SEQUEL 07

കേവുഭാരം

കവിത ബിജു റോക്കി വാട്ടര്‍ ബെഡ്ഡില്‍ ഇമകളനങ്ങാതെ ഇളകാതെ ഞാനെന്നോ നീയെന്നോ അറിയാതെ ആരോ ഒരാള്‍ കിടക്കുന്നു ഗര്‍ഭപാത്രത്തിലെ കുഴവെള്ളത്തില്‍ വിരലീമ്പി കിടക്കുന്നു രാവെന്നോ പകലെന്നോ അറിയാതെ. തൊലിപൊളിഞ്ഞ മുതുകില്‍ മീന്‍ വന്നു മുട്ടുന്നോ ആരുമില്ലേ ഈ കൊതുകിനെയാട്ടുവാന്‍. ഒഴിഞ്ഞ കുപ്പി നിറയെ ദാഹമിരിക്കുന്നു കടലിനെ വിളിക്കുന്നു മരുഭൂമിയുടെ തൊണ്ടവരണ്ട ഞരക്കം കേള്‍ക്കുന്നു മേശയില്‍ നിറകുടമായി ഓറഞ്ചിരിക്കുന്നു ആര് വെച്ചെന്നറിയില്ല ഒരല്ലിയെടുക്കാനൊട്ടും വിരലുകള്‍ക്കനക്കം പോരാ നേരം പുലര്‍ന്നോ, തീര്‍ന്നുപോയോ? മാസവും വര്‍ഷവും ആര്‍ക്കറിയാം കണ്ണീര്‍ നിറച്ച...

എഴുത്തച്ഛന്റെ പ്രതിവിപ്ലവം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ. ടി എസ് ശ്യാംകുമാർ രാമനും രാമായണ പാഠങ്ങളും ഹിന്ദുത്വബ്രാഹ്മണ്യരാഷ്ട്രീയത്തെ ബലപ്പെടുത്തുന്ന ഉപാദാനങ്ങളായു൦ ശക്തി സ്രോതസ്സുകളായു൦ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയിൽ എഴുത്തച്ഛൻ്റെ രാമായണ പാഠത്തെയും വിമർശനാത്മകമായി പഠിക്കുക എന്നത് അത്യന്തം...

ഒരു ഫോട്ടോഗ്രാഫർ എന്ന രീതിയിൽ എന്റെ തുടക്കം

ഫോട്ടോസ്റ്റോറി അരുൺ ഇൻഹാം ഈ ലോക്ഡൗൺ കാലത്ത് പോകാൻ എപ്പോഴും പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു വടകര താഴങ്ങാടി. 2011ൽ അതായത് ഹൈർസെക്കണ്ടറി പഠനകാലത്താണ് അങ്ങാടിയിലെ തണൽ ഓർഫനേജ് സന്ദർശിക്കുന്നത്, അന്നാണ് അങ്ങാടി ആദ്യമായി കാണുന്നത്. പഠിക്കുന്ന...

നട്ടിക്കണ്ടത്തിലെ നക്ഷത്രപ്പൂക്കൾ

പൈനാണിപ്പെട്ടി വി.കെ. അനിൽ കുമാർ ചിത്രീകരണം: വിപിൻ പാലോത്ത് മകരത്തിന്റെ അവസാന നാളുകൾ. മൂർച്ച കഴിഞ്ഞ കണ്ടം. എല്ലാവരും തിരക്കിട്ട പണിയിലാണ്. മഞ്ഞിന്റെ നനവ് ചാറിയ വിളറിയ പകൽ. കൊയ്ത്തൊഴിഞ്ഞ പാടത്തിന്റെ ആശ്ലേഷം വിട്ടുപോകാതെ തണുപ്പ് മണ്ണിനോട് പറ്റിച്ചേർന്നു. നട്ടിക്കണ്ടം ഉണരുകയാണ് എല്ലാവർക്കും നല്ല ഉന്മേഷം..... കുത്തിയ വിത്തുകൾ എല്ലാം...

പരദേശിയുടെ ആറ്റൂർ

കവിത ഷിനോദ് എൻ.കെ ആറ്റൂരു മരിച്ചുപോയ് പതുക്കെപ്പറഞ്ഞു ഞാൻ ആരുമേ ഗൗനിച്ചീല. ആരെന്നുപചാരംകേട്ടു കൂട്ടത്തിലൊരാൾ, പിന്നെ വർത്താനവഴിയിലേക്കെല്ലാരും മടങ്ങിപ്പോയ്. വേറൂരിലാണ് ചുറ്റും പലഭാഷക്കാർ അവർക്കാറ്റൂരെന്താകാൻ ഞാൻ ഒച്ചയിൽ തനിച്ചായി. തനിച്ചായവർക്കൂറ്റമോർമ്മകളതിലൂരു- ചുവയ്ക്കും വാക്കിൻ പച്ചപടർപ്പ്, കവിയെന്ന സ്വകാര്യ,മാറ്റൂർ1 പകർത്തെഴുത്തിൽത്തെളിയാത്ത വ്യഥതന്നാകാരം. പലഭാഷയിൽ നിന്നും നാടുവിട്ടവർ വീടും ചുമന്നു നടക്കുവോർ പിരിയാനുതകുന്ന പാതയിൽ സന്ധിക്കുമ്പോൾ അർത്ഥമൂർന്നുപോം വാക്കിൻകോർമ്പല മാത്രം ബാക്കി. ആ വാക്കിന്നതിരിന്മേലാറ്റൂരെക്കവിയുണ്ടാം. തെറ്റിയവാക്കു...

