കവിത
അരുൺജിത്ത്
രാവ് കുളിക്കാനിറങ്ങുന്നതു മുതൽ
പാത്തു പേടിച്ചകത്തിരിപ്പാണ്
നാലു പെറ്റും ചോര കിനിഞ്ഞിറങ്ങീം
ദീർഘം കട്ടകുത്തി നിൽക്കുന്നു
രാവ് കുളികളിഞ്ഞ് കേറുമ്പോഴും
പരക്കെ നിലാവ് വിരിക്കുമ്പോഴും
പതിഞ്ഞ ഒച്ചയിൽ
ഒരു കടല് പരന്നൊഴുകും
കടലിന്റെ ഓരങ്ങളിൽ മണല്
വന്നടിയുന്നതും തിര തീരം
വിട്ടൊഴിയുന്നതും
പാത്തൂന്റെ പുസ്തകത്തിലെഴ്താറില്ല..
ചത്ത് കുത്തി ചോറ്
പുഴുങ്ങുമ്പോഴും
ഈറ വന്ന് മുറ്റം തൂക്കുമ്പോഴും
രാവും, പടർപ്പുമെല്ലാം
മൊല്ലാക്കാൻ്റെ പുസ്തകത്തിലെ
ദെജ്ജാല് കണക്കെ നിക്കും..
പാത്തൂന്റെ ചോര ചൊമന്ന്
കേറുമ്പോ ചേത്യാരെ കാവിലെ
വേല പാത്തൂൻ്റെ മുന്നിൽ
ഒറഞ്ഞ്തുള്ളും
മടുപ്പിന്റെ പർദ്ദയിൽ
പാത്തു പിന്നേം പോയോണ്ടിരിക്കും
രാവ് കുളിക്കാനും!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.