Homeകഥകൾ

കഥകൾ

  *മെഡൂസ

  (കഥ) ഹരിത എച്ച് ദാസ് Women will not give up. We are fueled by a will to survive, whether we are inside prison or outside - Narges...

  അശാന്തരാത്രി

  ജിബിന്‍ കുര്യന്‍ ഗോതമ്പുകച്ചി അട്ടിയിട്ട തടുക്കില്‍ ആലിലയിലെന്നപോലെ കിടന്ന് അവന്‍ കൈകാലിട്ടടിച്ചു. അവന്റെ ശരീരത്തില്‍നിന്നു പ്രസരിച്ച നേരിയ പ്രകാശം കച്ചിത്തടുക്കിനു ചുറ്റും വ്യാപിച്ചുനിന്നു. ഗബ്രിയേല്‍ മാലാഖ വരാന്‍ ഏതാനും നിമിഷങ്ങള്‍ വൈകി. മുഖത്തും ഉടലിലും...

  ഒരു ഈച്ചക്കോപ്പിക്കാരൻ്റെ പ്രാങ്കുകൾ

  കഥ അരുൺകുമാർ പൂക്കോം പല കഥാമത്സരങ്ങളിലും പങ്കെടുക്കുകയും കഥയെഴുത്തിൽ എവിടെയും എത്താതെ പോയതുമായ വ്യക്തിയായിരുന്നു കെ.എസ്. ഗുഹൻ. എഴുതി അയക്കുന്നവയൊന്നും തന്നെ നിലവാരമില്ലാത്തതിനാൽ എവിടെയും പ്രസിദ്ധീകരിച്ചു വരാറുമുണ്ടായിരുന്നില്ല. ഒടുവിൽ ഒരു കൈരേഖാശാസ്ത്ര വീഡിയോയിൽ നിന്നാണ് അവന്...

  ഡാ

  കഥ പസ്കി ഡാ, ഇത് നിനക്കെഴുതുന്ന ആദ്യത്തെ (ചിലപ്പോൾ അവസാനത്തെയും) തുറന്ന കത്താണ്. നീ മാത്രം ഒരിക്കലും വായിക്കാൻ പോകുന്നില്ല എന്ന ഉറപ്പ് തന്നെയാണ് ഈ എഴുത്തിന്റെ ധൈര്യവും. ഇന്നാണ് ഞാനറിഞ്ഞത് ഞാൻ നിന്നെ മറന്നതല്ല, നിന്നെ മറന്നുവെന്ന് - മായ്ച്ചുവെന്ന് എന്നോട് തന്നെ കള്ളം...

  അപ്പവടിയിൽ ഉരുളും തൊണ്ടുവണ്ടി

  കഥ അരുൺകുമാർ പൂക്കോം തയ്യുള്ളതിൽ ചെറിയ റോഡിലായാൽ ആളുകൾക്ക് സംശയം തോന്നുമെന്നതിനാൽ കുനിച്ചേരി ബസ് ഷെൽട്ടറിൻ്റെ അടുത്തായി മെയിൻ റോഡിൽ തന്നെയാണ് കാർ ഓരം ചേർത്ത് കാത്തുനിന്നത്. അടുത്ത് കൊപ്രക്കളങ്ങൾ ഉള്ളതിനാൽ അവിടം കൊപ്രയുടെ നല്ല മണമുണ്ടായിരുന്നു....

  ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 1

  കഥ  രാധിക പുതിയേടത്ത്   “സോറി, ഐ ക്യാനോട് ഇഷ്യൂ ദ വിസ. ട്രൈ നെക്സ്റ്റ് ടൈം, ഗുഡ് ലക്ക്.” നിരത്തിവച്ച രൂപക്കൂട്ടിലൊന്നിലെ പുണ്യാളന്റെ അശരീരി. ഇന്ത്യൻ പാസ്പോർട്ട് എന്നെഴുതിയ കൊച്ചുപുസ്‌തകവും ഏതാനും കടലാസുകളും രൂപക്കൂട്ടിനുമുന്നിലെ ചെറിയ ദ്വാരത്തിലൂടെ...

  മീശ

  മധു തൃപ്പെരുന്തുറ വെള്ളരിക്കാപ്പട്ടണത്തിലെ രാജാവിന് മീശയില്ല. തനിക്കില്ലാത്തത് പ്രജകള്‍ക്കും വേണ്ടെന്ന് രാജാവ് തീരുമാനിച്ചു. ദേശത്ത് മീശയില്ലാത്തോരെ കണ്ടുമടുത്ത പ്രജ രാജശാസനത്തെ ധിക്കരിച്ച് മീശ വളര്‍ത്താന്‍ തുടങ്ങി. ഇരു കവിളിലേക്കും വളര്‍ന്നിറങ്ങിയ വിശറിപോലത്തെ സുന്ദരന്‍ മീശ!...

  മഴയിൽ മറഞ്ഞത്

  കഥ ലിജ സൂര്യ ഇരുണ്ടുകൂടിയ ആകാശം ... പുറത്ത് വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ല. കുട്ടികളുടെ കൂട്ടമായ ശബ്ദങ്ങളില്ല. കടകളിൽ ആളനക്കമില്ല.... വീട്ടിനുള്ളിൽ വീട്ടുകാരി തന്റെ മുഴുവൻ ദേഷ്യവും തീർക്കുന്ന പാത്രങ്ങളുടെ കലപില ശബ്ദങ്ങളും അവളോട് തന്നെ പരിതപിക്കുന്ന...

  അയനപ്പക്ഷികൾക്ക്‌ വിരുന്ന്

  ഇന്ന് അന്താരാഷ്ട്ര ദേശാടനപ്പക്ഷി ദിനം വി ആർ സുധീഷ് ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് എഴുതിയ കഥ മഞ്ഞുകാലമായപ്പോൾ പതിവുപോലെ പുരാസ്മൃതികളുടെ ധാവള്യവുമായി ദേശാടനപ്പക്ഷികളുടെ വരവായി. കിഴവന്റെ വീട്ടുപറമ്പിലെ നിലാവുപെയ്യുന്ന പേരയ്ക്കാത്തോട്ടത്തിൽ കൃത്യം തെറ്റാതെ അവ...

  പൂച്ച

  കഥ ജിജു ആന്റണി 1. ക്രിസ് മസ് പൂട്ട്ന് മുമ്പ്ത്തെ അവസാൻത്തെ ദെവ്സം. എല്ലാസോമ്പോലെ ഞാനും മൂക്ക്ള പാഞ്ചീം ഉസ്കൂൾ ബെല്ലട്ച്ച് തീര്ണേനും മൊമ്പ് ബേഗ്ട്ത്ത് പറപറന്ന് ഗേറ്റ് കടന്ന്. അന്നാളി 5ണ് ന്റെ നമ്പ്‌റ്. പാഞ്ചീന്റെ...
  spot_imgspot_img