കഥ
ജെ. വിഷ്ണുനാഥ്
2016 മാർച്ച് 18, പുലർച്ചെ 6 മണി
ബൗഡി ഗ്രാമം ഏതാണ്ട് ഉണർന്നുതുടങ്ങിയിരിക്കുന്നു. ചരൺസിംഗ് പതിവിലും താമസിച്ചാണ് പാൽ വാങ്ങാനായി സിക്കന്ദറിന്റെ കടയിലേക്കു പോയത്. ആറുമണിക്കു ശേഷവും കട തുറന്നിട്ടില്ല. സാധാരണ വളരെ കൃത്യനിഷ്ഠയുള്ള ആളാണ് സിക്കന്ദർ. പക്ഷെ ഇന്നിത്ര താമസിച്ചിട്ടും കട തുറന്നിട്ടില്ല. പ്രത്യേകിച്ച് എന്തെങ്കിലും വിശേഷ കാര്യങ്ങളുണ്ടെങ്കിൽ അയാൾ കാലേകൂട്ടി ചരൺസിംഗിനോട് പറയുമായിരുന്നു. ബഗൗഡിയിൽ സിക്കന്ദർ താമസമാക്കിയിട്ട് ഏതാണ്ട് പതിനഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. അപ്പോൾ മുതൽ അയാളുടെ ഏറ്റവുമടുത്ത സ്നേഹിതനാണ് ചരൺസിംഗ്. ഗ്രാമത്തിലെ പലരും പാൽ വാങ്ങാനായി സിക്കന്ദറിന്റെ കട ലക്ഷ്യമാക്കി പതിയെ എത്തിത്തുടങ്ങിയിരുന്നു. അല്പനേരം കൂടി സിക്കന്ദറിനെ പ്രതീക്ഷിച്ചു നിന്നതിനുശേഷം ചരൺസിംഗ് സിക്കന്ദറിന്റെ വീട്ടിലേക്കു നടന്നു.
മുൻപൊരിക്കലും അത്ര നിശ്ശബ്ദമായി സിക്കന്ദറിന്റെ വീട് ചരൺസിംഗ് കണ്ടിട്ടില്ല. ഇന്നേറെ ശ്മശാനമൂകമായി അവിടം അനുഭവപ്പെട്ടു. വാതിലിൽ ചരൺസിംഗ് മെല്ലെ മുട്ടി. പതിയെ വാതിൽപ്പിടിയിൽ അമർത്തിയ ചരൺസിംഗ് അത്ഭുതപ്പെട്ടു. അത് തുറന്നു വന്നിരിക്കുന്നു. താഴത്തെ നിലയിൽ ആരെയും കാണാത്തതിനെ തുടർന്ന് അയാൾ മെല്ലെ രണ്ടാം നിലയിലേക്ക് നീങ്ങി. അപ്രതീക്ഷിതമെന്നവണ്ണം സ്കാർഫിൽ ആടിയുലയുന്ന പതിനൊന്ന് മൃതശരീരങ്ങളെയാണ് ചരൺസിംഗ് ആ പുലർച്ചയിൽ അവിടെ കണ്ടത്. അപ്പോഴേക്കും ചരൺസിംഗ് മരവിച്ചിരിക്കുകയായി.
പതിനൊന്ന് മരണങ്ങൾ, 2016 മാർച്ച് 18, രാവിലെ 9 മണി
മൂന്ന് തലമുറകളാണ് സ്കാർഫീൽ ആടിയുലഞ്ഞത്. സിക്കന്ദറിന്റെ അമ്മ സതീദേവി. സിക്കന്ദറിന്റെ മൂത്ത സഹോദരി നവനീത് കൗർ. അവരുടെ മകൾ പ്രീതികർ, സിക്കന്ദറിന്റെ ജ്യേഷ്ഠൻ മഹാവീർ സിം ഗ്. അയാളുടെ ഭാര്യ പ്രസീത. അവരുടെ മക്കൾ ശിവ്, ധ്രുവ്. സിക്കന്ദർ, ഭാര്യ ടീന, മക്കൾ പ്രതിഭ, പ്രിയങ്ക.
