കവിത
സുജ എം ആർ
കരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു.
കഴിഞ്ഞ തുലാവാവിന്റന്ന്
കാറ്റിൻ ചോല പിടിച്ച്
മരിച്ച കുഞ്ഞാത്തുട്ടി,
റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു…
ഇരുട്ടും തുളച്ചാ കണ്ണിലെ തീയിളക്കം എന്നെത്തേടിയെത്തുന്നു.
പണിയിത്തിരി ജാസ്തിയുണ്ടായിരുന്നു, അതാ.. വൈകിയത്..
ഞാൻ തല താഴ്ത്തുന്നു.
ഒരു തീച്ചൂള ഉടലിനെ അടിമുടി ഉഴിയുന്നു.
അമ്മേടത്ര മൊഞ്ചില്ല..
അല്ലേൽ വീട്ടിൽ ഞാങ്കൊണ്ടു വിട്ടേനെ.. ഓരോട്ടോ പിടിച്ച് സ്റ്റാന്റിൽ പൊക്കോ..
ലാസ്റ്റ് ബസ് പോയിനില്ല..
അവിടുന്ന് കിട്ടും നിന്റെ ബസ്..
കുഞ്ഞാത്തുട്ടി കൽപ്പിക്കുന്നു..
അതിനിപ്പൊ ഒരോട്ടോ….
ഞാൻ വിക്കുന്നു, വിയർക്കുന്നു.
കുഞ്ഞാത്തുട്ടിയുടെ കാഴ്ച മറച്ച് ഒരോട്ടോ പാഞ്ഞ് വരുന്നു.
ഞാനതിൽ പാഞ്ഞ് കേറുന്നു.
ബസ്റ്റാന്റ് വരെയൊരു തീച്ചൂട് ഓരോ രോമകൂപങ്ങളിലും ഉമ്മ വെക്കുന്നു.
ലാസ്റ്റ് ബസ് എന്നെയുപേക്ഷിക്കുന്നു.
ഞാനാ തീച്ചൂടിൽ തീപ്പിടിക്കുന്നു.
കുറുകിയ പാലൊഴിച്ച, മധുരം കെട്ട, ചായയുടെ ചുവക്ക്,
മാരക വേദനയുടെ ലഹരിയാണ്..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Sooper
Thank you daa
കൊള്ളാം ????
Superb