Homeകവിത

കവിത

    എന്ന മകളുക്കു

    (കവിത) (പണിയ ഗോത്ര ഭാഷ ) സിജു സി മീന വൊള്ളിടി മിനുക്കിഞ്ച വൊള്ളെ പല്ലുമ്പെ വെറ്റിലെ കറെ ആക്കണ്ട മകളെ.. ഈ കറെ നിന്നെ കറയിലാക്കും..! മൂക്കാതെ അമ്മെ ആകണ്ട മകളെ.. മൂത്തു പഴുപ്പാം ഇനിയും നാളുളാ പാറിഞ്ച കൊടികളാ ചന്തം കണ്ടു പാറണ്ട മകളെ.. പാറുവാം...

    വെള്ളപ്പൂക്കൾ

    (കവിത) രേഷ്മ സി മുൾവേലികൾ ചാടുമ്പോൾ മുറിഞ്ഞു രണ്ടായ കുപ്പായങ്ങളുടെ കുട്ടിക്കാലത്തിനു വേണ്ടി ഞാനൊരു മന്ദാരത്തൈ വെച്ചു. ഇരട്ടയിലകൾ, വെളുത്ത പൂവുകൾ എന്നിവയെ എന്നും സ്വപ്നം കണ്ടു. ആകാശം മുട്ടെ അത് പടർന്നുകഴിയുമ്പോൾ പുസ്തകങ്ങളിൽ പതിപ്പിക്കണം പഴുത്തയിലകളെയെന്ന് പദ്ധതി കെട്ടി. കാൽമുട്ടോളം പോലും വളരാതെ അത് കരിഞ്ഞുപോയപ്പോൾ കവിതയെഴുതുന്നവളുടെ കണ്ണുകൾ കലങ്ങി. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

    തുഴപ്പാട്ട്

    (കവിത) നീതു കെ ആര്‍ രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ. ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ. കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി .. വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......

    ഒരു വാക്കില്‍നിന്ന്

    (കവിത) പ്രതിഭ പണിക്കര്‍ വാക്കുകളുടെ മദ്ധ്യാഹ്നത്തിന് നീലിമയുടെ അതിരില്ലാപ്പരപ്പാണ്; പലകുറി ചില്ലത്തുമ്പില്‍ നിന്ന് അടര്‍ന്നുയര്‍ന്നതും. ശൂന്യമെന്നുതോന്നിയ്ക്കുന്ന പ്രഥമനിറക്കാഴ്ചയിലേയ്ക്ക് വെള്ളിമുകിലുകള്‍ പതിയെ പറന്നുവരും. ഗ്രഹങ്ങള്‍ പലത് പിറന്ന് പിന്നെ അപ്രത്യക്ഷമാകും. താരകള്‍ തെളിഞ്ഞുപൊലിയും. തൊട്ടും, തൊടാതെയും മിന്നല്‍പ്പിണരുകള്‍ വന്നുപോകും. ഒരു ചാറ്റല്‍ പടിഞ്ഞാറന്‍കാറ്റിന്റെ ശലഭച്ചിറകേറിവന്നെന്നെ വായനയുടെ വള്ളിപ്പടര്‍പ്പില്‍നിന്ന് പറിച്ചെടുത്ത് സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും. പലതിനെ ഉള്‍ക്കൊള്ളുന്ന എന്റെ നിശബ്ദാകാശം ഉദയങ്ങള്‍, അസ്തമയങ്ങള്‍ ഒടുങ്ങി നിലകൊള്ളും; പൊടുന്നനെ അതൊരു സാധാരണവൈകുന്നേരമാവും. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

    വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

    (കവിത) ഗണേഷ് പുത്തൂര്‍ ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ. ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...

    AI

    (കവിത) മഞ്ജു ഉണ്ണികൃഷ്ണൻ   കോഴി കൂവി തുടങ്ങാറായ നേരത്തിനോടടുത്ത് ഏതോ പശ്ചിമേഷ്യൻ - രാജ്യത്തു നിന്നും , കേരളം എന്ന നാട്ടിലെ അർദ്ധരാത്രിയിലേക്ക് . സാറ്റ്ലൈറ്റ് വഴി വരുന്ന തുടുത്തു പഴുത്ത ഹൃദയം അഥവാ ❤️. vice versa , ഇതേ ചിഹ്നം , "ഉറങ്ങിയില്ലേ? " "ഉറങ്ങാറില്ല " " കഴിച്ചോ " " കഴിക്കാറില്ല " "നല്ല...

    ചരിഞ്ഞു നോട്ടം

    (കവിത) അജിത് പ്രസാദ് ഉമയനല്ലൂർ മുറ്റത്തെ മാവിൻകൊമ്പിലെ കാക്കക്കൂട്ടിലിരുന്ന് കണ്ണുചിമ്മിത്തുറക്കുന്ന കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന അക്ഷരമാലകൾ. ചരിഞ്ഞ അക്ഷരമാലകൾ! മനുഷ്യന്റെ ഭാഷയ്ക്കുമേൽ തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ അക്ഷരങ്ങളെ കൊത്തിയെടുത്ത് പറക്കുന്ന കാക്കയുടെ നിഴലിൽ സൂര്യൻ ചരിഞ്ഞു വീഴുന്നു. മതിലിനപ്പുറം നടന്നുപോകുന്ന ഭാഷയില്ലാത്തവന്റെ കാലൊച്ച. അയാളുടെ കൈയ്യിൽ നഗരമധ്യത്തിലെ നട്ടുച്ചയിൽ തയ്യൽക്കടയിൽ നിന്നും അളവുപാകപ്പെടുത്തിയ ഏകാകിയുടെ കുപ്പായം. അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്. ഭൂഗോളത്തിൽ ഏകാകിയുടെ അക്ഷാംശ രേഖ! അയാളുടെ...

    ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി

    (കവിത) കെ ടി നിഹാല്‍ ആകാശത്തോടുള്ള താഴ്മ കാരണം പുഴയിലേക്ക്  തലതാഴ്ത്തി നിൽക്കുന്ന മരം  അമ്മയുടെ സമ്മതമില്ലാതെ പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇല നിഴൽ തൻറെ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തോടെ രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി  കുളിച്ച് തോർത്തി കേറും വരെ അവൾ ഓർത്തു കാണില്ല ഇനി തിരികെ...

    രഹസ്യം

    (കവിത) അലീന   മാർത്തയമ്മാമ്മയുടെ അച്ചായൻ പെട്ടന്നൊരു ദിവസം ചത്തുവീണു. നല്ലവൻ അല്ലാഞ്ഞിട്ടും ആളുകൾ അയാളോട് സഹതപിച്ചു. വെള്ളസാരിയുടുത്ത്, മക്കളെ വാരിപ്പിടിച്ച്, പെട്ടിയുടെ തലക്കലിരുന്നു കരഞ്ഞ അമ്മാമ്മയുടെ തോളിൽ കല്യാണസാരിയിൽ കുത്തിയിരുന്ന സ്വർണ നിറമുള്ള പിൻ മാത്രം ആളുകളുടെ കണ്ണിൽ പെട്ടു. "പെണ്ണുംപുള്ള തന്നെയാ അങ്ങേരെ കൊന്നത്, കണ്ടില്ലേ ഒരു കള്ളക്കരച്ചിൽ". നാത്തൂനാണ് ആദ്യം പറഞ്ഞത്. പിന്നെ...

    അഭാവത്തില്‍

    (കവിത) ദിവാകരന്‍ വിഷ്ണുമംഗലം ഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നു അത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു! തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in ആത്മ...
    spot_imgspot_img