചങ്ങള്‍,നിത്യ-
സുഖദുഃഖങ്ങള്‍തന്‍ സ്മരണ,
സൗഹൃദപ്പടര്‍ച്ച,
സാന്ത്വനക്കുളിര്‍ച്ച,
സര്‍വ്വവും
പതിവിലുമേറ്റം
വിളഞ്ഞുനില്‍ക്കുന്നു!

തെളിയുമുണ്മതന്‍
പ്രകാശഗേഹമാം
പ്രണയവാങ്മയം,
നിവരും ശൂന്യത
അതുവരെയില്ലാ
ഘനമറിയുന്നു
വനഗര്‍ഭസ്ഥമാം
കൊടും മൗനങ്ങളില്‍.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here