HomeTHE ARTERIA

THE ARTERIA

മൂന്ന് താറാവുകറിക്കവിതകൾ

കവിതസുരേഷ് നാരായണൻ 1 'തുള്ളി വെള്ളമില്ല ക്ലീറ്റസ്സേ , വേണമെങ്കിലെന്നെ പച്ചയ്ക്കടിച്ചോ!' മദ്യക്കുപ്പി ക്ലീറ്റസിനെ കൊഞ്ഞനം കുത്തി. അവനാ കുപ്പി കയ്യിലെടുത്തു.തൻറെ അവധാനതകളെ മുഴുവനും ചുണ്ടുകളിലേക്കാവാഹിച്ച് അതിൻറെ വട്ടക്കഴുത്തിൽ ചുംബിച്ചു. കുപ്പി വിറച്ചു മദിച്ചു നനഞ്ഞു മൂർച്ഛയിലതിൻറെ മൂടി ഊരിത്തെറിച്ചു.ശബ്ദം കേട്ട് ഫ്രിഡ്ജിൻറെ തണുപ്പുപാളികൾക്കുള്ളിൽ മയങ്ങിക്കിടന്ന താറാവുകറി പുറത്തേക്കു ചാടി അവൻറെ...

ഇത്രമാത്രം, ഒരു മിടിപ്പ് പോലെ

കവിത കാവ്യ. എം  വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും.. കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ എത്ര നാൾ ചേർത്ത് നിർത്തും? എന്നാലുമെന്നാലും ചേർത്ത് പിടിച്ചതിനൊന്നും രാത്രികൾ ഉണ്ടാവാതിരിക്കട്ടെ.. വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്.. നെഞ്ചിലേക്ക് ഒരു വര.. അത് പിടിച്ചൊന്നു കൂടെ വരണം പച്ച ഞരമ്പിൽ തട്ടി...

പരിയേറും പെരുമാളിന്റെ മൂന്നു വർഷങ്ങൾ

സിനിമ വിഷ്ണു വിജയൻഗ്രാമീണ ജീവിതങ്ങളെ കുറിച്ചുള്ള കഥ പറയുന്ന അനേകായിരം സിനിമകൾ ഇതിനോടകം എല്ലാ ഇന്ത്യൻ ഭാഷകളിലും ഇറങ്ങിയിട്ടുണ്ട് എന്നാൽ ഇന്ത്യൻ ഗ്രാമങ്ങളുടെ അടിത്തറയായി വർത്തിക്കുന്ന ജാതീയതയെ കുറിച്ച് കാര്യമായി ഒന്നും പറയാതിരിക്കാൻ അവ...

ഒന്നും ഒന്നും നൂറ്

കഥഡോ. മുഹ്സിന. കെ. ഇസ്മായിൽഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പിലൊരൊറ്റ ശ്വാസത്തിൽ വായിച്ചു തീർത്ത അധ്യായമാണ് സുകുമാരക്കുറുപ്പിൻറേത്. ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞിട്ടും എന്ന് തുടങ്ങി അത്യാഗ്രഹത്തിന്റെ ഒരു മൂകപ്രതീകമായി അതവിടെ നിൽക്കുന്നു എന്ന് വരെയുള്ള...

ഉപ്പ് രുചിയുള്ള മേരിബിസ്കററ്

സുഗതൻ വേളായി അച്ഛനെ ഞാൻ എന്നാണ് ആദ്യമായി കാണുന്നത്? കുഞ്ഞോർമ്മകളുടെ കുഴമറിച്ചലുകളിൽ നിന്ന് ഒന്നുംവേർതിരിച്ചെടുക്കാനാവുന്നില്ല.അച്ഛൻ്റെ വിരലിൽ തൂങ്ങി നടന്ന കുട്ടിക്കാലമോ, "അച്ചനോട് പറയും "എന്ന് അമ്മമാർ പറയാറുള്ള അടിയുടെ പേടിപ്പെടുത്തലുകളോ എൻ്റെ ഓർമ്മയിൽ തെളിഞ്ഞു വരുന്നില്ല.കിട്ടൻ ശിപായി ഇടവഴിയിലെ...

