SEQUEL 41

അവൾ

കവിത സുനി ബാറിൻ്റെ ഇരുണ്ട വെളിച്ചത്തിൽ ഒറ്റക്കിരിക്കുന്ന ഒരുവനെ തിരഞ്ഞപ്പോഴാണ് കണ്ണുകളയാളിൽ ഉടക്കിയത്. ഒരേ ബ്രാൻഡിൻ്റെ സൗഹൃദക്കുമിളകൾ ഞങ്ങൾക്കിടയിൽ അതിർത്തികളെ പൊട്ടിച്ചു കളഞ്ഞു അയാൾ പറഞ്ഞുതുടങ്ങി ഞങ്ങൾ പ്രണയത്തിലാണ് ഓരോരാത്രിയിലും അവളുടെ ഉടലിൻ്റെമണം ഓരോ പുരുഷൻ്റെയാണെന്ന് അവളെന്നോട്പറയും. എങ്കിലും ഞങ്ങൾ പ്രണയിച്ചുകൊണ്ടേയിരുന്നു. ചുമന്നചുണ്ടുള്ളവളെ ഒരിക്കലുമെനിക്ക് ചുംബിക്കണമെന്ന് തോന്നിയിട്ടില്ല ഉമ്മകൾ പ്രണയത്തിൻ്റെ അടയാളമെന്ന് ഞങ്ങളെവിടെയും വായിച്ചിരുന്നില്ല. ഉടലുതൊടാതെ ഉള്ളറിഞ്ഞപ്പോൾ ഒരു ദിവസം അവൾ പറഞ്ഞു ഉടലാണ് വില്പനക്ക് കടലുകടന്ന് ചന്തയിൽചെല്ലണം ഇനിയില്ലെന്നുറപ്പിച്ച് തിരിച്ചുവരണം. മറന്നുപോയ ജീവിതങ്ങളെ വിളക്കിച്ചേർക്കണം സ്വയമറ്റുപോയ ചങ്ങലയാണെങ്കിലും. ഞങ്ങളിപ്പോൾ കാത്തിരിപ്പിലാണ് ഉടലുതിന്നാത്ത പ്രണയത്തിൻ്റെ മധുനുകരാൻ. വേച്ചു വേച്ച് പടികളിറങ്ങുന്ന അയാളുടെ കണ്ണിൽ പ്രണയമുണ്ടായിരുന്നു ഒരിക്കലും മരിക്കാതിരിക്കാൻ. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in ആത്മ ഓൺലൈനിൽ...

അവിഹിതം

കവിത മുഹ്സിൻ കൊടുന്നോട് ഇരുട്ട് ഇറങ്ങി നടക്കാൻ പറ്റിയ ഇടവഴിയാണ്. ചന്ദ്രൻ ചുരുട്ട് തെളിക്കാൻ കൂട്ടുനിൽക്കുന്ന ചാരനും. അയല്പക്കത്തെ കൊളുത്തിടാത്ത അടുക്കള  വാതിലിനടുത്ത് നിന്നാൽ കമലയുടെ കൊലുസ്സിന്റെ കിലുക്കം കേൾക്കാം. ഉടലൊതുക്കി ഉരസാതെ വേണം ഉള്ളിലെത്താൻ. വയസ്സൻ കാർന്നോരുടെ കൂർക്കം വലിയിലോ, കാലൻ ക്ലോക്കിന്റെ കുമ്പസാരത്തിനിടക്കോ മനസ്സുമാറി പിറകോട്ട് മടങ്ങരുത്. കമല കടന്ന് പിടിക്കുമ്പോൾ കുളിര് കോരി കിടന്നുറങ്ങുകയും അരുത്. എന്റെ...

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ് ''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു" (ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021 വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...

ഭഗവദ്ഗീത പാഠപുസ്തകമാവുമ്പോൾ

ലേഖനം ഡോ. ടി. എസ്. ശ്യാംകുമാർ ഭഗവദ്ഗീത സ്കൂൾവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു എന്നുള്ള വാർത്ത പുറത്തു വന്നിരിക്കുകയാണ്. ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നീതിപീഠത്തിൻ്റെ...

കാലം സാക്ഷി

വായന (മുണ്ടൂർ സേതുമാധവൻ്റെ "കാലമേ" എന്ന കഥാസമാഹാരത്തെ കുറിച്ചുള്ള വായന) കൃഷ്ണകുമാർ മാപ്രാണം  മലയാള സാഹിത്യത്തിലെ ഏറ്റവും മുതിർന്ന കഥാകാരന്മാരിൽ ശ്രദ്ധേയനാണ് മുണ്ടൂർ സേതുമാധവൻ. സാധാരണക്കാരായ മനുഷ്യരുടെ വേദനകളും സങ്കടങ്ങളും സന്തോഷങ്ങളും ഹൃദ്യമായ ശൈലിയിൽ  എഴുതി  കഥാസാഹിത്യത്തിൽ തൻ്റേതായ...

ചുവപ്പുകാര്‍ഡ്

കഥ മുർഷിദ് മോളൂർ ആവര്‍ത്തനകാലത്തിനിടക്ക് വേരുണങ്ങിയ ഗുല്‍മോഹറുകളെപ്പോലെ, പലപ്പോഴും അവഗണിക്കപ്പെടാറുള്ളത് ശീലമായതുകൊണ്ട് എനിക്കിപ്പോഴുമൊരു മാറ്റവുമില്ല. എന്തിനും കൂടെ നില്‍ക്കുന്നൊരു കാലം വരാനുണ്ടെന്ന് വെളിപാടുകിട്ടിയ ജനറേഷനാണ് എന്‍റേത്. അതുകൊണ്ട് ഞാന്‍ പറയുന്നതൊക്കെയും അമ്മക്ക് പുതിയകുട്ടികളുടെ വെറും ഭ്രാന്തെന്ന്...

നിറയെ മുള്ളോളുള്ളയിടം

കവിത ജാബിർ നൗഷാദ് 1 സായഹ്നത്തിനു വിയർപ്പിന്റെ ഗന്ധമുള്ള രാജ്യത്ത് നിഴലുകൾ കടലിലേക്ക് നീളുന്നു. ഒരേ ചായങ്ങളിൽ മനുഷ്യരെയാകാശം പെറുക്കി വെക്കുന്നു. പരസ്പരം ഉരുമിയുരുമി ബസ്സുകളിൽ നിന്നും ബസ്സിലേക്ക് വെയില് നീങ്ങുന്നു. സ്ത്രീകളുടെ മാത്രം വരണ്ട മുടികളിൽ തലോടി കടന്ന് പോകുന്നു. ഇവരെല്ലാം ഒരു ദിവസത്തിന്റെ ഭാരം ഇറക്കിവെക്കുന്നതെവിടെയാണ്. ഇവരെ കാത്തിരിക്കുന്നതെന്താണ്. വിഷാദ നക്ഷത്രങ്ങളുടെ ഉദ്യാനമാണീ...

അമാനപുരത്തെ വിശേഷങ്ങൾ

കഥ (ബാലസാഹിത്യം) സരിത വർമ്മ ആർ. ഒരിടത്തൊരിടത്ത് അമാനപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. അവിടത്തെ രാജാവായിരുന്നു ബുദ്ധികേശ്വരൻ. മരമണ്ടനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മണ്ടത്തരങ്ങൾ കേട്ടാൽ ആരും വാ പൊളിച്ചിരുന്നു പോകും. ഒരു ദിവസം അമാനപുരത്ത്...
spot_imgspot_img