SEQUEL 52

അക്ക്

കവിതരാഹുൽ പൊയ്കയിൽസൂര്യൻ പടിഞ്ഞാറ് മുങ്ങിനിവരാൻ മടിച്ച് മടിച്ചു പോവും നേരം അവളും ഞാനും വാകമരച്ചോട്ടിൽ അക്ക് കളിച്ചു. അക്ക് നെറ്റിയിൽ വച്ച് അന്തിവാനം നോക്കി ഒത്തോ ഒത്ത് ഒത്തോ ഒത്ത്. വരയിൽ ചവിട്ടാതെ നെറ്റിയിൽ നിന്ന് അക്ക് കളത്തിനുപുറത്തേക്കിട്ട് അക്കിലേക്കാഞ്ഞെത്തി. വിജയാഹ്ളാദത്തോടെ അവളിലേക്കൊന്ന് കണ്ണെറിഞ്ഞു. അന്തിവെയിൽ അവളുടെ കവിളിൽ രക്ത ചന്ദനമണിയിച്ചു. പെറ്റിക്കോട്ട് കഴിഞ്ഞു മുട്ടിലൂടെ കാൽപ്പാദത്തിലേക്ക് വാകമരം ഒരു പൂവ് കൊഴിച്ചു. വയറുപൊത്തി...

കൃഷ്ണകുമാർ മാപ്രാണം

സമൂഹമാധ്യമങ്ങളിലൂടെ നമ്മുടെ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാമെന്നായതോടെ ഒട്ടേറെ പേർ എഴുത്തുകാരായി. അനവധി ഓൺലൈൻ മാസികകൾ ഉദയം ചെയ്തു. ഓൺലൈൻ മാസികകളിൽ അയയ്ക്കുന്നതെല്ലാം നിലവാരം നോക്കാതെ തന്നെ പ്രസിദ്ധീകരിക്കുന്ന നിലയും വന്നു.അതിനിടയിൽ, കെട്ടിലും...

പൊഴിഞ്ഞാലും എൻ ഹൃദയമേ

കവിത -  ഇംഗ്‌ബോർഗ് ബാക്മാൻമൊഴിമാറ്റം - രാമൻ മുണ്ടനാട്പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന, ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും. പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ. ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ അവൻ മുഷ്ടി ചുരുട്ടവേ വാ പിളർക്കുന്നു അവന്റെ കുപ്പായത്തിനടിയിലൊരു മുറിവ്. ഒരിയ്ക്കൽ കൂടി, ഒരു മേഘം മൃദുവാമതിൻ പുറം കുനിച്ച് നിന്നെ വണങ്ങവേ, ദൃഢമായിരിയിരിക്കുക. ഹൈമെറ്റസ് തേനീച്ചകളെ ശ്രദ്ധിയ്ക്കുകയേ വേണ്ട. അവൻ നിന്റെ തേൻകൂടുകൾ നിറച്ചുകൊള്ളും. കർഷകനെ സ്സംബന്ധിച്ചിടത്തോളം വരൾച്ചയുടെ കാലത്തിൽ ഒരു വൈക്കോൽത്തുറുവെന്നതേ തുച്ഛമാണ്. നമ്മുടെ മഹാവംശത്തിന് ഒരു വേനൽ നിസ്സാരം. നിന്റെ ഹൃദയത്തിന് പിന്നെയെന്ത് സാക്ഷ്യപ്പെടുത്താനാവും. ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ അത് ചാഞ്ചാടുന്നു. വിദേശിയും മൂകയുമായ അത് മിടിയ്ക്കവേ സംഭവിപ്പത് സമയത്തിൽ നിന്നുമുള്ള അതിന്റെ കൊഴിഞ്ഞുവീഴ്ചയാണ്....Fall, My Heart Ingeborg BachmannFall, my...

Four Adventures of Reinette and Mirabelle

Film: Four Adventures of Reinettte and Mirabelle Director: Eric Rohmer Year: 1987 Language: Frenchപേര് സൂചിപ്പിക്കുന്നത് പോലെ തന്നെ റെനറ്റെ, മിരബെല്‍ എന്നീ പെണ്‍കുട്ടികളുടെ ജീവിതത്തിലെ നാല് അനുഭവങ്ങളാണ് എറിക് റോഹ്മറെന്ന അതികായന്റെ...

