വിമീഷ് മണിയൂർ
ഡൗൺലോഡ്
ഒരു പരുന്ത് അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കോഴി അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കൂറ അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു പുഴു അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു ബാക്ടീരിയ അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു മൊബൈൽ ഫോൺ അതിനു വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങൾ ഡൗൺലോഡ് ചെയ്ത് നശിച്ചുപോകുന്നു.
തരി
ഒരു പാട്ടിൻ്റെ വക്ക് പിടിച്ച് നടക്കുകയായിരുന്നു വെളിച്ചത്തിൻ്റെ ഒരു തരി. പെട്ടെന്ന് പാട്ട് നിന്നു. തരി മലർന്നടിച്ചു വീണു.ആളുകൾ ഓടി വന്ന് ആശുപത്രിയിൽ കൊണ്ടുപോയി. രക്ഷിക്കാനായില്ല. ഒടുക്കം മെഴുകുതിരിയുടെ വെളിച്ചത്തിന് തൊട്ടു താഴെ കുഴിച്ചിട്ടു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.