അവിടെത്തന്നെ

8
980
Vinuprasad poem arteria
+ posts
കവിത

ഡോ. വിനു പ്രസാദ്  വി. ജി

വാടകവീടൊഴിഞ്ഞു പോകുമ്പോൾ
ചിത്രങ്ങൾ എടുത്തുപോരാം.

ചുവരവിടെത്തന്നെ നിൽക്കും.

സ്വപ്നങ്ങൾ ചിലത് പകലേക്ക് കൂടെപ്പോരും.

രാവവിടെത്തന്നെ നിൽക്കും.

യാത്രയെ അത് തീർന്നാലും കൂടെക്കൂട്ടാം.

വഴി അവിടെത്തന്നെ നിൽക്കും.

ഊളിയിട്ട മദങ്ങളൊക്കെ കുളിച്ചു കയറുമ്പോൾ എടുത്തുപോരാം
നീന്തൽപ്പാടുകൾ ഒഴുക്കിക്കളഞ്ഞ് പുഴ പിന്നെയുമൊഴുകും

മണങ്ങൾ, നോട്ടങ്ങൾ, നക്ഷത്രമിന്നിച്ചകൾ ഒക്കെ എടുത്താലും
ഞാനുതിർന്ന് പോകും.
അവൾ അവിടെത്തന്നെ…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

8 COMMENTS

    • ഉതിർന്ന് അവിടെയൊക്കെത്തന്നെ നിൽപ്പുണ്ട് വായനക്കാരും…

  1. ഉതിർന്ന് അവിടെയൊക്കെത്തന്നെ നിൽപ്പുണ്ട് വായനക്കാരും…

LEAVE A REPLY

Please enter your comment!
Please enter your name here