ഗസൽ ഡയറി -1
മുർഷിദ് മോളൂർ
മുറിവുകള്‍ക്ക് മരുന്ന് തേടിയുള്ള സഞ്ചാരത്തിനിടക്ക്, അനുഗ്രഹം പോലെ കാതിലേക്കു കയറിവരുന്ന പ്രിയപ്പെട്ട പാട്ടുകളെപ്പറ്റിയാണ് പറയാനുള്ളത്. ഓര്‍മകള്‍ ചുമന്നു നടക്കുന്നവരുടെ കണ്ണീരും പുഞ്ചിരിയുമെല്ലാം കലര്‍ന്ന ഗസലുകള്‍ നസ്മുകൾ, ഖയാലുകൾ.. അങ്ങനെ നമ്മുടേതായി മാറിയ പ്രിയപ്പെട്ട കാവ്യങ്ങൾ… പ്രണയകാലത്തെ സ്വപ്‌നാടനങ്ങള്‍. നോവോര്‍മകളുടെ നീറുന്ന ഇന്നലെകള്‍. വരാനിരിക്കുന്ന വസന്തത്തിലേക്ക് ഇറങ്ങിയോടുന്ന കണ്ണുകള്‍, അങ്ങനെയങ്ങനെ.. ഗസല്‍ ഡയറി നമുക്കിങ്ങനെ വായിച്ചു തുടങ്ങാം..
കാല്‍മുട്ടിലെ മുറിവിന്റെ വേദന മറന്നാല്‍, വീണ്ടും മുറ്റത്തേക്കിറങ്ങിയോടാന്‍ നില്‍ക്കുന്ന മനോഹരബാല്യത്തിന്റെ ഈണമുള്ള കഥയാണ് യെ ദൗലത് ഭീ ലേലോ എന്ന ഗാനം. അനുവാദമില്ലാതെ, ഹൃദയങ്ങളിലേക്ക് കയറിയിരിക്കാനുള്ള വഴിയറിയുന്ന രാഗ് ദര്‍ബാറിലാണ് ഈ ഗാനത്തിന്റെ ജനനം. സുദര്‍ശന്‍ ഫാഖിറിന്റെ വരികള്‍, ജഗ്ജിത് സാബിന്റെ മാന്ത്രിക ശബ്ദം..
യെ ദൗലത് ഭി ലേലോ..
എനിക്കിതൊന്നും വേണമെന്നില്ല, പേരും പെരുമയും, എന്റെ നിറയൗവ്വനത്തിന്റെ സര്‍വ്വവും നിങ്ങള്‍ക്കെടുക്കാം..
യെ ശുഹ്‌റത് ഭി ലേലോ..
ബലേ ചീന്‍ ലോ, മുജ് സെ മേരീ ജവാനീ..
പകരമെനിക്കൊരാശയുണ്ട്..
മഗര്‍ മുജ് കൊ ലോട്ടാ ദൊ ബച്പന് കാ സാവന്‍.
വൊ കാഅസ് കി കശ്തി. വൊ ബാരിശ് കാ പാനീ..
എനിക്കെന്റെ സുന്ദരബാല്യത്തെ തിരിച്ചു തന്നേക്കണം. അന്നു പെയ്ത മഴയും, എന്റെ കടലാസു തോണികളുമെല്ലാം വേണം..
ഇറയത്തെ മഴത്തുള്ളികളെപ്പോലെ, ബാല്യകാലത്തിന്റെ നനവുള്ള സ്മൃതികള്‍ താഴെവീണുടഞ്ഞിരിക്കുന്നുവെന്നറിയുന്നു നമ്മള്‍.
വീട്ടിലെന്റെ ഉമ്മാമയുണ്ടായിരുന്നുവന്ന്.. അന്നാട്ടിലെ ഏറ്റവും പ്രായമുള്ളയാള്‍.. പ്രിയപ്പെട്ട നാനി.
മുഹല്ലേ കി സബ്‌സെ പുരാനീ നിഷാനി
വൊ ബുഡിയാ, ജിസേ ബച്ചേ കഹ്‌തേ ത്ഥെ നാനീ..
അവരന്ന് പറഞ്ഞ കഥകളില്‍ നിറയെ പ്രേതങ്ങളും അപ്‌സരസുകളുമായിരുന്നു..
അവരുടെ മുഖത്തെ ചുളിവുകളില്‍ ഒരായുസ്സിന്റെ കഥാവരികള്‍.
വൊ നാനീ കി ബാതോം മെ പരിയോം കാ ഡേരാ
വൊ ചഹ്‌റേ ജുരിയോം മെ സ്വദിയോം കാ പേരാ
ഭുലായീ നഹീ.. ഭൂല്‍ സക്താഹെ കോയീ..
ഞാനതെല്ലാമെങ്ങനെ മറക്കാനാണ്..
വൊ ചോട്ടീ സി രാതേം.. വൊ ലംബീ കഹാനീ..
അന്നത്തെ കൊച്ചുകൊച്ചു രാത്രികളും, നീണ്ട നീണ്ട കഥകളും..
കഡീ ഡൂപ് മെ അപ്‌നെ ഘര്‍ സെ നികല്‍നാ
വൊ ചിടിയാ വൊ ബുല്‍ബുല്‍ വൊ തിത്‌ലി പകട്‌നാ..
