Homeകാലം ദേശം സംസ്കാരംപൈനാണിപ്പെട്ടി

പൈനാണിപ്പെട്ടി

ഔലിയ വാക്കും വരയും ആയത്തുകളും….

പൈനാണിപ്പെട്ടി വി.കെ അനിൽകുമാർ വര: വിനോദ് അമ്പലത്തറ. അയാൾ ആരോടും ഒന്നും സംസാരിച്ചില്ല. എല്ലാ സംസാരവും സ്വന്തം ഉള്ളിലേക്കുനോക്കി മാത്രമായിരുന്നു. വാക്കും വരയുമാണ് ഔലിയയുടെ ലോകം. അയാൾ മറ്റൊന്നും കണ്ടില്ല. മറ്റൊന്നും പറഞ്ഞില്ല. കണ്ടുകണ്ട് തീരാത്തത്രയും വാക്കും വരയും നിനവും നോവും സ്വന്തം ഉള്ളിലുള്ളപ്പോൾ പുറത്തെ...

ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം: വിപിൻ പാലോത്ത് പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്. ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്. ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്... അഴിവാതിലിലെ പവിഴമല്ലിഗന്ധം...

കപ്പക്കയുടെ ജീവിതം.

പൈനാണിപ്പെട്ടി വി.കെ അനിൽകുമാർ ചിത്രീകരണം ഒ.സി.മാർട്ടിൻ കപ്പക്കയുടെ ജീവിതത്തെ കുറിച്ച് പറയാൻ മാത്രം എന്താണുള്ളത്. കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്? ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ മരത്തിൻ്റെ പെരുമയിലേക്കും കവിതയിലേക്കും വളർന്നില്ല. ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം കപ്പക്കയെ കണിവെച്ചില്ല. മാമ്പഴക്കവിമൊഴികളിൽ മതിമറന്ന വൈലോപ്പിള്ളി കപ്പക്കയുടെ...

കിളിയെണ്ണി പൂമുടികമിച്ച് തിരികെവരുമ്പോൾ…

പൈനാണിപ്പെട്ടി വി.കെ അനിൽകുമാർ വര ഒ.സി. മാർട്ടിൻ പൂക്കളിൽ ഏറ്റവും ചന്തം തികഞ്ഞതേതെന്ന ചോദ്യത്തിന് എല്ലാ പൂക്കളും എന്നു തന്നെയാണുത്തരം. ഓരോ പൂവിന്നെയും സൂക്ഷിച്ചുനോക്കുമ്പോ ഓരോ പൂവും ഏറ്റവും പാങ്ങുള്ളതാണെന്ന് തോന്നും. അതിൽ ഏറ്റവും ചന്തമേതെന്നത് അപ്രസക്തമായ ഒരു വിചാരമാണ്. എങ്കിലും അങ്ങനെയൊരാലോചന ഇവിടെ വാക്കോടാവുകയാണ്... കഴിഞ്ഞ...

ഒരൊറ്റ കൂവലിൽ ഒരു വനത്തെ ശ്രുതി ചേർക്കുന്നവൻ

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർ ഏറ്റവും പ്രിയപ്പെട്ട പുഞ്ചക്കാട്ടെ ഗോയിന്നാട്ടനെ എഴുതുകയാണ്. ഏകത്തിൻ്റെ ഒറ്റവാക്കിലുള്ള എതിരാണ് അനേകം. ഒറ്റയ്ക്കെതിരായി കൂട്ടം നിന്നു പൊരുതുന്നതു പോലെ. സത്യത്തിൽ ഏകം അനേകം എന്ന വേർതിരിവുകളില്ല. എല്ലാം ഒന്ന് തന്നെ ഏകം തന്നെ. ഒരു പാട്...

ശബ്ദത്തിൻ്റെ മോർച്ചറികൾ

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ പെയിൻറിങ്ങ് ഇ. എൻ. ശാന്തി ആദ്യം ശബ്ദമാണല്ലോ.... പിന്നെയാണ് ആളും അർത്ഥവും ഉണ്ടാകുന്നത്. ഈ ആഖ്യാനം കൂറ്റുകളെ കുറിച്ചാണ്. ഞങ്ങൾക്ക് ശബ്ദവും ഒച്ചയും ഇല്ല. എല്ലാം കൂറ്റാണ്. കൂറ്റ് ശബ്ദമോ ഒച്ചയോ അല്ല. അത് വേറൊരു ജീവിതമാണ്. വേരിൻ്റെ, ഇലയുടെ നാട്ടൗഷധ...

നിറങ്ങളുടെ ഉപ്പും നീരും കൊണ്ടെഴുതിയ ദേശങ്ങൾ

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം: വിനോദ് അമ്പലത്തറ ദേശത്തെ വരക്കുന്ന ചിത്രകാരൻ ആരാണ്. നടന്നുനടന്നു തെളിഞ്ഞ പെരിയകളെയും ഇനി നടക്കാനുള്ള പുത്തൻതാരകളെയും വരകളുടെ വിന്യാസങ്ങളിലൂടെ രേഖപ്പെടുത്തുന്നതെങ്ങനെ. പെരിയ എന്ന പേരിൽ കണ്ണീരും ചോരയും ചാലിച്ചെഴുതിയ വരണ്ട ഛായാചിത്രം ഇവിടെയുണ്ട്. പെരിയ ഞങ്ങൾക്ക് വഴിയും ദേശവുമാകുന്നു. പെരിയപെഴച്ചോൻ...

പൈനാണിപ്പെട്ടി

'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...

വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു….

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ വര: ഒ.സി.മാർട്ടിൻ മരമെന്നാൽ രമിപ്പിക്കുന്നവനാണ്. എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട് മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്. ഒരു വ്യാകരണപ്പിഴയാണ്. മരണത്തിന്റെയും ഉയിർപ്പിന്റെയും ശ്വേതമുദ്രകൾ ചൂടിയ ഒരു മരം നമുക്ക് സ്വന്തമായുണ്ട്. മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം. തിളവെയിൽ രസായനം കോരിക്കുടിച്ച് മേനി മിനുത്ത...

തൃക്കരിപ്പൂരിലെ ഉമ്മമാരും അമ്മമാരും

പൈനാണിപ്പെട്ടി വി. കെ.അനിൽകുമാർ ചിത്രീകരണം : ഇ. എൻ. ശാന്തി രാവിലെ മുതൽ മഴയാണ്. അടച്ചുകെട്ടിയ മാനം. പുറത്തിറങ്ങാനാകാതെ എല്ലാവരും അടച്ചു കെട്ടിയിരിക്കുകയാണല്ലോ. പ്രിയപ്പെട്ട പലരുടെയും മരണവാർത്തയാണ് കേട്ടുകൊണ്ടിരിക്കുന്നത്. വല്ലാത്ത ഉത്‌ക്കണ്ഠ. ആകുലതകളുടെ കാലമാണെങ്കിലും ഇന്ന് സന്തോഷത്തിൻ്റെയും ത്യാഗത്തിൻ്റെയും ദിനം കൂടിയാണ്. മനുഷ്യർ അശരണർക്കും...
spot_imgspot_img