മൗനം

1
876

അരുൺ മധുസൂദനൻ

മണ്ണിലാഴ്ന്നിറങ്ങി
നേരുതേടിപോയ
വേരിലാണെന്റെ സ്വത്വം
എന്നറിഞ്ഞതിൽപ്പിന്നെ
ഇലകൾ പൊഴിച്ച്,
ചില്ലകൾ വിരിച്ച്,
ഞാനല്ലാതാവാൻ
ശ്രമിച്ചിട്ടില്ല!

അനുമുതൽപ്പിന്നെ
എന്റെ പൂവുകൾക്ക് നിറവും
മധുവിന്നുമധുരവും
കാറ്റിന്ന്കുളിരുമേറിയെന്നു
ആവഴിപോയൊരു
കുയിലുപാടി.

എന്നിട്ടുമെന്തേയത്
എന്നെവിട്ടു
മറ്റൊരുമരച്ചില്ലയ്യിൽ
ചേക്കേറിയെന്നു ചോദിച്ചപ്പോൾ
ആവഴിവന്ന തെക്കൻ കാറ്റിനും
മൗനം!
മൗനം, വിദ്വാനു…..


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here