തിരുവനന്തപുരം: കൃഷ്ണദീപ്തിയുടെ “ദി ഷാഡോസ് ഓഫ് മൈ ലൈഫ്” എന്ന കവിതാസമാഹാരം പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ ക്രിപ്‌നാ വിശ്വാസിന് (അസിസ്റ്റന്റ് പ്രൊഫസർ, വിക്ടോറിയ കോളേജ് ) നൽകി കൊണ്ട് പ്രകാശനം ചെയ്തു. സെൻട്രൽ യൂണിവേഴ്‌സിറ്റി തിരുവനന്തപുരം ക്യാംപസിൽ വെച്ചാണ് പ്രകാശന ചടങ്ങ് നടന്നത്.
കെട്ട കാലത്ത് ജീവിത ഭാഷയുടെ നിഴലാണ് കൃഷ്ണദീപ്തിയുടെ കവിതകൾ സംസാരിക്കുന്നത്. സ്വന്തം ജീവിത വഴികളിലെ നിഴലുകളെ സാമൂഹിക യാഥാർഥ്യങ്ങളോട് ചേർത്തു വെച്ച് കൊണ്ട് സംസാരിക്കുന്ന കവിതകൾ പുതു കാലത്തിന്റെ പ്രതീക്ഷയാണ്.
സാഹിതി പബ്ലിക്കേഷൻ കോ ഓർഡിനേറ്റർ ഡോ. രമേഷ് കുമാർ സ്വാഗത ഭാഷണം നടത്തി. എഡിറ്റർ ബിന്നി സാഹിതി, ഗസൽ ഗായിക സനിത, എഴുത്തുകാരി മേഘമൽഹാർ, യുവ പ്രഭാഷകൻ സഫാൻ അണിയാരം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സെൻട്രൽ യൂണിവേഴ്‌സിറ്റി തിരുവനന്തപുരം ക്യാമ്പസിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് കൃഷ്ണ ദീപ്തി.