അവൾ

Published on

spot_img

കവിത
സുനി

ബാറിൻ്റെ
ഇരുണ്ട
വെളിച്ചത്തിൽ
ഒറ്റക്കിരിക്കുന്ന
ഒരുവനെ
തിരഞ്ഞപ്പോഴാണ്
കണ്ണുകളയാളിൽ
ഉടക്കിയത്.
ഒരേ ബ്രാൻഡിൻ്റെ
സൗഹൃദക്കുമിളകൾ
ഞങ്ങൾക്കിടയിൽ
അതിർത്തികളെ
പൊട്ടിച്ചു കളഞ്ഞു
അയാൾ
പറഞ്ഞുതുടങ്ങി
ഞങ്ങൾ
പ്രണയത്തിലാണ്
ഓരോരാത്രിയിലും
അവളുടെ
ഉടലിൻ്റെമണം
ഓരോ
പുരുഷൻ്റെയാണെന്ന്
അവളെന്നോട്പറയും.
എങ്കിലും
ഞങ്ങൾ
പ്രണയിച്ചുകൊണ്ടേയിരുന്നു.
ചുമന്നചുണ്ടുള്ളവളെ
ഒരിക്കലുമെനിക്ക്
ചുംബിക്കണമെന്ന്
തോന്നിയിട്ടില്ല
ഉമ്മകൾ
പ്രണയത്തിൻ്റെ
അടയാളമെന്ന്
ഞങ്ങളെവിടെയും
വായിച്ചിരുന്നില്ല.
ഉടലുതൊടാതെ
ഉള്ളറിഞ്ഞപ്പോൾ
ഒരു ദിവസം
അവൾ പറഞ്ഞു
ഉടലാണ്
വില്പനക്ക്
കടലുകടന്ന്
ചന്തയിൽചെല്ലണം
ഇനിയില്ലെന്നുറപ്പിച്ച്
തിരിച്ചുവരണം.
മറന്നുപോയ
ജീവിതങ്ങളെ
വിളക്കിച്ചേർക്കണം
സ്വയമറ്റുപോയ
ചങ്ങലയാണെങ്കിലും.
ഞങ്ങളിപ്പോൾ
കാത്തിരിപ്പിലാണ്
ഉടലുതിന്നാത്ത
പ്രണയത്തിൻ്റെ
മധുനുകരാൻ.
വേച്ചു വേച്ച്
പടികളിറങ്ങുന്ന
അയാളുടെ
കണ്ണിൽ
പ്രണയമുണ്ടായിരുന്നു
ഒരിക്കലും
മരിക്കാതിരിക്കാൻ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

4K മികവോടെ സ്ഫടികമെത്തുന്നു

മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം...

രോമാഞ്ചം

സിനിമ സുർജിത്ത് സുരേന്ദ്രൻ ഒരു ട്രെയ്‌ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ...

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

More like this