ഭാട്ടിയ കുടുംബം
കരൺസിംഗ്
സതീദേവി
നവനീത് കൗർ
മഹാവീർസിംഗ്
പ്രീതികർ
പ്രസീദ
ടീന
ശിവ്
ധ്രുവ്
പ്രതിഭ
പ്രിയങ്ക
പഞ്ചാബിലെ സജിൽനിന്ന് ബഗൗഡിയിലേക്ക് കുടിയേറിയതാണ് ഭാട്ടിയ കുടുംബം. പതിന ഞ്ചുവർഷം മുമ്പാണ് അവർ ബഗൗഡിയിലേക്ക് എത്തുന്നത്. അന്ന് ഭാട്ടിയ കുടുംബത്തിന്റെ കാരണവർ ‘കരൺസിംഗ്’ ആയിരുന്നു. സിക്കന്ദറിന്റെ അച്ഛൻ. 2005 ൽ കരൺസിംഗ് മരണപ്പെട്ടു.
ഭാട്ടിയ കുടുംബം
ഭാട്ടിയ കുടുംബത്തിന്റെ വേരുകൾ പഞ്ചാബിലാണ്. പഞ്ചാബിലെ സജിലെ ഒരു ദരിദ്രകർഷക കുടുംബത്തിലാണ് ഭാട്ടിയ കുടുംബത്തിന്റെ കാരണവർ കരൺസിംഗ് ജനിച്ചത്. കഠിനാധ്വാനം കൊണ്ട് പണിയെടുത്ത വിളനിലങ്ങളെല്ലാം കരൺസിംഗ് സ്വന്തം കാൽക്കീഴിലാക്കി. പിന്നീട് അത് അദ്ദേഹത്തെയൊരു ജന്മിയുടെ സ്വഭാവത്തിലേക്ക് കൊണ്ടെത്തിച്ചു. കൃഷിയെപ്പോലെ തന്നെ കരൺസിംഗിന് ഇഷ്ടമുള്ള വിനോദമായിരുന്നു വേട്ട. മൃഗങ്ങളെ വേട്ടയാടുന്നതും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി. തന്റെ ഹൃദയത്തോടൊപ്പം ആ പിസ്റ്റലും എപ്പോഴും കരൺസിംഗ് ചേർത്തുനിർത്തി.
കരൺസിംഗിന്റെ ജീവിതസഖി സതീദേവിയും സജിൽ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. തന്റെ ഭർത്താവിന്റെ ചിട്ടകൾക്കും ജീവിതക്രമത്തിനുമനുസരിച്ച് ജീവിക്കുന്ന ഭർത്താവിനോട് ഭയ ഭക്തി ബഹുമാനമുള്ള ഒരു സ്ത്രീയായിരുന്നു സതീദേവി.
കരൺസിംഗ്-സതീദേവി ദമ്പതികളുടെ മൂത്തമകൾ നവനീത് കൗർ, പഠിക്കാൻ അത്യാവശ്യം സമർത്ഥ യായ നവനീത് കൗർ, ബിസിനസ് പ്രൊഫഷനായി സ്വീകരിച്ചു. മുംബൈയിലേക്ക് കുടിയേറി. ഒരു പ്രണ യബന്ധമുണ്ടായിരുന്ന നവനീത് പിന്നീട് അതുപേക്ഷിച്ചു. മുംബൈയിൽ വച്ച് ഒരു അനാഥക്കുട്ടിയെ ദത്തെടുത്തതാണെന്നും അല്ല ആ പ്രണയബന്ധത്തിലുണ്ടായതാണെന്നും പ്രീതികൗറിനെക്കുറിച്ച് പറയുന്നു.
മഹാവീർസിംഗ്, മൂത്ത മകനാണ്. മഹാവീർ കൃഷിയും ചെറിയ ബിസിനസ്സുമായാണ് കഴിയുന്നത്.
മഹാവീറിന്റെ ഭാര്യ പ്രസീദ, മക്കൾ ശിവ്, ധ്രുവ്.
