SEQUEL 42

കാവൽ

കവിത സിന്ദുമോൾ തോമസ് വിഷാദങ്ങളുടെ താഴ് വരയിൽ  നിന്ന് ഒരു കാറ്റ് നിശ്ശബ്ദം കടന്നുവരുന്നുണ്ട് ചൂളമരക്കൊമ്പിൽ കുരുങ്ങി നിലവിളിക്കുന്നുണ്ട് കാപ്പിച്ചെടി തലപ്പുകളെ ഉലച്ചുകളയുന്നുണ്ട് കുരുമുളകു വള്ളികളെ ഭീതിയിലാഴ്ത്തുന്നുണ്ട് മുറ്റത്തെ മാവിൽ നിന്നു തളിരുകൾ കൊഴിക്കുന്നുണ്ട് ഉണ്ണി സ്വപ്നങ്ങളെ ഞെട്ടടർത്തുന്നുണ്ട് ഉണങ്ങാത്ത മുറിവുകളെ നീറ്റുന്നുണ്ട് കൊളുത്തിവെച്ച മെഴുകുതിരി നാളത്തെ...

ഐ എഫ് എഫ് കെയും ജനാധിപത്യവും

ജെ വിഷ്ണുനാഥ് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസമായ, എട്ടാം ദിനം സമാപനവേദിയിലിരുന്നാണ് കഴിഞ്ഞുപോയ ഏഴ് ദിവസങ്ങളെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയത്. ലോകത്തിന്റെ പല കോണുകളിൽ നിന്നുമെത്തിയ പതിനായിര കണക്കിന് ഡെലിഗേറ്റുകൾ, കഴിഞ്ഞ വർഷത്തിന്റെ ഇരട്ടിയായി ഉയർത്തിയ...

ഉടലിപ്പോളിവിടെ

കവിത ശ്രീകുമാർ കരിയാട് വലുതാമൊരുറക്കത്തിൽ നിന്നു പറിച്ചെടുത്തു തലയുടെ വേരുകൾ. വേരിൽ കുരുങ്ങിക്കിടപ്പതുണ്ടൊരു കുതിര. അകലെ മുഴങ്ങും സിംഫണികൾ. അപരിചിതനഗരത്തിലെങ്ങോ നിന്നും പൊന്തി കുതിരയ്ക്കുകൂടെയൊരു ശിരസ്സ്. ഉറക്കത്തിന്റെ ലയങ്ങളെ മായ്ച്ചുമായ്ച്ചുകളവൂ പുലരി. മെത്തയിൽ തിരശ്ചീനനായ് കിടക്കുന്നവനുടെ നഗ്നമാം ഉടലിപ്പോളിവിടെമാത്രം ജീവിക്കും യുവത. മാഞ്ഞു കുതിര, സിംഫണി,...

മാറുന്ന ദൃശ്യതയും വിമത രാഷ്ട്രീയവും – International Transgender Day of Visibility

രാഹുൽ റിസ സ്വാതന്ത്ര്യം മുതൽ സ്വാഭിമാനം വരെ അനുഭവിക്കുന്നതിനും അടയാളപ്പെടുത്തുന്നതിനുമായുള്ള ട്രാൻസ്ജെൻഡർ ജനതയുടെ സമരോൽസുക ജീവിതത്തെ, സ്വന്തമാക്കിയ വിജയങ്ങളെ, നൽകിയ സംഭാവനകളെ, തിരുത്തിയ ചരിത്രാധ്യായങ്ങളെ, ഏല്ലാം ആദരിക്കുന്നതിനായി ഒരു ദിനം. ബഹിഷ്കരണത്തിന്റെയും തുടച്ചുമായ്ക്കലിന്റെയും ദൈന്യതകൾ...

