HomeTHE ARTERIASEQUEL 122

SEQUEL 122

നൂറ്റാണ്ടിന്റെ വിപ്ലവ സൂര്യന്‍

(ലേഖനം) ശ്യാം സോര്‍ബ 'തല നരയ്ക്കുവതല്ല എന്റെ വൃദ്ധത്വം തല നരയ്ക്കാത്തല്ല എന്റെ യുവത്വവും കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരു മുമ്പില്‍ തല കുനിക്കാത്തതാണെന്റെ യൗവനം' കേള്‍ക്കാന്‍ വന്ന ജനസാഗരങ്ങളെ സാക്ഷിയാക്കി ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞു. പിന്നീട് കേട്ടത് ജനങ്ങളുടെ ആര്‍പ്പുവിളി...

മാർക്കീത്താരം

(കവിത) അനൂപ് ഷാ കല്ലയ്യം   പന്തിലേക്ക് ഇരുട്ട് കേറിയപ്പോ കളി നിർത്തി, കോണുകളിലെല്ലാം ജയിച്ചത്‌ ഞങ്ങളായിരുന്നു. 'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ, പക്ഷേ തോറ്റുപോയി', എന്നൊന്ന് ആശ്വസിക്കാൻ പോലും എതിരിനാവില്ല; ഗോൾ ഷോട്സ് ഓൺ ടാർഗറ്റ് പൊസ്സഷൻ പാസ്സസ് അങ്ങനെയെല്ലാ എണ്ണവും ഞങ്ങടെ മൂലെലായിരുന്നു; തിരിച്ച് പെരക്കാത്തേക്ക് ഇരുട്ട് പിടിച്ച് നടക്കുമ്പോ- ടീം തെകക്കാൻ കൂട്ടിയോരൊക്കെ റോട്ടീന്ന് വെട്ടം...

ഓർമകളുടെ ചരിവ്

(കവിത) അജേഷ് പി വീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം, ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം. കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു... പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര വേഗത്തിലാണ് മറവി ബാധിച്ച് നരച്ചു പോയത്...! ഒമ്പതാം വളവിനു കീഴെ ഓർത്തുവെച്ചൊരു വെള്ളച്ചാട്ടം, തണുത്തു മരവിച്ച പാറകളിൽ പേരറിയാ പൂക്കളുടെ മഴനൃത്തം.... 'പത്താം വളവിനു കീഴെ കോടയിൽ...

രണ്ട് ക്യാമറക്കവിതകൾ

(കവിത) നിസാം കിഴിശ്ശേരി   1) നഗര മധ്യമാണ് പശ്ചാത്തലം. ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്. നറുക്കെടുപ്പ് വിജയിയെ കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്. ഫോക്കസ് ഔട്ട് ആണെന്നറിയലിൽ ഏത് നിമിഷവും അമർത്താവുന്ന ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും. 2.5, 2.0, 1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ, 1.0...

ബംഗാളിന്റെ തുടിപ്പുകൾ

(ലേഖനം) ഫാഇസ് പി എം  യാത്രാവിവരണങ്ങൾക്ക് ഓരോ നാടിന്റെയും സ്പന്ദനങ്ങളെ സ്പർശിക്കാനുള്ള കഴിവുണ്ട്. കാരണം ചരിത്രപഠനങ്ങളേക്കാൾ ഓരോ നാടിന്റെയും സ്വാഭാവിക സാഹചര്യങ്ങളെയും ജനജീവിതത്തെയും വ്യക്തമായി പരാമർശിക്കുന്ന രീതിയാണ് യാത്രാവിവരണങ്ങൾക്കുള്ളത്. അത്തരത്തിൽ കിടയറ്റ ധാരാളം യാത്രാവിവരണങ്ങൾ മലയാള...