ട്രോൾ കവിതകൾ ഭാഗം – 6

വിമീഷ് മണിയൂർമണിക്കൂറുകൾഒരുമണിയും രണ്ടുമണിയും അയൽക്കാരായിരുന്നു. ഒരുമണി മൂന്നുമണിയേയും രണ്ടുമണി നാലുമണിയേയും കഴിഞ്ഞ കുറേക്കാലമായി വളക്കാൻ ശ്രമിക്കുകയായിരുന്നു. കാര്യമറിഞ്ഞ അഞ്ച്മണി മൂത്ത ഏട്ടനായ ഏഴുമണിയോട് പറഞ്ഞു. ഒരുമണിയേയും രണ്ടുമണിയേയും വഴിയിൽ കണ്ടാൽ മിണ്ടരുതെന്ന് ഏഴ്മണി...

ഐലൻഡ് ഓഫ് ലൗ – ഭാഗം 3

നോവലെറ്റ്അഞ്ജലി മാധവി ഗോപിനാഥ്ക്ലമന്റിന്റെ കൈകളിലേക്ക് ഊർന്നു വീണ റോഡ്രിഗസിന്റെ കണ്ണുകളിലൂടെ രക്തം വാർന്നൊഴുകി. അയാളുടെ കണ്ണുകളടഞ്ഞു. ചെവികൾ കൊട്ടിയടച്ചു. നേർത്ത ശബ്ദങ്ങൾ അകലെയായി.കണ്ണ് തുറക്കുന്ന റോഡ്രിഗസ് കാണുന്നത് തീരെ പരിചിതമല്ലാത്ത ഒരിടമാണ്. കിടക്കുന്നിടത്തെ...

ഒച്ചയിൽ നിന്ന് നിശബ്ദതയെ കണ്ടെടുക്കും വിധം (പി. എൻ ഗോപികൃഷ്ണന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽസഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്നInside us there is something that has no name, That something is what we are,Jose saramago, ( blindness. )എന്താണ് കവിതയുടെ സാരാംശം എന്നത് പരിഗണിക്കുമ്പോൾ നാം പലതരം ചോദ്യങ്ങളെ...

ക്ഷമയുടെ മിന്നൽ വേരുകൾ

ഫോട്ടോ സ്റ്റോറിഡോ: ബിജു സീ.ജിചിത്രങ്ങൾ പകർത്തുന്നതിൽ സമയത്തിന് എത്രമാത്രം വിലയുണ്ടെന്ന അറിവാണ് എന്നെ മിന്നൽ ചിത്രങ്ങൾ എടുക്കാൻ കൂടുതൽ പ്രാപ്തനാക്കിയത്. അഞ്ച് വർഷങ്ങൾക്ക് മുന്നെ ഖത്തറിലെ ഫനാർ ഗോപുരത്തിൽ ആദ്യമായി മിന്നൽ ചിത്രമെടുത്തത്...

ഒന്നും ഒന്നും നൂറ്

കഥഡോ. മുഹ്സിന. കെ. ഇസ്മായിൽഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പിലൊരൊറ്റ ശ്വാസത്തിൽ വായിച്ചു തീർത്ത അധ്യായമാണ് സുകുമാരക്കുറുപ്പിൻറേത്. ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞിട്ടും എന്ന് തുടങ്ങി അത്യാഗ്രഹത്തിന്റെ ഒരു മൂകപ്രതീകമായി അതവിടെ നിൽക്കുന്നു എന്ന് വരെയുള്ള...

ബുദ്ധനും ധമ്മവും എങ്ങിനെ സമൂഹത്തില്‍ സാഹോദര്യം സംജാതമാക്കും?

ജാതി വ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ്: പ്രതിവിധി ബുദ്ധമതമോ? ഭാഗം -2അജിത് വാസു'സാഹോദര്യം' അഥവാ Fraternity ആണ് ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്ന് കഴിഞ്ഞ ലക്കത്തിലെ വിശദീകരണത്തില്‍ നാം കണ്ടു. അതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സമൂഹത്തില്‍...
spot_imgspot_img