SEQUEL 30

കൊൽക്കത്ത ; മാസ്കിനു മുൻപ്

ഫോട്ടോസ്റ്റോറി സുജീഷ് സുരേന്ദ്രൻ സാമൂഹ്യ അകലം പാലിച്ചു തുടങ്ങുന്നതിനു മുൻപ്… മുഖങ്ങളിൽ മാസ്ക് കയറിയിരിപ്പുറപ്പിക്കുന്നതിനും മുൻപ്… മഹാമാരിപ്പെയ്ത്തിനും മുൻപ്… മനുഷ്യഗന്ധം നിറഞ്ഞു നിൽക്കുന്ന കൽക്കത്ത തെരുവിലൂടെ എന്തൊക്കെയോ തിരക്കുകളിൽപ്പെട്ട് ഒഴുകുന്നവർക്കിടയിൽ… കത്തുന്ന വെയിലിൽ ചിലവഴിച്ച നിമിഷങ്ങളുടെ ചിത്രപ്പകർപ്പുകൾ… ...

ജലം തീയിൽ പടരും പോൽ, ഭൂമി ആകാശത്തിൽ ഒഴുകും പോൽ ( പി. എസ്. മനോജ്‌ കുമാറിന്റെ കവിതകള്‍ )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ. രോഷ്നി സ്വപ്ന "Find the self and Kill it" -NORMAN JORDAN ആരാണ് പൊട്ടിത്തെറിച്ചത്? നിന്നിലെ ഞാനോ അതോ എന്നിലെ നീയോ എന്ന് കവിതയോട് മുഖാമുഖം ഒരു കവി. അയാള്‍ കവിതയിൽ എരിഞ്ഞതത്രയും അസുഖകരമായ യൗവനങ്ങൾ !. അസ്ഥിയും...

ലൗ

കവിത സുകുമാരൻ ചാലിഗദ്ധ അക്ഷരമാലയിലെ ഏകദേശം അക്ഷരങ്ങളെ എന്റെ പേരിനൊപ്പം ചേർത്തെഴുതിയിട്ട് ബെഞ്ചില് മേശയില് മതിലില് കൈയ്യില് നെഞ്ചില് റോഡില് ബുക്കില് ലൗ വരച്ചത് സുരേഷും അജിത്തും കണ്ടു ശാരദയും രശ്മിയും ചിരിച്ചു കവിത മുഖം വീർപ്പിച്ചു ശില്പ ചീത്ത പറഞ്ഞു വിനീതയ്ക്ക് നാണം വന്നു. ആശ വെച്ച ആശയ്ക്ക് ഇപ്പോഴുമുണ്ട് ലൗ ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

രാവ് കുളിക്കാനിറങ്ങുമ്പോൾ

കവിത അരുൺജിത്ത് രാവ് കുളിക്കാനിറങ്ങുന്നതു മുതൽ പാത്തു പേടിച്ചകത്തിരിപ്പാണ് നാലു പെറ്റും ചോര കിനിഞ്ഞിറങ്ങീം ദീർഘം കട്ടകുത്തി നിൽക്കുന്നു രാവ് കുളികളിഞ്ഞ് കേറുമ്പോഴും പരക്കെ നിലാവ് വിരിക്കുമ്പോഴും പതിഞ്ഞ ഒച്ചയിൽ  ഒരു കടല് പരന്നൊഴുകും കടലിന്റെ ഓരങ്ങളിൽ മണല് വന്നടിയുന്നതും തിര തീരം വിട്ടൊഴിയുന്നതും പാത്തൂന്റെ പുസ്തകത്തിലെഴ്താറില്ല.. ചത്ത് കുത്തി ചോറ് പുഴുങ്ങുമ്പോഴും  ഈറ...

An Imitation of death: An intimate journey through, with, and for death.

Drama Review Vishnavi Grave. Memory. Grief. When the maker told 15 of us to think about death and spill out the three words that immediately came into...

ഉത്ഥിതരുടെ കല്ലറ

കവിത നിഷ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിക്കുന്ന ചിലരുണ്ട്. പരേതനെന്നോ പരേതയെന്നോ പറയാതെ, ഓ, എന്നാ പറയാനാ, അതൊരു ശവം കണക്കാ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ. നിർഭാഗ്യമെന്ന് പറയട്ടെ അവരുടെ ശവക്കല്ലറ നിർമ്മിക്കുന്നത് ഏറ്റവും വേണ്ടപ്പെട്ടവർ തന്നെയായിരിക്കും. പക്ഷെ ഒരു പ്രത്യേകതയുണ്ട്. അവരുടെ കല്ലറ ജീവനുള്ളവരുടെ ഇടയിൽ തന്നെയാണ്. അതൊരുപക്ഷെ അടുക്കളയിലോ കിടപ്പുമുറിയിലോ ആയിരിക്കും. നിങ്ങൾ കണ്ടിട്ടില്ലെ? കണ്ണിലെ തിളക്കം വറ്റിയവരെ, പറയാനുള്ള കഥകൾ  പറഞ്ഞു തീരാതെ പര്യമ്പറത്തിരുന്ന്  സ്വയം പിറുപിറുക്കുന്നവരെ, മോഹഭംഗങ്ങൾ കൊണ്ട് നിശ്ചലരായി പോയവരെ, നേരത്തിനു മുന്നേ തലയിൽ...

മഹ്‌വാ പൂക്കൾ പൊഴിയുമ്പോൾ

കഥ ഡോ. മുഹ്സിന. കെ. ഇസ്മായിൽ സൂപ്പർമാർക്കറ്റിലെ നിരന്നിരിക്കുന്ന ചാക്കുകളിലൊന്നിൽ നിന്നും അരി വാരി  കയ്യിലിരിക്കുന്ന പ്ലാസ്റ്റിക്‌ കവറിലേക്ക് ഇടുന്നതിനിടയിൽ നീളൻ അരിമണികൾ വേഗയുടെ ഉള്ളിൽ തറച്ചുനിന്നു. “പർസോം...ഏ സപ്നാ പൂരി ഹോഗാ. ” അപ്പോൾ കൗശലിന്റെ...

ചിതലുകൾ

കവിത ആരതി ലക്ഷ്മി കൃഷ്ണൻ എഴുതട്ടെ, വീണ്ടും വീണ്ടും  കാര്‍ന്നു തിന്നുന്ന ചിതലുകളെ കുറിച്ച്, ഉടലാകെയരിച്ചിറങ്ങി  ഓരോ രോമക്കുത്തുകൾക്കു മേലെയും കാമത്തിന്റെ ചിതൽപുറ്റ്‌ പണിയുന്നവര്‍. നിറങ്ങളാലേ കണ്ണുമഞ്ഞളിപ്പിച്ച്, മനസ്സിനെ വരുതിയിലാക്കുന്ന മാന്ത്രിക വിദ്യ പഠിച്ചവ. കവിളിലൂടൊലിച്ചിറങ്ങിയ കണ്ണീര്‍ ചാലുകളെ  ഊറ്റിക്കുടിച്ച്...
spot_imgspot_img