SEQUEL 49

ട്രോൾ കവിതകൾ (ഭാഗം : 4)

കവിത വിമീഷ് മണിയൂർ തലക്കെട്ടിനെക്കുറിച്ച് ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത. നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല. കാരണം ഈ കവിതയുടെ തലക്കെട്ട് നാല് ഒച്ചകളാണ്. ഒച്ചകൾ അക്ഷരങ്ങളെ പോലെ അടങ്ങിയൊതുങ്ങി ഒരിടത്തിരിക്കാത്തതു കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തൽക്കാലം...

മഞ്ഞിനപ്പുറം

കഥ പ്രതിഭ പണിക്കർ വേനലിലെ നിനയ്ക്കാത്തൊരു പെരുമഴ പെയ്തുതോർന്ന ഉച്ചനേരം. കിടപ്പുമുറിയിൽ ഹെഡ്ബോർഡിൽ ഒരു തലയിണ ചാരിവച്ച്‌ ഇടതുവശത്തെ ജനലിലൂടെ കടന്നുവന്ന് മെത്തമേൽ വീണുകിടക്കുന്ന ഇളവെയിൽച്ചീളിലേയ്ക്ക്‌ അശ്രദ്ധമായിനോക്കിയിരിക്കുന്ന നേരത്താണ് എവിടെനിന്നെന്നില്ലാത്ത ഓർമ്മവരവിലേയ്ക്ക്‌ മനസ്‌ പൊടുന്നനെ തള്ളിയിടപ്പെട്ടത്‌. തികച്ചും...

ഭൗമികമാകുന്ന കവിതാബോധ്യങ്ങൾ

വായന ഉണ്ണികൃഷ്ണൻ കളമുള്ളതിൽ ഇംഗ്ലീഷ് വിഭാഗം ശ്രീവ്യാസ എൻ എസ് എസ് കോളേജ് വടക്കാഞ്ചേരി   'പ്രകൃതി മനുഷ്യന്റെ അജൈവ ശരീരമാണ്, മനുഷ്യന്റെ ഭൗതികവും മാനസികവുമായ ജീവിതം പ്രകൃതിയോട് ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുന്നതിനർത്ഥം, പ്രകൃതി അതിനോടു തന്നെ ബന്ധിതമായിരിക്കുന്നു എന്നാണ്....

ഉമൈബ

കവിത ഷിംന സീനത്ത് ഏതാകൃതിയിൽ നീട്ടിപ്പരത്തിയാലും ചുട്ടെടുക്കുമ്പോൾ ഒരേ ഛായയിൽ ചുരുണ്ടിരിക്കും ഉമൈബയുടെ പകലുകൾ പലജാതി പ്രശ്നങ്ങൾ മുടികളിലൂടെ നഖങ്ങളിലൂടെ കണ്ണിലൂടെ കയറിവരും കുഞ്ഞിനസുഖം തീണ്ടുന്നത് ഇന്നലെ മാറ്റിയിട്ട ഓട് പൊട്ടിയത് തളിർത്തയില കരിഞ്ഞു പോയത് കണ്ണേറാണ്‌ ഉമൈബ നീറിയിരിക്കില്ല കോഴിയെ കാണാതാവുന്നത് ചോറ് വേണ്ടാന്നു തോന്ന്ണത് ഉറക്കമില്ലാത്തത്‌ വരത്തുപോക്കാണ്‌ ഉമൈബ നീറിയിരിക്കില്ല...

പ്രണയത്തെക്കുറിച്ചുള്ള നാല് കവിതകൾ 

കവിത ജാബിർ നൗഷാദ് 1 ഓർമയിലെങ്കിലും നീ വന്നാൽ മതി. എന്റെ ഹൃദയത്തിന്റെ ചുളിവുകൾ നിവർത്തിയാൽ മതി. എത്ര പഴുത്തിട്ടാണീ പ്രേമം അടർന്നു വീണത്. വീഴുമ്പോൾ നൊന്തിരുന്നോ. പാകമാകാത്ത നെഞ്ചുമായ് എന്റെ വിരലിലേക്ക് കയറിയിരിക്കുമ്പോൾ ലോകം ഇത്ര വലുതായിരുന്നോ. ഒന്ന് തൊടുമ്പോഴേക്കും വെള്ളം വീഞ്ഞാവുകയായിരുന്നോ. തീരെ മെലിഞ്ഞ വേരുകളാൽ അനന്തതയെ തടുത്തു നിർത്താൻ അവരെ പോലെ നമ്മളും...

