മണ്ണറിഞ്ഞ പാട്ടുകള്‍ (പോള്‍സണ്‍ താണിക്കല്‍)

0
476
paulson-thannikkal-athma-online-the-arteria-ajayan-valiyapurayil

വായന

അജയന്‍ വലിയപുരയ്ക്കല്‍

ജീവന്റെ ആധാരം ഹരിതകമാണല്ലോ. മണ്ണിന്റെ മനസ്സറിഞ്ഞവര്‍ക്കാണ് പച്ചപ്പ്‌ ഉണ്ടാക്കാന്‍ കഴിയുക. മണ്ണിലും മനസ്സിലും അത് സാധ്യമാണ്. ജീവന്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം!?

ആ പച്ചയുടെ, ജീവന്റെ, മണ്ണറിഞ്ഞ് മനമറിഞ്ഞ് ഈണമറിഞ്ഞ് പാടുന്ന കലാകാരനാണ് ശ്രീ. പോള്‍സണ്‍ താണിക്കല്‍. ഞങ്ങടെ പോള്‍സണ്‍മാഷ്‌! അതിന് അദ്ദേഹം ഇന്നുവരെയുള്ള ജീവിതം വെറുതെയങ്ങ് ‘ഉഴിഞ്ഞ്’ വെക്കുകയല്ല; അത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം. അഥവാ, അതാണ്‌ അദ്ദേഹം എന്ന് പറഞ്ഞാല്‍ അതാണ്‌ ശരിയായ ശരി!

നാടകം, കാളകളി, നന്തുണിപ്പാട്ട്, തെയ്യം, നാട്ടുപാട്ടുകള്‍,.. അങ്ങനെ വിവിധങ്ങളായ കലാരൂപങ്ങളിലൂടെ അദ്ദേഹം കടന്നുപോകുന്നത് ഈ പച്ചപ്പ്‌ മണത്തുകൊണ്ടും ജീവാധാരമായ ആ സുഗന്ധം തന്നിലൂടെ സദാ പ്രസരിപ്പിച്ചുമാണ്. അദ്ദേഹത്തിന്റെ കലാപ്രതിബദ്ധതയെയും പ്രവര്‍ത്തന നാള്‍വഴികളെയും കുറിച്ച് പ്രശസ്ത കവി, ശ്രീ. രാവുണ്ണി അവതാരികയില്‍ സംക്ഷിപ്തമായി പറയുന്നുണ്ട്.

മണ്ണിനെയറിഞ്ഞ, മണ്ണിന്റെ മനസ്സറിഞ്ഞ ഒരുവന്‍ സമാഹരിച്ച ഈ പാട്ടുകള്‍ വരുന്ന തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. നാം വന്ന വഴികളിലേക്ക് വെളിവ് കാണിക്കുന്ന കൈചൂണ്ടി തന്നെയാണ് ഈ പുസ്തകം. മറക്കരുതാത്ത കാലഘട്ടങ്ങളെ ആവാഹിച്ച വരികള്‍, ഈണങ്ങള്‍… നമുക്കായി അദ്ദേഹമിവിടെ സ്വരുക്കൂട്ടിയിരിക്കുന്നു. ഇതിനു പിന്നില്‍ ചിലവിട്ട ആത്മാര്‍ത്ഥമായ സമയവും അദ്ധ്വാനവും ചില്ലറയല്ല. അതിന്റെ നിറവ് നമുക്ക് ഈ പുസ്തകത്തിന്റെ ഓരോ താളുകളില്‍ നിന്നും കേള്‍ക്കാം.

ഞാനീ പുസ്തകം വായിക്കുകയല്ല, പാടുകയാണ് ചെയ്തത്. ഉത്തമവും മനോഹരവുമായ ഇതിലെ പാട്ടുകള്‍ പലവഴിക്ക് നാം കേട്ട് മനസ്സില്‍ പതിച്ചിട്ടുള്ളതാണല്ലോ. അതെല്ലാം ഒരുമിച്ച് കൈയ്യില്‍ വരിക എന്നത് ഒരു ഭാഗ്യം തന്നെ. അതിന് പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്ത ശ്രീ. പോള്‍സണ്‍ താണിക്കലിന് കൃതജ്ഞതയുടെ കൂപ്പുകൈ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here