മോഹം ഗർഭം ധരിച്ചു, പാപത്തെ പ്രസവിക്കുന്നു

0
112
കവിത
സാറാ ജെസിൻ വർഗീസ് 
നീ ജീവവൃക്ഷത്തിൻ്റെ ഫലം തിന്നുന്നു.
ഞാൻ അടികൊണ്ട വേദനയിൽ ചുരുണ്ടുകിടക്കുന്നു.
നിനക്ക് കണ്ണുകൾ തുറക്കുകയും
നന്മതിന്മകളെ അറിയുകയും ചെയ്യുന്നു.
എനിക്ക് മനുഷ്യനെ വഞ്ചിക്കുന്നവനെന്ന പേര് കേൾക്കുന്നു.
നീ നഗ്നത ആഘോഷിക്കുന്നു.
ഞാൻ മണ്ണ് തിന്നുമെന്ന് ശാപമേൽക്കുന്നു, സാത്താന്റെ പ്രതിരൂപമായി വെറുക്കപ്പെടുന്നു.
നിങ്ങൾ അത്തിയില തുന്നിക്കൂട്ടി അരയാടയുണ്ടാക്കുന്നു.
ഞാൻ സൃഷ്ടികളിലേറ്റം കൗശലമേറിയതെന്ന് മുദ്രകുത്തപ്പെടുന്നു.
നീ നിനക്ക് ലഭിച്ച പുരുഷപ്രജയെ യഹോവയെന്ന് കാണുന്നു.
ഞാൻ എൻ്റെ പ്രവർത്തിയിലെ സദ്ഗുണം തിരയുന്നു.
നീ ശാപത്തിനെ ആനന്ദമാക്കുന്ന മനുഷ്യൻ.
ഞാൻ ഉരസ്സുകൊണ്ട് ഗമിക്കുന്ന സർപ്പം.
നിങ്ങള്‍ സര്‍പ്പത്തെപ്പോലെ വിവേകമതികള ആയിരിക്കുവാൻ ഉദ്ബോധിക്കപ്പെടുന്നു.
ഞാനോ കുറ്റവിമുക്തമാക്കപ്പെടുന്നു
നിങ്ങളുടെ അകൃത്യങ്ങൾ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു.
ഞാൻ മോശ മരുഭൂമിയിലുയർത്തിയ രക്ഷയുടെ അടയാളമായ പിച്ചളസർപ്പമാകുന്നു.
നിങ്ങളോ പാപം ചെയ്‌തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു
ഞാനോ മരണമെന്ന പടംപൊഴിച്ച് ജീവനിലേയ്ക്ക് കടന്നുവരുന്ന ക്രിസ്തുവിനെ സൂചിപ്പിക്കുന്ന അടയാളമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.
ചിത്രീകരണം: മിഥുന്‍ കെ.കെ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here