കരൺസിംഗിന്റെ വാത്സല്യം ഏറ്റവും കൂടുതൽ അനുഭവിച്ച ഇളയമകൻ സിക്കന്ദർ, അച്ഛന്റെ പലരീ തിയിലുള്ള ഭാവവ്യത്യാസങ്ങൾ അതുപോലെതന്നെയുണ്ടായിരുന്ന സിക്കന്ദർ, അച്ഛന്റെ ഏറ്റവും പ്രിയ പ്പെട്ട മകനായിരുന്നു. സിക്കന്ദറിന്റെ ഭാര്യ ടീന, സതീദേവിയെപ്പോലെ തന്നെ ഭർത്താവിന്റെ ചിട്ടവട്ടകൾ അതുപോലെതന്നെ അനുസരിച്ചിരുന്നു.
കേസ് ഡയറിയും അന്വേഷണവും, മാർച്ച് 30
ബഗൗഡി സ്റ്റേഷനിലെ എസ്.എച്ച്.ഒ ബവേന്ദർ ചോപ്രയാണ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ. കേസ് സംബന്ധിച്ച് ബഗൗഡി ടൈംസിലെ ജേർണലിസ്റ്റ് അശ്വനികാന്തുമായി ബവേന്ദർ അന്നൊരു ഇന്റർവ്യൂവിന് മുഖം കൊടുക്കുകയുണ്ടായി. അതിലെ ബവേന്ദർ ചോപ്രയുടെ പ്രത്യേക പരാമർശം സിക്കന്ദറിന്റെ ചില ഡയറി നോട്ടുകൾ അവരുടെ പൂജാമുറിയിൽ നിന്നും കിട്ടിയത് സംബന്ധിച്ചായിരുന്നു.
ബവേന്ദറിന്റെ ചില വെളിപ്പെടുത്തലുകൾ പിന്നീട് ഞെട്ടലോടെയായിരുന്നു ബൗഡിയിലെ ഓരോ മനുഷ്യനും ശ്രവിച്ചത്.
ബവേന്ദറിന്റെ വെളിപ്പെടുത്തലുകളിൽ ചിലത്
2005 മാർച്ച് 18നാണ് കരൺസിംഗ് മരിച്ചത്. അതിനുശേഷം ആ വീട്ടിലെ ആണധികാരകേന്ദ്രം സി ന്ദറായിരുന്നു. സിക്കന്ദറിന്റെ നിർദ്ദേശങ്ങളായിരുന്നു പിന്നീട് വീട്ടിലെ എല്ലാവരും ഒരുപോലെ അനുസരി ച്ചത്. അച്ഛൻ കരൺസിംഗിന്റെ മരണത്തിനുശേഷം സിക്കന്ദർ ഹൃദയത്തിലും ഡയറിയിലും കോറിയിട്ടത് ഒരേ വാചകങ്ങളായിരുന്നു.
“അച്ഛൻ എന്നിൽ കുടികൊള്ളുന്നു. അദ്ദേഹം ചില നിർദ്ദേശങ്ങൾ എന്നോടു മാത മായി മന്ത്രിക്കുകയുണ്ടായി. അതെല്ലാവരും ഒരേപോലെ പാലിക്കേണ്ടതാണ്. ‘പരിവാർ കാനൂൻ ആർക്കു വേണ്ടിയും അത് തിരുത്തുകയില്ല. അച്ഛന്റെ നിയമങ്ങൾ ഞാൻ നടപ്പിലാക്കുക മാത്രം ചെയ്യുന്നു”.
