Homeകാലം ദേശം സംസ്കാരം

കാലം ദേശം സംസ്കാരം

കുക്കുട വിചാരം

പൈനാണിപ്പെട്ടി വി കെ അനിൽകുമാർ ചിത്രീകരണം : വിപിൻ പാലോത്ത് കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്. എന്തും സംഭവിക്കാം. കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു. ഒരാഭിചാരക്രിയ നടക്കുകയാണ്... ആരും ശബ്ദിക്കുന്നില്ല. കമിഴ്ത്തിയ കറുകറുത്ത മീഞ്ചട്ടി. മുതിർന്നവർ ഒന്നും മിണ്ടാതെ തമ്മാമിൽ നോക്കി. ഏട്ടി വലിയ ചിരട്ടകൊണ്ട് ചട്ടിയുടെ...

വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു….

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ വര: ഒ.സി.മാർട്ടിൻ മരമെന്നാൽ രമിപ്പിക്കുന്നവനാണ്. എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട് മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്. ഒരു വ്യാകരണപ്പിഴയാണ്. മരണത്തിന്റെയും ഉയിർപ്പിന്റെയും ശ്വേതമുദ്രകൾ ചൂടിയ ഒരു മരം നമുക്ക് സ്വന്തമായുണ്ട്. മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം. തിളവെയിൽ രസായനം കോരിക്കുടിച്ച് മേനി മിനുത്ത...

പ്രിയപ്പെട്ട അച്ഛനുമമ്മയും കുട്ടികളും വായിച്ചറിയുന്നതിന്

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം; വിനോദ് അമ്പലത്തറ "പ്രിയപ്പെട്ട അച്ഛനും അമ്മയും കുട്ടികളും വായിച്ചറിയുന്നതിന്. നിങ്ങൾക്കവിടെ സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ ഒരുവിധം സുഖം തന്നെ.... " ഇങ്ങനെ ഒരെഴുത്തെഴുതാനും, എഴുത്ത് വായിക്കാനും നമ്മളെത്ര കൊതിച്ചതാണ്. എത്രയെത്ര...

തമ്പാന്റുള്ളിലെ കൊമ്പ്

പൈനാണിപ്പെട്ടി വി കെ അനിൽകുമാർ ചിത്രീകരണം വിപിൻ പാലോത്ത് കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ. ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ... ഇരുൾ പടർന്ന സ്വപ്നങ്ങളെ നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു. ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു. ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം. കവികൾക്കും...

ഔലിയ വാക്കും വരയും ആയത്തുകളും….

പൈനാണിപ്പെട്ടി വി.കെ അനിൽകുമാർ വര: വിനോദ് അമ്പലത്തറ. അയാൾ ആരോടും ഒന്നും സംസാരിച്ചില്ല. എല്ലാ സംസാരവും സ്വന്തം ഉള്ളിലേക്കുനോക്കി മാത്രമായിരുന്നു. വാക്കും വരയുമാണ് ഔലിയയുടെ ലോകം. അയാൾ മറ്റൊന്നും കണ്ടില്ല. മറ്റൊന്നും പറഞ്ഞില്ല. കണ്ടുകണ്ട് തീരാത്തത്രയും വാക്കും വരയും നിനവും നോവും സ്വന്തം ഉള്ളിലുള്ളപ്പോൾ പുറത്തെ...

മങ്ങലംകളി: കോയ്മയ്ക്ക് നേരെയുള്ള ചൂട്ട്

സാംസ്കാരികം ഷൈജു ബിരിക്കുളം മങ്ങലംകളി കാസർഗോഡ് ജില്ലയിലെ ആദിമ ഗോത്രവിഭാഗങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും ഒരു വിനോദ കലാരൂപമാണ്. മാവിന്റെ ഇല വസ്ത്രമായി ധരിച്ചിരുന്നതുകൊണ്ടും, മാവിലാ തോടിന്റെ സമീപത്ത് താമസിച്ചിരുന്നവരുമായതുകൊണ്ടുമാണത്രേ മാവിലർ എന്ന പേരു വന്നത്....

പൊഴുതുകൊള്ളൽ ഉദിമാനത്തെ ചോപ്പ് തൊട്ടു ചെയ്യുന്ന സത്യമാണ്

പൈനാണിപ്പെട്ടി പെയിൻ്റിങ്ങ് ഇ. എൻ. ശാന്തി ഇരുണ്ട മാനം.മേടപ്പെയ്ത്തിൻ്റെ അതിവിളംബിതകാലം.മണ്ണും മാനവും മഴയുടെ ലളിത രാഗങ്ങളെ ചിട്ടപ്പെടുത്തിസംഗീത യന്ത്രങ്ങൾക്ക് ശ്രുതി ചേർക്കുന്നു.ഭൂമിയിലും ആകാശത്തിലും ശബ്ദ പരിശോധന നടത്തുന്ന മേടഋതുവിൻ്റെ മന്ത്രിക വിരലുകൾമഴയുടെ തോർച്ചകൾക്കു മുന്നംമനസ്സു തോരുന്നു. അടച്ചിടപ്പെട്ട...

നട്ടിക്കണ്ടത്തിലെ നക്ഷത്രപ്പൂക്കൾ

പൈനാണിപ്പെട്ടി വി.കെ. അനിൽ കുമാർ ചിത്രീകരണം: വിപിൻ പാലോത്ത് മകരത്തിന്റെ അവസാന നാളുകൾ. മൂർച്ച കഴിഞ്ഞ കണ്ടം. എല്ലാവരും തിരക്കിട്ട പണിയിലാണ്. മഞ്ഞിന്റെ നനവ് ചാറിയ വിളറിയ പകൽ. കൊയ്ത്തൊഴിഞ്ഞ പാടത്തിന്റെ ആശ്ലേഷം വിട്ടുപോകാതെ തണുപ്പ് മണ്ണിനോട് പറ്റിച്ചേർന്നു. നട്ടിക്കണ്ടം ഉണരുകയാണ് എല്ലാവർക്കും നല്ല ഉന്മേഷം..... കുത്തിയ വിത്തുകൾ എല്ലാം...

മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..

പൈനാണിപ്പെട്ടി വി.കെ. അനിൽകുമാർ ചിത്രീകരണം ഇ. എൻ. ശാന്തി മുള്ള് എത്രമനോഹരമായ രൂപകൽപ്പനയാണ്. എത്രമേൽ ഏകാഗ്രവും സൂക്ഷ്മവും പരിപൂർണ്ണവും കർമ്മോൻമുഖവുമാണ് മുള്ളെന്ന കൃശഗാത്രം. 'മുറിവേൽപ്പിക്കാൻ കൂടുതലൊന്നും വേണ്ടെന്ന' മുക്തകശരീരികളാണ് മുള്ളുകൾ. മുള്ളുകൾ ഇല്ലാത്ത ഇടവഴികളിലൂടെയുള്ള നടത്തങ്ങൾ അത്രമേൽ അനായാസമാണ്. മുൻകരുതലിൻ്റെ ഊന്നുവടികളില്ല. പരസഹായങ്ങൾ വേണ്ട. ഒന്നും നോക്കാതെ ഒരൊറ്റ...

പൈനാണിപ്പെട്ടി

'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...
spot_imgspot_img