HomePOETRY

POETRY

    തുരുത്ത്

    കവിത രാഹുല്‍ ഗോവിന്ദ് തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങും മീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും. തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴും പാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും, വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ് നിലാവുണ്ടെങ്കിൽ, കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും. അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും. മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും... നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും, വള്ളം മിന്നലിൽ രണ്ടാകും, നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെ അല്ലെങ്കിൽ, അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും. വലയഴിച്ചാൽ പതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ, കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും. ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

    അങ്ങേരുടെ തള്ള

    (കവിത) ആര്‍ഷ കബനി രാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

    വീഞ്ഞുകുപ്പി

    (കവിത) രാജന്‍ സി എച്ച്   ശ്രീശ് മാഷുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ് കൈയില്‍ കരുതിയിരുന്നു. മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍ ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു. വാക്കുകള്‍ കൊണ്ടും ഉടലുകള്‍ കൊണ്ടും ഉയിരുകള്‍ കൊണ്ടും. മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല. കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും ലഹരി കൂടിയതോ കുറഞ്ഞതോ ഒറ്റയ്ക്കോ കൂട്ടായോ എന്നൊന്നുമെനിക്കറിയില്ല. എനിക്ക് മാഷെ...

    പരീക്ഷണം

    (കവിത) കവിത ജി ഭാസ്ക്കരൻ അവസാനമില്ലാത്ത ആഴങ്ങളിൽ നിന്ന് ഞാൻ എന്നെ നൂലിഴകൾ പോലെ പെറുക്കിയെടുക്കുന്നു… നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് അങ്ങനെയങ്ങനെ.. നീളെ നീളെ… ഒരു നെയ്തെന്ത്രത്തിലെന്ന പോലെ ഞാനവയെ കൈപ്പത്തിയിൽ നിരത്തുന്നു.. വിരലിൽ ചുറ്റിയെടുക്കുന്നു… നനഞ്ഞൊട്ടി, ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ തണുത്തത്… ഉടുപ്പു നെയ്യാനെന്ന് നിനക്ക് നീട്ടുന്നതിന് തൊട്ടുമുൻപവയ്ക്ക് അനക്കം വെയ്ക്കുന്നു.. സ്വയമഴിഞ്ഞ് പതുക്കെയെന്നെ ആപാദചൂഡം ചുറ്റിവരിഞ്ഞ്… ഞാനൊരു നൂൽ പന്തുപോലെ, വർണ്ണശഭളമായത്… പണ്ട് വിരലിൽ നൂൽ ചുറ്റിമുറുക്കി ചോപ്പിച്ചടയാളം വെച്ചതിന്റെ ഓർമ്മയിൽ, വലിയൊരു...

    ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

    (കവിത) ആദിത്ത് കൃഷ്ണ ചെമ്പത്ത് കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല. വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ, ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

    പുതിയ ഭൂമി

    (കവിത) വിജയരാജമല്ലിക മക്കളെ സ്നേഹിക്കാൻ വിലക്കുന്ന മന്ത്രം എഴുതി വെച്ചത്രെ ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്നൊരിക്കൽ താലോലമാട്ടാനാകാതെ കൈകൾ മൗനമായ് അലമുറയിട്ട- ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ ബുദ്ധിക്ക് വിലങ്ങുവെച്ചീ നിഗൂഢ തന്ത്രം ഈ മന്ത്രം ഉപാസിക്കും കൊടികൾ പൊന്നുകൊയ്യും വിളനിലങ്ങൾ മറിച്ചും മറച്ചും രചിക്കുന്നു കപട ചരിത്രഭാഗം ഇത്തിരിപ്പോന്ന...

    വട്ടം

    (കവിത) ട്രൈബി പുതുവയൽ എത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്.. എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്.. എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...