കൗതുകം

(കവിത)സിജു സി മീനകാട്ടിൽ പുഴയോരത്ത് തണുത്ത നിലത്ത് മുള പാട്ട് കേട്ട് പുൽമെത്തയിലുറങ്ങിയ നാൾ ഫാൻ വെറുമൊരു കൗതുകമായിരുന്നു..!ഈ ഇഷ്ടിക മുറിയിൽ ഉരുകുന്ന ചൂടിൽ തലയ്ക്ക് മേൽ ഫാൻ കറങ്ങുമ്പോൾ എന്റെ കാടും കാട്ടാറും മുള പാട്ടും പുൽമെത്തയും എല്ലാം... ഒരു കൗതുകമാകുന്നു..!!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

മാറുന്ന ദൃശ്യതയും വിമത രാഷ്ട്രീയവും – International Transgender Day of Visibility

രാഹുൽ റിസസ്വാതന്ത്ര്യം മുതൽ സ്വാഭിമാനം വരെ അനുഭവിക്കുന്നതിനും അടയാളപ്പെടുത്തുന്നതിനുമായുള്ള ട്രാൻസ്ജെൻഡർ ജനതയുടെ സമരോൽസുക ജീവിതത്തെ, സ്വന്തമാക്കിയ വിജയങ്ങളെ, നൽകിയ സംഭാവനകളെ, തിരുത്തിയ ചരിത്രാധ്യായങ്ങളെ, ഏല്ലാം ആദരിക്കുന്നതിനായി ഒരു ദിനം. ബഹിഷ്കരണത്തിന്റെയും തുടച്ചുമായ്ക്കലിന്റെയും ദൈന്യതകൾ...

കവിയാവുന്നതോ ചിത്രശലഭമാവുന്നതോ ഏകാകിയാവുന്നതോ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 39ഡോ. രോഷ്നി സ്വപ്ന‘’The most authentic thing’ about us is our capacity to create, to overcome, to endure, to transform, to...

സൂര്യാസ്തമയങ്ങൾ

കവിത സ്നേഹ മാണിക്കത്ത് സൂര്യാസ്തമയങ്ങൾ കടും നിറം നൽകിയ ഓർമ്മകളിൽ ഹൃദയസ്പന്ദനങ്ങൾക്കും കാല്പനികതയ്ക്കും ഒരിടം നൽകി ചിന്താമഗ്നയാകുന്ന നിമിഷത്തിൽ നിങ്ങളുടേതായിരുന്ന മനുഷ്യരെ വഴിയോരത്തെ മരപ്പീടികയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന രംഗം ആയിരം തവണ നാടകം കളിച്ചു നോക്കുക. നിങ്ങളുടെ ശ്വാസത്തിന്റെ ഗന്ധം മണത്തു ചുണ്ടിലേക്കും കഴുത്തിലേക്കും മീൻ ചുംബനങ്ങൾ ഏകാൻ, അവരുടെ മീശത്തുമ്പുകൾ, ദൃതി കാണിക്കുന്ന നിമിഷങ്ങൾ ഓർക്കുക നിങ്ങളുടെ ശബ്ദം ഉന്മാദമായി അവരിൽ നിറഞ്ഞ നിഴൽ സംഭാഷണം ഓർക്കുക അപ്രതീക്ഷിതമായി അവരുടെ പുതിയ കാമുകിയുമൊത്ത് ഒരേ പരീക്ഷ...

ജാതി

കവിത ലിജിന കടുമേനി പള്ളിക്കൂടത്തിൽ പോകും വഴിയേ കേട്ട് ഞാൻ ഓയ് ചെറുമിയേ..ഓയ് ചെറുമി.. ഒളിമങ്ങി ചിരി നൽകി മെല്ലെ നടക്കവേ കാവിലെ ഉത്സവ പിരിവ് കണ്ടു ആരോ പറയണ കേട്ട് തിരിഞ്ഞു ഞാൻഅത് രാമന്റെ കുടി അത് വേണ്ട നമ്പ്യാരെ വീടത നേരെ...
spot_imgspot_img