വെറുക്കപ്പെട്ട ചിലത്

1
271
aruna-vijayan

അരുണ വിജയൻ

ഞാനെന്റെ,
തലച്ചോറിനുള്ളിലടക്കം ചെയ്‌ത ഏഴു പുരുഷന്മാരുണ്ട്.!
ചിലരെന്നെ ഉപേക്ഷിച്ചവരാണ്,
ചിലരെ ഞാനും..
അവർക്ക് ആത്മാവുണ്ടായിട്ടില്ല,
ശരീരം മാത്രം..
അവരഴുകിയിട്ടുമില്ല..
അതുകൊണ്ട്, എനിക്കവരെ തീരെ ഭയവുമില്ല..
ഞാനവരുടെ ശ്മശാനത്തിലിരുന്ന്,
അവരെനിക്കെഴുതിയ കത്തുകൾ വായിക്കുകയും,
അവരെനിക്ക് സമ്മാനിച്ച മിട്ടായികൾ തിന്നുകയും ചെയ്യാറുണ്ട്..
അവരെന്നെ പ്രണയിച്ചതോർത്ത് എനിക്കവരോട് അതീവ ദുഃഖം തോന്നാറുണ്ട്..
എട്ടാമത്തെ പുരുഷനെ ഞാനടക്കം ചെയ്തത് ദുർഗന്ധം വമിക്കുന്ന തെമ്മാടിക്കുഴിയിലാണ്..
അവൻ പാതിഅഴുകിയവനാണ്.!
അവന് ആത്മാവുണ്ട്. !
അവന്റെയാത്മാവിന് ജീവനുണ്ട്. !
ഞാനവനെ ഭയക്കുന്നുണ്ട്,
എനിക്കവനോട് വെറുപ്പുണ്ട്,
അവനെന്നെ പിന്തുടരുന്നുണ്ട്.!
അതെനിക്ക് നേരത്തെ അറിയാമായിരുന്നിട്ടും
ഞാനെന്തിനാണവന് തെമ്മാടിക്കുഴി കൊടുത്തത്.?
ഹൃദയത്തിൽ കുഴിച്ചിട്ടത്?
എന്താണ് ശ്മശാനം കൊടുക്കാഞ്ഞത്?
അപ്പോഴെനിക്ക് പേടിക്കേണ്ടിവരില്ലായിരുന്നല്ലോ..
കത്ത് വായിക്കുകയും,
മിട്ടായി തിന്നുകയും ചെയ്യുമായിരുന്നല്ലോ..
നശിച്ചതിനെ ഹൃദയത്തിൽ ചുമക്കുന്നത് മനുഷ്യരുടെ ശീലമായിരിക്കുമല്ലേ..?
ആണെന്ന് തോന്നുന്നു..


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827


ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. ഒന്ന് എഡിറ്റ് ചെയ്യാമായിരുന്നു.

    തലച്ചോറ് ,ഹൃദയം എന്നിവ അവസാന വരികളിൽ മാത്രം വന്നാൽ മതിയായിരുന്നു. അതു വരെ ശ്മശാനവും തെമ്മാടിക്കുഴിയും മതിയായിരുന്നു.

    “ഞാനെന്റെ,
    തലച്ചോറിനുള്ളിലടക്കം ചെയ്‌ത ഏഴു പുരുഷന്മാരുണ്ട്.!

    “എട്ടാമത്തെ പുരുഷനെ ഞാനടക്കം ചെയ്തത് ദുർഗന്ധം വമിക്കുന്ന തെമ്മാടിക്കുഴിയിലാണ്..

    അതെനിക്ക് നേരത്തെ അറിയാമായിരുന്നിട്ടും
    ഞാനെന്തിനാണവന് തെമ്മാടിക്കുഴി കൊടുത്തത്.?
    ഹൃദയത്തിൽ കുഴിച്ചിട്ടത്?
    എന്താണ് ശ്മശാനം കൊടുക്കാഞ്ഞത്?

    നശിച്ചതിനെ ഹൃദയത്തിൽ ചുമക്കുന്നത് മനുഷ്യരുടെ ശീലമായിരിക്കുമല്ലേ..?
    ആണെന്ന് തോന്നുന്നു..”

LEAVE A REPLY

Please enter your comment!
Please enter your name here