സുതാര്യ സി
കുന്നിന്‍ ചരുവില്‍
നമുക്കൊരു വീടുണ്ടായിട്ടുണ്ട്.
മെഴുകു മേഞ്ഞ
ചുവരുകള്‍ ഉള്ള,
ചിറകു പോലെ ജനാല തൂങ്ങിയ,
മേല്‍ക്കൂരയിലേക്ക് നോക്കിയാല്‍
പാതി ആകാശവും
പാതി കടലും കാണുന്ന
ഉടല്‍ച്ചൂടില്‍ തറ മെഴുകിയ വീട്.
ഒരു രാത്രി മാത്രം
ആകാശത്തിലേക്കെന്നു കള്ളം പറഞ്ഞ്
നീ കടലിലേക്കു കയറി പോയിട്ടുണ്ട്.
തിരികെ വരാന്‍...
ഫിക്ഷൻക്ലബ് എന്ന പേരിൽ ഒരു ആഗോള കൂട്ടായ്മ രൂപീകരിക്കുന്നു. ഭാഷക്ക് അതീതമായി ഫിക്ഷൻ ഇഷ്ടപ്പെടുന്നവരുടെ ഓൺലൈൻ കൂട്ടായ്മയായാണ് തുടക്കത്തിൽ ഇത് പ്രവർത്തിക്കുക. മനുഷ്യ ഭാവനയെ മൂല്യവത്തായി കാണുന്നവരുടെ ചങ്ങാതിക്കൂട്ടം. ലോകത്തെവിടെയുമുള്ള കലാകാരൻമാർക്കും എഴുത്തുകാർക്കും...
പ്രപഞ്ചവും കാലവും, അതിന്നുമപ്പുറം എന്താണ്?, മുക്കുറ്റിപ്പൂവിന്റെ ആകാശം, ഞാനിവിടെയുണ്ട്, ഭൂമി പാടുന്ന ശീലുകള്‍ തുടങ്ങിയ കൃതികളുടെ രചയിതാവും
പ്രശസ്ത ബാലസാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖലക്കമ്മിറ്റി അംഗവും ആയിരുന്ന പി. മധുസൂദനൻ ഇന്ന് വൈകിട്ട്...
കുവൈറ്റ് മുന്‍ സ്ഥാനപതിയും എഴുത്തുകാരനുമായ ബി.എം.സി.നായര്‍ എന്ന മോഹനചന്ദ്രന്‍(77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
മലയാളത്തില്‍ മാന്ത്രിക നോവല്‍ ശാഖയക്ക് തുടക്കം കുറിച്ച കലികയുടെ...
സീന ജോസഫ്
ഈ ഗുൽമോഹർ പൂക്കളുടെ നെഞ്ചിൽ
എന്താണിത്ര അഗ്നിത്തിളക്കം
എന്നു നീ ചോദിക്കരുത്.
നീ വെട്ടിക്കീറിയ നെഞ്ചിലെ
ചോര വീഴിത്തിയാണ്
ഞാനവരെ വളർത്തിയത്.
രാത്രിമാനത്തെ മിന്നൽപിണരുകൾക്ക്
എന്താണിത്ര മൂർച്ചയെന്നും ചോദിക്കരുത്.
നീ തച്ചുടച്ച എന്റെ കൺകളിലെ
ചില്ലുവിളക്കിന്റെ മുറിഞ്ഞ ചില്ലുകളോടാണ്
അവ മത്സരിക്കുന്നത്.
വഴിയുടെ വലതുവശം ചേർന്നുള്ള
ആ വീട്ടിൽ...
രഗില സജി
പലേടത്ത് കുഴിച്ചു,
മരങ്ങൾ വെട്ടി,
വീടുകളെ മാറ്റി പാർപ്പിച്ച്,
ആളുകളെ ഒഴിപ്പിച്ച്,
റോഡുകീറി,
റെയിലുമാന്തി,
പല ജാതി ജീവികളെ കൊന്ന് കൊന്ന്
നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം.
പൈപ്പ്
രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.
ഊക്കിലൂക്കിൽ
വീടുകളുടെ കുടങ്ങളിൽ
ബക്കറ്റുകളിൽ മെലിഞ്ഞ
പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന
വെള്ളത്തിൽ
പക്ഷിക്കാല്,
മനുഷ്യകുലത്തലയോട്ടികൾ,
ചീഞ്ഞ മരക്കൊമ്പ്,
വീടിന്റെ വിണ്ട ചുമര്,
ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം,
വഴികളിലെ...
എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍, പ്രവാചകന്‍ എന്നീ പുസ്തകങ്ങളാണ് നിത്യാഞ്ജലി പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍...
എം. ജീവേഷ്
എല്ലാം
ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ
ഉറങ്ങാൻ കിടക്കുന്നു.
കവിത
അയാൾക്ക് ചൂടുവെള്ളമാറ്റിവെക്കുന്നു,
പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു,
പാട്ടു പാടികൊടുക്കുന്നു,
നെറ്റിയിൽ തൊട്ടുനോക്കുന്നു
ഉറങ്ങിയോയെന്ന ഭാവത്തിൽ.
ഇടയ്ക്ക്
അയാൾ ഞെട്ടുന്നു,
കവിതയെ തിരഞ്ഞുനോക്കുന്നു,
മൺകൂജയിൽ നിന്ന്
ഇത്തിരി തൊണ്ടയിലേക്ക്
കമിഴ്ത്താൻ ശ്രമിക്കുന്നു,
പുതപ്പ്
പതിവുപോലെ നിലത്ത് കിടക്കുന്നു.
പിന്നെ അയാൾ
മേശപ്പുറത്തു കിടക്കുന്ന
പുസ്തകമെടുക്കുന്നു,
കവിതയെ തൊട്ടുനോക്കുന്നു,
ഉറങ്ങിയോ എന്ന് ചോദിക്കുന്നു.
ഇങ്ങനെ
തിരിച്ചും മറിച്ചുമുള്ള
പെരുക്കത്തിനിടയിൽ
ലോകമുണരുന്നു.
ആത്മ ഓൺലൈനിലേക്ക്...
കോട്ടയം: എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് വ്യാജപുസ്തകങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശി മിഷാല്‍ കെ. കമാല്‍, തൃശൂര്‍ ഒല്ലൂര്‍ സ്വദേശി...