സൂം

കവിത അനീഷ് പാറമ്പുഴ രാമക്കൽ മേടിന്റെ ഉച്ചിയിൽ ഞാൻ താഴെ കുട്ടികൾ കളം വെട്ടിക്കളിക്കുന്ന പോലെ വയലുകൾ ഭീമൻ കാറ്റാടികളെ കൃഷി ചെയ്യുന്ന കാറ്റാടി പാടങ്ങൾ സൂം ചെയ്താൽ ഓരോ കുത്തിലും ഒരു ചെറുപട്ടണം ഒളിഞ്ഞിരിപ്പുണ്ട് അടുത്തേക്ക് വരുമ്പോൾ മാത്രം കാണാനാവുന്ന തിയറ്റർ ക്ഷേത്രം മോസ്ക് ബസ് കാറ് ഇളയ രാജയുടെ സ്റ്റുഡിയോ അതിനിടയിൽ എവിടേയോ അവിടെന്ന് എന്നെ...

ഈ സ്വപ്നങ്ങളുടെ ഒരു കാര്യം

കവിത ഡോ. കല സജീവൻ ഇന്നലെ രണ്ടു വെള്ളപ്പക്ഷികൾ വന്ന് അവളുടെ ഉറക്കത്തെ കൊത്തിക്കൊണ്ടുപോയി. കറുത്ത നിറത്തിലുള്ള ഉറുമാലായിരുന്നു അത്. ഉറക്കത്തിന്റെ വക്കിൽ മൂന്ന് സ്വപ്നങ്ങൾ തുന്നിച്ചേർത്തിരുന്നു. രണ്ടെണ്ണം രാത്രിയുടെ ആദ്യത്തെ പടവുകളിലിരുന്ന് കാണേണ്ടവ, അവസാനത്തേത് പുലർകാലത്തിനു വേണ്ടി...

കൂടുമായ് നടക്കുന്ന നിശാശലഭക്കൂട്ടർ

കോംപൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ പകൽ പൂക്കൾ തോറും പാറി നടക്കുന്ന പൂമ്പാറ്റകളും (butterfly ),  പൊതുവെ രാത്രി മാത്രം സജീവമാകുന്ന രാപ്പാറ്റകളെന്ന നിശാശലഭങ്ങളും (moth ) ലെപ്പിഡോപ്റ്റെറ Lepidoptera ഓർഡറിലാണ് ഉൾപ്പെടുക. മോത്തുകളുടെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്....

മുകിലൻ: രേഖപ്പെടുത്താതെ പോയ ചരിത്രത്തിന്റെ സർഗ്ഗാത്മക വായന

വായന ആതിര എസ് എഴുതപ്പെടാത്ത ചരിത്രങ്ങളെ കണ്ടെടുക്കാനും ആവിഷ്കരിക്കാനുമുള്ള ത്വര വെളിപ്പെടുത്തുന്ന സൂക്ഷ്മ ചരിത്രബോധമാണ് ഉത്തരാധുനിക നോവലുകൾ പ്രകടിപ്പിക്കുന്നത്. ചരിത്രത്തെ വ്യത്യസ്ത കോണിൽനിന്നും വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന രചനാ ശൈലിയാണ് ഉത്തരാധുനിക എഴുത്തുകാരുടേത്. കേരള ചരിത്രത്തിൽ വളരെയൊന്നും രേഖപ്പെടുത്താതെ...

ക്യുലിസിഡെ

കഥ അജിത് പ്രസാദ് ഉമയനല്ലൂർ ആനന്ദത്തിന്റെ അതിരുകളില്ലാത്തമുപ്പതുവർഷത്തെ സന്തുഷ്ടസർക്കാർ ജീവനത്തിൽനിന്നും വിരമിച്ചശേഷമുള്ള ശിഷ്ടകാലം യാതൊരുന്മേഷവുമില്ലാതെ വിരസതയോടെ കടന്നുപോകുന്നതു കണ്ട് ജീവിതം കൈപ്പിടിയിൽനിന്നും വഴുതിപ്പോവുകയാണോ എന്നുഭയന്ന് 'ഇനി എന്ത്?' എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നനേരത്താണ് ആനന്ദമാർഗ്ഗത്തിലേക്കുള്ള സ്വർഗ്ഗതുല്യമായ...
spot_imgspot_img