സിക്കന്ദറിന്റെ താന്ത്രികവിദ്യ
സിക്കന്ദറിന്റെ കോളേജ് പഠനകാലത്ത്, 1990 ൽ ഒരു ബൈക്കപകടമുണ്ടായി. അതിന്റെ ആഘാതം സിക്കന്ദറിൽ വളരെ വലുതായി പ്രതിധ്വനിച്ചിരുന്നുവെന്ന് ചരൺസിംഗ് ബവേന്ദർ ചോപ്രയെടുത്ത മൊഴി യിൽ വ്യക്തമായി പറയുന്നുണ്ട്. ആ കാലയളവിൽ സിക്കന്ദറിനെ നോക്കിയിരുന്നത്. കരൺസിംഗായിരു ന്നു. അച്ഛന്റെ വാത്സല്യവും അന്ധവിശ്വാസങ്ങളും ഒരേപോലെ ലഭിച്ച സിക്കന്ദർ തൊണ്ണൂറുകൾക്കുശേഷം മറ്റൊരു മനുഷ്യനായി അവതരിച്ചു. വിശ്വാസത്തെക്കാൾ അമിതമായി അന്ധവിശ്വാസങ്ങളായിരുന്നു സി ന്ദറിനെ നയിച്ചിരുന്നത്. മക്കളായ പ്രതിഭയിലും പ്രിയങ്കയിലും അതിന്റെ നിഴലുകൾ പലപ്പോഴും പ്രകടമായിരുന്നു.
കേന്ദ്രസർവ്വകലാശാലയിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു പ്രതിഭ. പഠനകാര്യങ്ങ ലിലും കലയിലും ഒരുപോലെ സമർത്ഥയായ പെൺകുട്ടി. പക്ഷെ, ഒരിക്കൽപോലും വീട്ടിലെ പൂജാദി കർമ്മങ്ങൾ പ്രതിഭ മുടക്കിയിട്ടില്ല. വീട്ടിലെ ഓരോ അംഗത്തെയും വളരെ വ്യക്തമായും സ്പഷ്ടമായും വിശ്വാസങ്ങൾ പിന്തുടരുന്നതിലെ അയാളുടെ കാർക്കശ്യം ഓർമ്മപ്പെടുത്തുവാൻ സിക്കന്ദറിന് സാധിച്ചു. പിന്നീട് പല താന്ത്രിക വിദ്യകളിലും ഭാട്ടിയ കുടുംബം സാക്ഷ്യം വഹിച്ചു.
ബനിയൻ ടീ റിച്ചിൽ
ആൽമരത്തിൽ അതിന്റെ ചെറുശാഖകൾ തൂങ്ങി നിൽക്കുന്നതുപോലെ ബനിയൻ ട്രീ റിച്ചിൽ എന്ന ആചാരാനുഷ്ഠാനം പിന്തുടരുന്നതുകൊണ്ട് തങ്ങളുടെ ആത്മാക്കൾക്ക് പുനർജന്മമുണ്ടാകുമെന്നും ആ പുനർജന്മത്തിൽ തങ്ങളോടൊപ്പം അച്ഛനായ കരൺസിംഗും പുനർജനിക്കുമെന്നും സിക്കന്ദർ മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും അതിൽ അമിതമായ പ്രതീക്ഷ അവർക്കുണ്ടാക്കുകയും ചെയ്തു. 2015 മാർച്ച് 18 നാണ് അച്ഛൻ കരൺസിംഗ് മരിക്കുന്നത്. കൃത്യം 11 വർഷങ്ങൾക്കിപ്പുറം മറ്റൊരു ന്യൂമറോളജിയുടെ ഭാഗ മായി 2016 മാർച്ച് 18 ന് പതിനൊന്ന് ജീവനുകളാണ് ഹോമിക്കപ്പെട്ടത്. ഓരോ വർഷവും അവർ അതി നായി സ്വയം തയ്യാറെടുത്തുകൊണ്ടിരുന്നു.
ബവീന്ദർ ചോപ്രയുടെ കേസ് ഡയറിയിൽനിന്ന് വ്യക്തമായ മറ്റൊരു കേസ് സോൾവ്ഡ് എവിഡൻസ് പിന്നീട് ജോർണലിസ്റ്റ് അശ്വനികാന്ത് എഴുതി.