പൊരിവെയിലത്ത്, ഉമ്മയുടെ കണ്ണുവെട്ടിച്ച് പുറത്തേക്കിറങ്ങിയോടിയിരുന്നു നമ്മളന്ന്. പക്ഷികളുടെ പിന്നാലെ നടന്നും, പൂമ്പാറ്റകളെ പിടിച്ചുമങ്ങനെയെത്രയെത്ര..
വൊ ഗുഡിയാ കി ഷാദീ പെ ലഡ്‌നാ ജഗഡ്‌നാ.
പ്രിയപ്പെട്ട പാവക്കുട്ടിയുടെ കല്ല്യാണമാഘോഷിച്ചിട്ടുണ്ടന്ന്.. അതിനിടയിലും കൂട്ടുകാരോട് കലഹമുണ്ടാക്കിയവരാണന്ന്.
വൊ ജൂലോം സെ ഗിര്‍നാ. വൊ ഗിര്‍ കെ സംഭല്‍നാ.
ആടിയാടിയവസാനം, ഊഞ്ഞാലിന്‍ നിന്ന് താഴേക്ക് വീണിട്ടുണ്ട്. ഒന്നുമറിയാത്തതു പോലെ വീണ്ടും എഴുന്നേറ്റു നടന്നിട്ടുമുണ്ട്.
വിരുന്നുകാര്‍ വന്നുപോകുമ്പോള്‍ കയ്യില്‍ വെച്ചു തന്ന നാണയങ്ങള്‍ കൊണ്ട് സ്വപ്‌നങ്ങളെത്ര നെയ്തിരുന്നന്ന്..
വൊ പീതല്‍ കി ചില്ലോം സെ പ്യാരെ സെ തുഹ്‌ഫേ
വൊ ടൂട്ടീ ഹൂയീ.. ചൂരിയോം കി നിഷാനീ..
പൊട്ടിയ കുപ്പിവളയുടെ മുറിവടയാളങ്ങളുണ്ടീപ്പോഴുമാ കൈകളില്‍..
സുമോഹന ബാല്യത്തിന്റെ വസന്തകാലമിനി ഈ വഴി വരില്ലയെന്നറിയുമ്പോള്‍, ഉള്ളറിയുന്നു വേദന.
എനിക്കെന്റെ മഴക്കാലത്തെ വേണമിനിയുമെന്ന കാമന
മുറ്റത്തെന്റെ കടലാസുതോണികളൊഴുകി നടക്കുന്നതു കാണാനാവട്ടെയെന്ന പ്രാര്‍ത്ഥന..
കഭീ രേത് കെ ഊഞ്ചെ ടീലോം പെ ജാനാ..
ഘറോം ദേ ബനാനാ, ബനാ കെ മിട്ടാനാ
വഴിയിലും വരമ്പിലുമെല്ലാം ഓടി നടക്കാമായിരുന്നുവന്ന്.
മണ്ണുകൊണ്ട് കളിവീടുകളുണ്ടാക്കിവെച്ചു. മനസ്സുമാറുമ്പോള്‍ അവയെല്ലാം വെറുതേ തട്ടിത്തെറിപ്പിച്ചു.
കൂടുതലൊന്നുമാലോചിക്കാനില്ലാത്ത കാലം..
നിഷ്‌കളങ്കമായ ആഗ്രഹങ്ങളുടെ ഉടലുകളായിരുന്നവര്‍ നമ്മള്‍
വൊ മഅ്‌സുമ് ചാഹത് കി തസ് വീര്‍ അപ്‌നീ..
വൊ ഖാബോം കിലോനേ കി ജാഗീര്‍ അപ്‌നീ
ആയിരമായിരം സ്വപ്‌നങ്ങളും. ഒരുപാട് കളിപ്പാട്ടങ്ങളുമുള്ള സാംമ്രാജ്യത്തിന്റെ അധിപരായിരുന്നില്ലേ അന്ന്.
നെ ദുന്‍യാ കാ ഗം ത്ഥാ
സങ്കടപ്പെട്ടിരിക്കാന്‍ മാത്രമൊന്നുമില്ലായിരുന്നു
നെ രശ്‌തോം കെ ബന്ധന്‍
ബന്ധങ്ങളുടെ ബന്ധത്തിലുമല്ലായിരുന്നുവന്ന്..
എന്തൊരുസുന്ദരമായിരുന്നു അന്ന് ജീവിതം.
ബഡീ ഖുബ്‌സൂറത് ത്ഥീ വൊ സിന്ദഗാനീ..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
????
❤️????
Good
Expecting more
❤️❤️
മനോഹരം…ഹൃദ്യം????❤️
ഗസൽ നനഞ്ഞ ഹൃദയം,,
നല്ലെഴുത്ത്.. വരികൾക്ക് പൂർണ്ണതയുടെ അർത്ഥം പകർന്ന വ്യാഖ്യനങ്ങൾ
ഗസലിനെക്കുറിച്ചെഴുതുന്പോൾ വാക്കുകളുടെ തെരഞ്ഞെടുപ്പും പ്രധാനം. U did it well.
ഇഷ്ടായി.
തുട൪ ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Nice ..????????
മനോഹരം ❤️
❤️❤️❤️
Good ❤️
❤❤
♥️♥️♥️
❤️????