മാർത്ത

കഥ അശ്വതി. എസ് കടൽക്കരയിലേക്ക് നടക്കുമ്പോൾ ഫെർനാഡോയ്ക്ക് അതിരുകവിഞ്ഞ സന്തോഷമായിരുന്നു. ഇന്ന് കടലിന് പതിവിലും സൗന്ദര്യമുണ്ടാകും. കാരണം ഇന്നാണ് ഞാൻ.... അവൻ പുഞ്ചിരിച്ചു. മണൽത്തരികളിലൂടെ സഞ്ചരിക്കവേ തനിയേ ചിരിക്കുന്ന ഫെർനാഡോയേക്കണ്ട് ജുവാന് ചിരി അടക്കാൻ സാധിച്ചില്ല....

ഉടലിന്റെയും മനസ്സിന്റെയും ഉപഗ്രഹങ്ങൾ

കവിത പി.എം ഇഫാദ് ഒറ്റുകാരുടെ മേശക്ക് മുകളിൽ വിടർത്തിയിട്ട് കൊടുക്കുന്ന ഉടൽ. തോണ്ടിയെടുത്ത് പുറത്തിടുന്നു നിലച്ച സമയങ്ങൾ, വറ്റിയ പുഴയാഴങ്ങൾ, ഒറ്റതുരുത്തിലെ ഒറ്റയാൻ ഇരിപ്പുകൾ. ചതിയന്മാരുടെ ദസ്തയോവ്സ്കി വിശുദ്ധ വിഷാദങ്ങളെ ചോരയിൽ നിന്നും ഇഴപിരിച്ചെടുക്കുകയാണ്. ഒന്നിൽ നിന്ന് ഒന്നു പോയാൽ പൂജ്യമാകുന്നത് പോലെ ഞാൻ ആരുമല്ലാതെ ആകുകയാണ്. മനുഷ്യരുടെ ഉടലിൽ മാത്രമല്ല കൈത കാടിന്റെ വിരലുകളിൽ തോട്ടു...

ബഗൗഡിയിലെ പതിനൊന്ന് മരണങ്ങൾ

കഥ ജെ. വിഷ്ണുനാഥ് 2016 മാർച്ച് 18, പുലർച്ചെ 6 മണി ബൗഡി ഗ്രാമം ഏതാണ്ട് ഉണർന്നുതുടങ്ങിയിരിക്കുന്നു. ചരൺസിംഗ് പതിവിലും താമസിച്ചാണ് പാൽ വാങ്ങാനായി സിക്കന്ദറിന്റെ കടയിലേക്കു പോയത്. ആറുമണിക്കു ശേഷവും കട തുറന്നിട്ടില്ല. സാധാരണ വളരെ...

നോട്ടപ്പൂവ്

കവിത രാജന്‍ സി എച്ച് എന്‍റെ തോട്ടത്തില്‍ വിടരാത്ത ഒരു പൂവായിരുന്നു അവള്‍. അവള്‍ വിടരുമെന്ന് കാണുന്ന ചെടികളെയൊക്കെയും വെള്ളമൊഴിച്ചും വളമിട്ടും അണുക്കളെയോടിച്ചും പരിപാലിച്ചു പോന്നു. പൂക്കള്‍ വിടര്‍ന്നു. വിടര്‍ന്നതൊന്നുമെന്നാല്‍ അവളായില്ല. നിറത്തിലോ മണത്തിലോ രൂപഭംഗിയിലോ ഒന്നുമവളായില്ല. അങ്ങനെയാണെന്‍റെ കാന്‍വാസിലവളെ പകര്‍ത്താന്‍ ശ്രമിച്ചത്. വരയില്‍ അവളുണ്ടുള്ളില്‍. നിറത്തില്‍ അവളായില്ല കാന്‍വാസ്. അവളുടെ നിറം ഉടല്‍ മുടിയഴക് അവളുടെ ചിരി സ്വപ്നങ്ങള്‍ വിരലുകള്‍ രൂപാകൃതി ഒന്നിലും തെളിഞ്ഞില്ല അവള്‍. അവള്‍...
spot_imgspot_img