കാലത്തിന്റെ കിതപ്പറിഞ്ഞ കവിതകൾ

പുസ്തകപരിചയം ഷാഫി വേളം മനുഷ്യാനുഭവങ്ങളെ തീക്ഷ്ണതയോടെ അനുവാചക ഹൃദയങ്ങളിൽ കോറിയിടുന്ന കവിയാണ് ഖുതുബ് ബത്തേരി. സമകാലിക യാഥാർത്ഥ്യങ്ങളെ പ്രചലിതമായും പ്രചണ്ഡമായും അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെക്കുകയാണ് ഖുത്ബ്  'കാഴ്ചകളുടെ ഒസ്യത്ത് ' എന്ന കവിതാ സമാഹാരത്തിലൂടെ ചെയ്യുന്നത്. സാമൂഹ്യ...

ചൂണ്ടക്കൊളുത്തുകൾ

(കവിത) ആരിഫ മെഹ്ഫിൽ തണൽ മരിച്ച വീട് കുട്ടിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമാണ് ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത വെള്ളകീറലുകളിൽ ഉറ്റുനോക്കുന്ന ചുമരിലെ സൂചികളും തുന്നലുവിട്ട യൂണിഫോമും ചൂണ്ടക്കൊളുത്തുകളായി കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട് സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം കുട്ടിക്ക് മുമ്പിൽ വളഞ്ഞ് തലകീഴായി നിൽക്കാറുണ്ട് മഷി വറ്റിയ പേന താളുകൾ തീർന്ന നോട്ടുബുക്ക് പിടിയിലൊതുങ്ങാത്ത കുറ്റിപ്പെൻസിൽ ഒഴിഞ്ഞ കറിപ്പാത്രം കാലില്ലാത്ത കുട അങ്ങനെയങ്ങനെ സന്ധ്യക്ക് മാത്രം...

അധ്യാപകർ ഒരു പച്ച സിറ്റി ബസാണ്

(ലേഖനം) പ്രസീത അധ്യാപകർ ഒരു മനുഷ്യനെ എത്രത്തോളം സ്വാധീനിക്കും എന്ന് ചോദിച്ചാൽ ഞാൻ പറയും; അതൊരു പച്ച സിറ്റി ബസിന്റെ ജനൽ സീറ്റോളം. കാരണം സ്വപ്നങ്ങൾ ചിറകുകൾ വെച്ച് പറന്നു നടക്കുന്നത് HD ദൃശ്യ മികവോടെ...

വീഞ്ഞുകുപ്പി

(കവിത) രാജന്‍ സി എച്ച്   ശ്രീശ് മാഷുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ് കൈയില്‍ കരുതിയിരുന്നു. മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍ ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു. വാക്കുകള്‍ കൊണ്ടും ഉടലുകള്‍ കൊണ്ടും ഉയിരുകള്‍ കൊണ്ടും. മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല. കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും ലഹരി കൂടിയതോ കുറഞ്ഞതോ ഒറ്റയ്ക്കോ കൂട്ടായോ എന്നൊന്നുമെനിക്കറിയില്ല. എനിക്ക് മാഷെ...

നഗര മാനിഫെസ്റ്റോ

(കവിത) അഗ്നി ആഷിക്   ഹഥീസ് മിണ്ടാതെയിരിപ്പുകളുടെ മണിക്കൂർ തുടർച്ച കൂൾബാറിൽ,തപാലാപ്പീസ് റോഡിൽ, കിണർ ചുവരിൽ,തിയേറ്റർ കസേരയിൽ നിശ്വാസത്തിന്റെ ഭാഷയിൽ കൊത്തിയ നീണ്ട ഹഥീസുകൾ. പായൽ മറച്ച അതിന്റെ അക്ഷരങ്ങൾ പിറക്കാത്ത പ്രേമത്തിന്റെ ശ്രാദ്ധത്തിലും നമ്മൾ മറക്കുന്നതേയില്ല. മരിപ്പ് പള്ളിമുറ്റം തിരിഞ്ഞ ഓരോ കബറ് വണ്ടിയും നോക്കി നഗരം കണ്ണ് തുടയ്ക്കും. പള്ളിവളവ് തിരിഞ്ഞ...
spot_imgspot_img