    ചരിഞ്ഞു നോട്ടം

    (കവിത) അജിത് പ്രസാദ് ഉമയനല്ലൂർ മുറ്റത്തെ മാവിൻകൊമ്പിലെ കാക്കക്കൂട്ടിലിരുന്ന് കണ്ണുചിമ്മിത്തുറക്കുന്ന കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന അക്ഷരമാലകൾ. ചരിഞ്ഞ അക്ഷരമാലകൾ! മനുഷ്യന്റെ ഭാഷയ്ക്കുമേൽ തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ അക്ഷരങ്ങളെ കൊത്തിയെടുത്ത് പറക്കുന്ന കാക്കയുടെ നിഴലിൽ സൂര്യൻ ചരിഞ്ഞു വീഴുന്നു. മതിലിനപ്പുറം നടന്നുപോകുന്ന ഭാഷയില്ലാത്തവന്റെ കാലൊച്ച. അയാളുടെ കൈയ്യിൽ നഗരമധ്യത്തിലെ നട്ടുച്ചയിൽ തയ്യൽക്കടയിൽ നിന്നും അളവുപാകപ്പെടുത്തിയ ഏകാകിയുടെ കുപ്പായം. അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്. ഭൂഗോളത്തിൽ ഏകാകിയുടെ അക്ഷാംശ രേഖ! അയാളുടെ...

    ട്രോൾ കവിതകൾ – ഭാഗം 12

    ട്രോൾ കവിതകൾ – ഭാഗം 12 വിമീഷ് മണിയൂർ കരുണ 2.0 ടൈറ്റാനിക് സിനിമ കാണുകയായിരുന്നു മണിയൂരിലെ കാറ്റ്. പെട്ടെന്ന് കൈവിടർത്തി കപ്പലിൻ്റെ തുമ്പത്ത് നിൽക്കുന്ന ജാക്കിനും റോസിനും മുകളിലൂടെ കടന്നുപോകുന്ന കടൽക്കാറ്റിനോട് മണിയൂരിലെ കാറ്റിന് പ്രണയം...

    പടച്ചോന്റെ സംഗീതം

    കവിത ജാബിർ നൗഷാദ് ഉടലിനെ പൊതിഞ്ഞ ശലഭക്കൂട്ടങ്ങളെ വീശിയോടിച്ച് കണ്ണ് തിരുമ്മി കാട്ടാറിലേക്ക് ചാടി, തിരികെ ഒഴുക്കിനെതിരെ നീന്തി നീന്തി എത്തിച്ചേർന്നത് (ചേരേണ്ടിയിരുന്നത്) വീട്ടിലേക്കാണ്. ഇരുട്ടിനേം വെളിച്ചത്തേം ബന്ധിപ്പിക്കുന്ന മഞ്ഞ് പാടയിൽ അവ്യക്തമായൊരിടം. കണ്ണിലെ നനവിനാൽ തെന്നി നിൽക്കുന്ന ചാമ്പമരങ്ങൾ സ്വാഗതം ചെയ്യുന്നു. നരച്ച മഞ്ഞ പാവാട തുമ്പിനാൽ കോറിയിട്ട മണൽ ചിത്രങ്ങളിൽ അങ്ങിങ്ങായ്‌ സിഗരറ്റ് കുറ്റികൾ, വളത്തുണ്ടുകൾ. ഓടുകളിലൂടെയുരുണ്ടു വീഴുന്ന പന്തിന്റെ താളത്തിനൊത്ത് കനമുള്ള ശകാരങ്ങൾ. അകത്തുനിന്നാരവങ്ങൾ, ദാദയുടെ ബാറ്റിനാലുയരുന്നത്. കണ്ണിറുക്കി കാതോർത്തപ്പൊ അടുക്കളയിൽ നിന്നുമടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ വേവുന്ന നെഞ്ചും പുകയാത്തടുപ്പും. കിണറ്റിലെ ആമയും വട്ടത്തിലാകാശവും. തെന്നി...
    spot_imgspot_img