Wednesday, December 7, 2022
Homeകവിതകൾ

കവിതകൾ

കഥ (കള്ളൻ) വന്ന വഴി

കവിത ജാബിർ നൗഷാദ് ഇരുന്നിരുന്ന് മുഷിഞ്ഞപ്പോ കീഴേകാവിലെ പോതിക്കൊരു കത്തെഴുതാന്നോർത്തു. സോദരിക്ക് സുഖമല്ലേന്ന് ചോദിച്ചിട്ട്‌ വെട്ടി. വെട്ടീം തിരുത്തീമൊപ്പിച്ചൊരെണ്ണം ഒപ്പിട്ട് സ്റ്റാമ്പൊട്ടിച്ച് കാവിലന്തി വീണപ്പോഴാരും കാണാതെ വഞ്ചീകൊണ്ടിട്ടു. പിച്ചിക്കൊ- പ്പമൊരഞ്ചാറ് മോഹങ്ങളാണതില്. പിറ്റേന്നും പിറ്റേന്നിന്റെ പിറ്റേന്നും ഞാൻ കണ്ണാടിക്കു മുന്നിൽ നിന്ന് മുലകൾ തടവി,വളർന്നിട്ടില്ല. പാവാട ചോന്നിട്ടില്ല. താടിയിലെ മറുകും...

ട്രോൾ കവിതകൾ – ഭാഗം 31

വിമീഷ് മണിയൂർ കാക്കയും കാടും കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക...

ഡിസംബർ ആറ്

കവിത സതീഷ് കളത്തിൽ അഹങ്കാരികളായ പിക്കാസുകൾക്ക്, ഭ്രാന്തിളകിയ അലവാങ്കുകൾക്ക്, ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക് ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻ എളുപ്പം സാധിക്കുമെന്നു തെളിയിച്ച, ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം; ഡിസംബർ ആറ്..! * അലവാങ്ക്= കമ്പിപ്പാര ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in ആത്മ...

ട്രോൾ കവിതകൾ – ഭാഗം 30

വിമീഷ് മണിയൂർ x കാക്കകളുടെ കൂട്ടത്തിൽ X എന്നാണ് എൻ്റെ പേര്. പേര് മാറ്റണമെന്നുണ്ട്. സുൽഫത്ത് എന്നാണ് കണ്ടു വെച്ച പേര്. മറ്റു കാക്കകൾ സമ്മതിക്കുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. വയറിളക്കം ഒരു ദിവസം...

എന്നെ നിന്നെ നമ്മളെ

കവിത കാവ്യ എം തിരമാലകളിൽ അവസാനതുള്ളി നിറവും പൊഴിച്ചിട്ട് എന്റെ പകലിലേക്ക് ഇരുട്ട് ഇരുണ്ട് കേറുന്നു ഓർമയുടെ ഉമ്മറത്തിണ്ണയിൽ വന്നിരുന്ന് നിലാവ് തിരയുന്നോരെ, കണ്ണടച്ചോളൂ, എന്റെ നിലാവിനെ ഇരുട്ട് തൂക്കിക്കൊന്നു വിരലിൽ തുരുതുരെ ഉമ്മ തന്നു പോയ പൂമ്പാറ്റകളെ, ഇനി ഈ വഴിക്കിറക്കണ്ട, ഇവിടെ പൂക്കാലം തീർന്നിട്ടുണ്ട്, എന്തിനാണ് വെറുതെ...

അടുത്തറിയാൻ

കവിത വിനോദ് വിയാർ 'മാനിനെ അടുത്തറിയാൻ അതിനെ കൊല്ലണം' കുട്ടി പറയുകയാണ് അതുകേട്ട് മാഷ് വല്ലാതെ കിടുങ്ങി. കൊല്ലലും അതിനെ തിന്നലുമാണ് അടുത്തറിയലിൻ്റെ പുതിയ സമവാക്യമെന്ന് കുട്ടി നിർവചിക്കുന്നു. സിലബസിലില്ലാത്ത കാര്യങ്ങളെ ഖണ്ഡിക്കാൻ മാഷിന് രണ്ടു ദിവസമെങ്കിലും വേണം കുട്ടിയുടെ സൂത്രവാക്യങ്ങൾ ചുഴി പോലെ ധാരണകളെ വിഴുങ്ങുകയാണ്. അഹിംസയുടെ, തിരകളില്ലാത്ത കടലിനെക്കുറിച്ച് മാഷ്...

ഉത്സവം

കവിത സുകുമാരൻ ചാലിഗദ്ധ എൻ്റെ കാവലേ..കാവിലെ കൂവലേ മുന്തിരി കൂട്ടിലെ മുത്തുകൾ തുള്ളിയോ ആശിക്കുമാശയ്ക്ക് ആളറിയാം അത്താഴ കഞ്ഞിക്ക് ഉപ്പെറിയാം... എല്ലാരും പോണുണ്ടേ തോളത്ത് കൊച്ചുണ്ടേ വക്കൻ്റെ വായാടി പമ്പരം കെട്ടിയോ... പൊട്ടുന്ന പടക്കത്തിൽ മൊട്ടെല്ലാം പൂവായോ ആനയും ആൾക്കാരും എന്തെല്ലാം പാടിയോ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഓല പീപ്പി ഒന്നിൻ്റെ മണ്ടയിൽ...

മാരീചൻ

കവിത താരാനാഥ്‌ നീ വരിഞ്ഞു മുറുക്കുമ്പോൾ പൊടിഞ്ഞിടുന്നുള്ളം നീ പിടിച്ച മുയൽക്കുഞ്ഞിൻ മൂന്നു കൊമ്പിൽ ലോകം ! നിൻ്റെ നോട്ടം കൊള്ളിയാൻ പോൽ പൊള്ളിടുന്നു ദേഹം നിൻ നഖപ്പാടെത്രകാലമുണങ്ങാതെ നീറും ? നിൻ മുടിനാരെത്ര നേർത്തതത്ര നേർത്തതാണ് ഭ്രാന്തു പൂത്തുലഞ്ഞ കൊക്ക - സ്വബോധമുള്ള പാത നീ വിളിച്ചാൽ അത്ര...

ട്രോൾ കവിതകൾ – ഭാഗം 29

വിമീഷ് മണിയൂർ ബസ്റ്റാൻ്റ് മഴ പെയ്തപ്പോൾ നഗരം ഒഴുകിപ്പോയി. ആളുകൾ പിന്നാലെ പാഞ്ഞ് വീടുകളും പീടികകളും ഷോപ്പിങ്ങ് മോളുകളും എടുത്ത് പുറത്തേക്കോടി. ഒരു യാചകൻ പൈസ ഉണ്ടായിട്ടും അയാളെ കയറ്റാതിരുന്ന ഹോട്ടൽ നീന്തി പിടിച്ച് ഉണക്കി....

ട്രോൾ കവിതകൾ – ഭാഗം 28

വിമീഷ് മണിയൂർ പുട്ട് പുട്ടിനെ അതിൻ്റെ കുറ്റിയിൽ അധികകാലം പിടിച്ചുകെട്ടാൻ ആർക്കുമാകില്ല. തിന്നാനായ് തുറന്നുകൊടുത്തില്ലെങ്കിൽ കാത്തിരിക്കുന്ന പുഴുങ്ങിയ പഴമോ കടല, ചെറുപയർ കറികളോ, കുട്ടികളോ എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞ് അടുക്കള നിറയും. അടുക്കള,...

POPULAR POSTS

spot_img