ലൗ

0
307

കവിത

സുകുമാരൻ ചാലിഗദ്ധ

അക്ഷരമാലയിലെ
ഏകദേശം
അക്ഷരങ്ങളെ
എന്റെ പേരിനൊപ്പം
ചേർത്തെഴുതിയിട്ട്
ബെഞ്ചില്
മേശയില്
മതിലില്
കൈയ്യില്
നെഞ്ചില്
റോഡില്
ബുക്കില്
ലൗ
വരച്ചത്
സുരേഷും അജിത്തും കണ്ടു
ശാരദയും രശ്മിയും ചിരിച്ചു
കവിത മുഖം വീർപ്പിച്ചു
ശില്പ ചീത്ത പറഞ്ഞു
വിനീതയ്ക്ക് നാണം വന്നു.

ആശ വെച്ച ആശയ്ക്ക്
ഇപ്പോഴുമുണ്ട് ലൗ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here