മാവിലൻ ഗോത്രഭാഷാകവിത
അംബിക പി. വി
എക്കൊഞ്ചി പട്ടണ്ട്
ഒഞ്ചി കുഞ്ഞി പട്ടം
നാല് തൂണ്ട് ട്ട്കെട്ട് ക്ന
ഒഞ്ചി കുഞ്ഞി പട്ടം
നാല് വശട്ട് കൂട്ത് ല
കാറ്റ് കടപ്പും. എന്നറ്റ് ല
എത്ര മല്ല കാറ്റ്ട്ട് ല
പ്ട്ത് പോണ്ട്
കർക്ക് ട്ട് ള്ള പെരിച്ചട്ട് ല
ചോറാണ്ട് നിപ്പും.
ഒഞ്ചി കുഞ്ഞി പട്ടം .
ഇനി അള്ള് ദേറ്ക് നത്
അമ്മയില തൊണ്ടമ്മയില
എക്കളം ഇമ്പ്ള്
എക്കളന പട്ടക്
പ്തറ് പലതലക്ക്ണ്ട്
നാല് തൂണ് ട്ട് ഭൂമിക്
ചേർത്ത് ഓലട്ക്ക്ന പട്ടക്
പ്തറ് പതീ ണ്ട്
ഏന് എപ്പളും അള്ള് നിൻ്റ്ത്ത്
ചാന്തേനെ പ ൺമ്പും
രണ്ടാള് കെബി കേണ്ട് നിൻറ്പ്പും
അതക്ക് ന് എന്ന ശക്തി
എക്കളന് ഒഞ്ചൻ്റാത്
കാലം പോണക
പതിക്ക് പോകും
അതക്ക്ണ് എക്കള ന
സ്വർഗം
പരിഭാഷ
വീട്
എനിക്കൊരു വീടുണ്ട്,
ഒരു കൊച്ചു വീട്.
നാല് തൂണിൽ പണിത
ഒരു കൊച്ചു വീട്.
നാല് വശത്തുകൂടിയും
കാറ്റ് കടക്കും.
എത്ര വലിയ കൊടുങ്കാറ്റിലും
വീണു പോകാത്ത
കർക്കിടകത്തിൽ
തകർന്നു പെയ്യുന്ന ഇടി മഴയിലും
തകർന്നു പോകാത്ത ഒരു
കൊച്ചു വീട്.
ഇന്നവിടെ ഉറങ്ങിയുണരുന്നത്
അച്ചനും വല്യച്ചനും മാത്രം.
ഞങ്ങളിവിടെയും
ഞങ്ങളുടെ വീടിന്
പേരുകൾ പലതാണ്.
നാല് തൂണ് ഭൂമിയോട് ചേർത്ത് ഓല മേഞ്ഞപ്പോൾ
ആ വീടിന് പേര്
‘പതി’യെന്നു മാത്രം.
ഞാനവിടെ എന്നും കുറെ നേരം നിൽക്കും.പലതും
പറയും രണ്ടാളും
ചെവിയോർത്ത് കേൾക്കും
അതാണെന്റെ ശക്തി!
ഞങ്ങളോരോരുത്തരായി
കാലം ചെല്ലുംതോറും
പതിയിലേക്ക് കുടിയേറും
അതാണ് ഞങ്ങളുടെ സ്വർഗം.
…
അംബിക പി.വി
കോടോത്ത് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ എൽ.പി വിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നു. കഥകളും കവിതകളും [ഗോത്രഭാഷയിലും മലയാളത്തിലും] എഴുതുന്നു. ദേശാഭിമാനിയിൽ മലയാളം കവിതയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഗോത്രഭാഷ കവിതയും പ്രസിദ്ധികരിച്ചിട്ടുണ്ട്.
പൊന്നത്ത് വീട്, കുഴിക്കോൽ, തായന്നൂർ പി.ഒ, ആനന്ദാശ്രമം [വഴി), കാസർഗോഡ് [ ജില്ല], പിൻ – 671 531
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.