‘ഭരണിയിലിട്ട ഗൂഢോല്ലാസങ്ങൾ’

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം  ആറ്) അനിലേഷ് അനുരാഗ് പ്രപഞ്ചത്തെ നിരീക്ഷിച്ചും, പ്രകൃതിയെ അനുകരിച്ചുമാണ് മനുഷൻ തൻ്റെ ആദ്യാവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ടാവുക എന്ന് വാദങ്ങളും, സിദ്ധാന്തങ്ങളുമുണ്ട്. തനിക്കു ചുറ്റും നാലു കാലിൽ നീങ്ങിയ പടപ്പുകളെ മാതൃകയാക്കിയാണ് മനുഷ്യൻ  കട്ടിലുകളുണ്ടാക്കിയതെന്നും,...

‘കാവലാൾ ‘

കഥ ഗ്രിൻസ് ജോർജ്ജ് 1. കല്ലുമുട്ടി പോലീസ് സ്റ്റേഷനുസമീപം പുതുതായി പണിതുകൊണ്ടിരിക്കുന്ന വ്യാപാരസമുച്ചയത്തിനു മുന്നിൽ വെച്ചാണ് ഞാനാ മോഡൽ ലോറി വീണ്ടും കാണുന്നത്. നീണ്ട ഏഴു വർഷങ്ങൾക്കുശേഷം. രാജകീയപ്രതാപത്തിണ് കോട്ടംതട്ടാത്ത വിധത്തിൽ റോഡിന്റെ അരികു ചേർന്നു നിർത്തിയിട്ടിരിക്കുകയാണത്. വീതിയേറിയ...

ഐലന്റ് ഓഫ് ലവ് – ഭാഗം 1

നോവലെറ്റ് അഞ്ജലി മാധവി ഗോപിനാഥ് അയേഷ റോഡ്രിഗസിനെ ആദ്യമായി കാണുമ്പോൾ അയാൾ നീല നിറത്തിലുള്ള ഒരു ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. വെള്ളാരം കണ്ണുകളുള്ള, നേർത്ത പുഞ്ചിരി കൈമുതലായുള്ള ഒരു ചെറുപ്പക്കാരൻ. കൊടുങ്കാറ്റു പോലെയാണ് അയാൾ അയേഷയുടെ...

പല്ലി

കവിത ടോബി തലയൽ ആശുപത്രിച്ചുവരിന്റെ വെളുത്ത നിശ്ശബ്ദതയിൽ ഒരു പല്ലി ഇരുപ്പുണ്ട്, പണ്ടെപ്പോഴോ ജീവിച്ച് മരിച്ച ഒരു സുന്ദരിയുടെ ഏകാന്തത കൊത്തിവെച്ചതുപോലെ! എപ്പോൾ വേണമെങ്കിലും ഒരു ചിലപ്പുകൊണ്ട് ചോരയിറ്റാതെയത് മൗനം മുറിച്ചേക്കാം വാലിന്റെ തുമ്പിൽ പതിയിരിക്കുന്ന പിടച്ചിൽ ഓർമ്മിപ്പിച്ചേക്കാം എല്ലാരേം പറ്റിച്ചെന്നമട്ടിൽ കൊഴിച്ചിട്ട നിഷ്ക്കളങ്കമായൊരു പുഞ്ചിരി, വേർപെടുന്ന ജീവന്റെ വിടപറയുന്ന കൈകൾ! ഒരു പ്രാണിയുടെ നേർക്കുള്ള പല്ലിയുടെ ചെറുനീക്കം കൊണ്ട് അടർന്നുവീണേക്കാം ഭിത്തിയിൽ  തൂങ്ങുന്ന ഫോട്ടോയിലെ പെൺകുട്ടിയുടെ മാറാലകെട്ടിയ മിഴിനീർ, ചുംബനം...

പ്രണയസങ്കേതം

കഥ വി.രൺജിത്ത് കുമാർ  'ആരോഗ്യമാണ് അഹങ്കാര' മെന്ന ദീപന്റെ പുതിയ വാട്സ്ആപ്പ് സ്റ്റാറ്റസ് വന്നയുടനെ ഗോപിക എന്താണ് സംഭവിച്ചത് എന്ന് തിരക്കി മെസ്സേജ് വിട്ടു. അവന്റെ മറുപടിക്കായി ഒന്ന്  രണ്ട് മിനിറ്റുകൾ കൂടി നിന്ന...
spot_imgspot_img