യക്ഷിയുടെ മരണം

0
586
yakshiyude-manam-vijayarajamallika

കവിത

വിജയരാജമല്ലിക (ദൈവത്തിന്റെ മകൾ)

യക്ഷി മരിച്ചു
വേഷഭൂഷാദികളിൽ പൊതിഞ്ഞ
തുടു മാറും,തുടുതുടുത്ത തുടകളും,
നാഭീതടങ്ങളും
പക്ഷികൾ കൊത്തിപ്പറിച്ചു
അക്ഷികളമ്പരന്നു
കക്ഷികളോടിമറഞ്ഞു
സാക്ഷിയായ കാലം
മൗനത്തിലാണ്ടു

സ്വത്വസാക്ഷാത്കാരത്തിനായി
ഇന്നുമാ യക്ഷിയുടെയാത്മാവ്
സ്വപ്നസഞ്ചാരിണിയായലയുന്നു
എന്നിൽനിന്നു നിന്നിലേക്കും
നിന്നിൽനിന്നു മറ്റൊരുവനിലേക്കും!

*കുന്നത്തൂർ പാടിയിലെ യക്ഷിയെ പറ്റി എഴുതിയ കവിത *

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here