കവിത
ശ്രീലേഖ എൽ. കെ
മരണമെത്തുമ്പോൾ
ഞാനറികയില്ലെങ്കിലും
വഴുതലോടെൻ വിരലുകൾ നിന്നെ തൊടാനായും
ഇനിയുമൽപ്പം മിടിപ്പെനിക്കുണ്ടെങ്കിൽ
ജലമൊരൽപം പകർന്നു തന്നീടണം
വരിക, എന്നിൽ തുടിപ്പുകളുണ്ടതിൽ
അധരമൽപ്പമായ് ചേർത്തു വെച്ചീടണം
പറയുവാൻ ബാക്കി...
കവിത
യഹിയാ മുഹമ്മദ്
ഇറച്ചിവെട്ടുകാരൻ
സെയ്താലിമാപ്പിള
പൊടുന്നനെ ഒരു ദിവസം
മൗനത്തിലേക്കാണ്ടുപോയി
കസായിപ്പുരയിൽ
ഒരു ബുദ്ധൻ്റെ പിറവി.
നാട്ടുകാർ അതിശയം കൊണ്ടു.
അറക്കാനിരുത്തുമ്പോൾ
ദൈവവചനമുച്ചരിക്കുന്നതിനെ കുറിച്ചാണയാളിപ്പോൾ
കണ്ണടച്ചു ധ്യാനിക്കുന്നത്.
"ദൈവമേ, ഇയാളെന്നെ കൊല്ലുന്നേ...
രക്ഷിക്കണേ...
രക്ഷിക്കണേ...
ആടിൻ്റെ ദയനീയരോധനത്തിനിടയിൽ
സർവ്വസ്തുതിയും ദൈവത്തിന്.
മന്ത്രത്താൽ
കത്തി...
കവിത
ശ്യാം പ്രസാദ്
നിന്റെ
മുലകൾക്ക് ചുറ്റും
മഞ്ഞ ചിത്രശലഭങ്ങൾ
വട്ടമിട്ടുപറക്കുകയും
നിന്നെ ഞാൻ
ചുംബിക്കുകയും,
അത് വിയർപ്പ്
പൊടിഞ്ഞു തുടങ്ങിയ
മുലകളിലേക്കെത്തും മുൻപ്
ചിത്രശലഭങ്ങൾ
അപ്രത്യക്ഷമാവുകയും ചെയ്ത
അപൂർണമായൊരു
സ്വപ്നത്തിന്റെ
അവശേഷിപ്പിലാണ്,
മറവിയിലും
പ്രേമമെന്നൊരോർമ്മയെ പറ്റി
ഞാൻ വീണ്ടുമെഴുതുന്നത്!
മെട്രോ ടിക്കറ്റുകൾക്ക്
പിറകിലും,
നോട്ടീസുകളിലും
കവിതകളെഴുതിയിരുന്ന
നിനക്ക്
സോഫിയ ലോറന്റെ
മുഖച്ഛായ.
പക്ഷേ,
ഞാൻ നിന്നെ
മൗറിഷിയോ...
കവിത
സതീഷ് കളത്തിൽ
അഹങ്കാരികളായ
പിക്കാസുകൾക്ക്,
ഭ്രാന്തിളകിയ
അലവാങ്കുകൾക്ക്,
ആക്രോശിക്കുന്ന
തൂമ്പക്കൈകൾക്ക്
ചരിത്രഭൂപടങ്ങളെ
മാറ്റിവരയ്ക്കാൻ
എളുപ്പം സാധിക്കുമെന്നു
തെളിയിച്ച,
ഉളുപ്പ് കലർന്ന ചരിത്രം
പിറന്ന ദിനം;
ഡിസംബർ ആറ്..!
* അലവാങ്ക്= കമ്പിപ്പാര
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ...
കവിത
കാവ്യ എം
തിരമാലകളിൽ അവസാനതുള്ളി
നിറവും പൊഴിച്ചിട്ട് എന്റെ പകലിലേക്ക്
ഇരുട്ട് ഇരുണ്ട് കേറുന്നു
ഓർമയുടെ ഉമ്മറത്തിണ്ണയിൽ വന്നിരുന്ന്
നിലാവ് തിരയുന്നോരെ,
കണ്ണടച്ചോളൂ, എന്റെ നിലാവിനെ
ഇരുട്ട് തൂക്കിക്കൊന്നു
വിരലിൽ...
കവിത
താരാനാഥ്
നീ വരിഞ്ഞു മുറുക്കുമ്പോൾ
പൊടിഞ്ഞിടുന്നുള്ളം
നീ പിടിച്ച മുയൽക്കുഞ്ഞിൻ മൂന്നു കൊമ്പിൽ ലോകം !
നിൻ്റെ നോട്ടം കൊള്ളിയാൻ പോൽ
പൊള്ളിടുന്നു ദേഹം
നിൻ നഖപ്പാടെത്രകാലമുണങ്ങാതെ
നീറും...
കവിത
റിജു വേലൂർ
നിന്നിലേക്കുള്ള വാതിലുകളെല്ലാം
നീ പണ്ടേ
കൊട്ടിയടച്ചിരുന്നു..
ഓർമ്മകളുടെ മഴ നനയുന്നേരം
ഞാനവിടെ വന്ന്
തട്ടി വിളിക്കും...
ഒറ്റ ജാലകം തുറന്ന്
തണുപ്പാറ്റാൻ
നീയെനിക്ക് കനല് വാരിത്തരും...
പൊള്ളലേറ്റ് ഞാൻ മടങ്ങും...
എനിക്കും...
കവിത
ബിജു ലക്ഷ്മണൻ
പ്രഭാത സവാരിക്കിടയിലെ
ഞങ്ങളുടെ കണ്ടു മുട്ടൽ
ഒരു കൊടും വളവായിരുന്നു.
വീടോ പേരോ
അറിയാത്തത്
പുഞ്ചിരി കൊണ്ട്
പ്രഭാതപ്പൊട്ട് തൊടാൻ
ശ്രമിക്കുന്ന
യാനം.
അതിൽ കൂടുതൽ
വാചാലമായാൽ
ഞങ്ങൾക്കിടയിലുള്ള
കവിത
നഷ്ടപ്പെട്ടേക്കാം...
ചുരുക്കി
ചുരുക്കി
കാരണം പറഞ്ഞാൽ
ഉദയ സൂര്യ ചുവപ്പിൽ
വേണം...
കവിത
സുരേഷ് നാരായണൻ
1 .അവൾടപ്പൻ
ക്ലാസ് നോട്സ് വാങ്ങിക്കാൻ
കൂട്ടുകാരിയെ കാണാമ്പോയി.
"അവളെ ഇപ്പോ കാണാമ്പറ്റില്ല."
അവൾടപ്പൻ പറഞ്ഞു.
"അവളടുക്കളയിൽ
തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുകയാണ്."
2.അവൾടമ്മ
കല്യാണം കഴിഞ്ഞ്
കുറച്ചീസം ആയപ്പൊ
നിറയെ മുറിവുകളുമായി
വീട്ടിൽ കയറി...