മുറി

0
240
muhammed-swalih-muri

മുഹമ്മദ്‌ സ്വാലിഹ്

ഈ മുറിയിലേക്ക്
അങ്ങനെയാരും കടന്നുവരില്ല.
കണ്ടെടുക്കാനോ കണ്ടുകെട്ടാനോ
ഇവിടെയൊന്നും ഇല്ലെന്ന്
ഞാന്‍ വിചാരിക്കുന്നു.

ഒരു തോക്കുണ്ട്,
പണ്ട് പെരുന്നാരാവിന് പത്തുര്‍പ്യക്ക് വാങ്ങിയത്.
പിന്നെ,
വെള്ളത്തില്‍ തളര്‍ന്നു വളരുന്നൊരു ചെടി,
നാളെയെന്നോ വിരിഞ്ഞേക്കാവുന്നത്.
ഒരു പഴയ വിളക്ക്.
മണ്ണെണ്ണ മതിയാവാത്തതുകൊണ്ടുമാത്രം
കത്താത്തത്.

പിന്നെയെന്താ…
ആ ഒരു ജനവാതിലുണ്ട്
കുറേക്കാലമായി തുറക്കാറില്ല,
ആകാശം കാണുന്നത്
നിയമംമൂലം നിരോധിച്ചത് അറിഞ്ഞുകാണുമല്ലോ..

പിന്നെയൊരു വാതില്‍,
അതും തുറക്കാറില്ല,
സ്വാതന്ത്ര്യം മുന്നില്‍ വന്നുനിന്ന്
കഴുത്തുഞെരിച്ചാലോ?

പിന്നെയുമുണ്ട്.
ഇരുട്ട്
ഇരുട്ട്
പിന്നെയും,
ഇരുട്ട്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827


ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here