HomeTHE ARTERIASEQUEL 41നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

Published on

spot_imgspot_img

കവിത 
ജിഷ്ണു കെ.എസ്

”മഴവിൽ പുരികങ്ങൾ ഉയർത്തി
ആമ്പൽക്കണ്ണുകൾ വിടർത്തി
മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ
എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത്
നീയെന്നെ ചാലിച്ചെടുത്തു”

(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)
       
2021

വളരെക്കാലങ്ങളായി പരിചിതരെങ്കിലും
ഒഴിഞ്ഞ മേശയ്ക്കിരുപുറം
തിരിച്ചറിയപ്പെടാത്ത രണ്ട് അപരിചിതരായി
ഓരോ തവണയും വന്നിരുന്നു.
ഓരോ തവണയും ലോകം
നമുക്കിടയിലൂടെ ധ്രുവങ്ങളിലേക്കുരുണ്ടു.

അന്നാദ്യമായി ലോകം ആശ്ചര്യപ്പെട്ടു.
സന്ധ്യാ സൂര്യനെ
നെറ്റിയിൽ വരച്ച്
കാറ്റിനെ വശീകരിക്കും ചിറകുകൾ ഒതുക്കി
ശുക്ര രശ്മികളാൽ കണ്ണുകൾ നീട്ടിയെഴുതി
രാത്രിയുടെ നേർത്ത പട്ടുടുപ്പണിഞ്ഞ്
എനിയ്ക്കഭിമുഖമായി വന്നിരുന്നു.
ആ നിഴലിലേക്ക്
എൻ്റെ നോട്ടങ്ങൾ പൊഴിഞ്ഞു
സമയം നിലച്ചു
നമുക്കു ചുറ്റും.

2022

പാം ബേ റിസോർട്ടിൽ
പുലർവെയിൽ പെയ്യുന്നു.
കിടക്കയിൽ കിടന്നു കൊണ്ടു തന്നെ
ജനലിലൂടെ ഗൈലൻ കെയ്ൻ്റ് റീഫ് കാണാം.
അതിൻ്റെ പച്ച കലർന്ന നീലിമയിൽ
മീനുകൾ, നീരാളികൾ
ആമകൾ, കടൽ കുതിരകൾ
ഒച്ചുകൾ, നക്ഷത്ര മത്സ്യങ്ങൾ
പവിഴപ്പുറ്റുകൾ, ആൽഗകൾ
ആഴമില്ലാത്ത ആഴങ്ങളിൽ
വിരൽ നീന്തിത്തുടിച്ചു.
നിലാവുറഞ്ഞ പുതപ്പിനുള്ളിൽ
നമ്മൾ കണ്ടെടുക്കുന്നു
ഓരോ ഉടലിടുക്കുകളും
അതിലെ ഓരോ മറുകുകളും.

2052

എല്ലാ ഗുരുത്വാകർഷണങ്ങളിൽ നിന്നും
വിടുതൽ നേടി
സൂര്യചന്ദ്രന്മാരേയും
അനേകം ഭൂഗോളങ്ങളേയും കടന്ന്
NGC 3314ലേക്കുള്ള യാത്രയിൽ
ജരാനരകളെല്ലാം പൊഴിഞ്ഞടർന്നു.
ഹൈഡ്രയെന്ന പേടകത്തിനുള്ളിൽ;
കൈകളാൽ തലോടി ഉണർത്തി
താരാപഥങ്ങളെ
ചുണ്ടുകളാൽ നുണഞ്ഞെടുത്തു
അതീന്ദ്രിയ നിശ്ശബദതയെ.
ചുറ്റിപ്പിണഞ്ഞും അഴിഞ്ഞൊട്ടിയും
പൊന്തിനടന്നും നമ്മൾ
സമയ കാലക്രമങ്ങളെ തിരുത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this