2015 മാർച്ച് 17 ന് രാത്രി ഏകദേശം 7.30 ന് ടീനയെയും ധ്രുവിനെയും വീട്ടിൽ നിന്നകലെയുള്ള, ഏക ദേശം രണ്ടു കിലോമീറ്റർ ദൂരത്തുള്ള സി.സി.ടി.വി ക്യാമറയിൽ കാണാൻ സാധിച്ചു. ദൃശ്യത്തിൽ ഇരുവ രുടെയും കൈയിൽ സ്കൂളുകളും വ്യക്തമായി കാണാം. ബോഡികളുടെ അടുത്തുനിന്ന് കണ്ടെടുത്ത സ്കൂളു
കളും സമാനമാണ്. സമൂഹത്തിന്റെ ഇടപെടലുകളിൽ നിന്ന് തങ്ങളുടേതായ ഒരു ഭൂമിക സൃഷ്ടിച്ചെടുക്കുന്നതിനായിരുന്നു സിക്കന്ദറിന്റെ അമിതമായ താല്പര്യം. ആ താല്പര്യത്തിന്റെ ചട്ടക്കൂടുകളിലേക്ക് കുടുംബത്തിലെ മറ്റ് പത്ത് വ്യക്തികളെയും ഓരോ വ്യക്തമായ മാർഗ്ഗങ്ങളിലൂടെ അയാൾ ക്ഷണിച്ചു. ആ അന്ധമായ ഇരുട്ടിൽ
ഹോമിക്കപ്പെട്ടത് നാളെയുടെ ചെറുകിരണങ്ങളാണെന്ന് അയാൾ വിസ്മരിച്ചു. അയാളിലെ സൈക്കോ
പാത്ത് വിസ്മരിക്കപ്പെട്ടു.
ചുരുളഴിയുന്ന രഹസ്യങ്ങൾ
ബഗൗഡിയിലെ മരണങ്ങൾ നടന്നതിന് അടുത്തവർഷം അശ്വനികാന്ത് ചുരുളഴിയുന്ന രഹസ്യങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. പതിനൊന്ന് മരണങ്ങൾ, പതിനൊന്ന് ഡയറിക്കുറിപ്പുകൾ, പതിനൊന്ന് മൃതശരീരങ്ങൾ എന്നീ അധ്യായങ്ങളിലായി അശ്വനി ഫിക്ഷൻ രൂപത്തിൽ ഫാക്ടുകളുടെ അതിപ്രസരങ്ങ ളില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു.
സ്കാർഫ് ചുറ്റി മരിച്ച ഭിത്തിയോട് ചേർന്നുള്ള ഓവിനോട് ചേർന്ന് പതിനൊന്ന് ചാലുകൾ അവിടെ വ്യക്തമായി കാണാൻ സാധിക്കും. അത് മറ്റൊരു നിഗൂഡമായ വിശ്വാസത്തിലേക്ക് വഴിതെളിച്ചു. മരണാ നന്തരം ആ ചാലുകളിലൂടെ പതിനൊന്ന് ആത്മാക്കളും പുനർജനിക്കുമെന്നുള്ളതിന് സമാനമായ വരി കൾ ഡയറിക്കുറിപ്പുകളിൽ വ്യക്തമായിരുന്നു. അശ്വനി തന്റെ പുസ്തകത്താളിൽ അവ ചേർത്തൊട്ടിച്ചു.
പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ അശ്വനി ചില വാചകങ്ങൾ ചേർത്തു. “ഓരോ വ്യക്തിയും പൂർണ്ണത കൈവരിക്കുന്നത് ഓരോ സമൂഹമായി പരിണമിക്കുമ്പോഴാണ്. സമൂഹത്തിന്റെ ഇടപെടലുകളിലൂടെയാണ് വ്യക്തിവികാസം പ്രാപിക്കു ന്നത്. ഇന്നത്തെ സമൂഹത്തിൽ വളരെ ചെറിയ കുട്ടികളടക്കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിഷാദമാണ്. പുറത്തിറങ്ങി കളിക്കാൻ പറ്റാതെ, മറ്റൊരു വെർച്വൽ ലോകത്ത് കഴിയേണ്ടിവരുന്ന പിഞ്ചോമനകൾ, ഒപ്പം അമിതമായ അന്ധവിശ്വാസങ്ങളു ടെയും ബ്ലാക്ക് മാജിക്കുകളുടെയും അതിപ്രസരവും…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
❤️❤️