HomeTHE ARTERIASEQUEL 03നിറങ്ങളുടെ ഉപ്പും നീരും കൊണ്ടെഴുതിയ ദേശങ്ങൾ

നിറങ്ങളുടെ ഉപ്പും നീരും കൊണ്ടെഴുതിയ ദേശങ്ങൾ

Published on

spot_imgspot_img

പൈനാണിപ്പെട്ടി

വി. കെ. അനിൽകുമാർ

ചിത്രീകരണം: വിനോദ് അമ്പലത്തറ

ദേശത്തെ വരക്കുന്ന ചിത്രകാരൻ ആരാണ്.
നടന്നുനടന്നു തെളിഞ്ഞ പെരിയകളെയും ഇനി നടക്കാനുള്ള പുത്തൻതാരകളെയും വരകളുടെ വിന്യാസങ്ങളിലൂടെ രേഖപ്പെടുത്തുന്നതെങ്ങനെ.

പെരിയ
എന്ന പേരിൽ
കണ്ണീരും ചോരയും ചാലിച്ചെഴുതിയ
വരണ്ട ഛായാചിത്രം ഇവിടെയുണ്ട്.
പെരിയ ഞങ്ങൾക്ക് വഴിയും ദേശവുമാകുന്നു.
പെരിയപെഴച്ചോൻ ഞങ്ങളുടെ നേർവഴികാട്ടിയും…
വര എന്നത് ചിത്രകാരന് മാത്രം ഒരു നാമവും കർമ്മവും ആകുന്നു…

ചായപെൻസിൽ കൊണ്ട്
ചിത്രകാരനായ ഋതു
സ്വന്തം സ്വപ്നങ്ങളെ
നൊമ്പരങ്ങളെ ഏതൊരാളുടെയും ഹൃദയം തൊടുംവിധം ചിത്രണം ചെയ്യുന്നുണ്ട്…

മണ്ണിലെഴുതി നിറപ്പിച്ച
തൃക്കരിപ്പൂർ ദേശത്തിന്റെ ഋതുപ്പകർച്ചകളിലൂടെയുള്ള
എത്രയെത്ര നടത്തങ്ങൾ…
ഓരോ ദേശത്തിനും അതിന്റേതായ രചനാസങ്കേതങ്ങളുണ്ടായിരുന്നു…

കടലാനകളുടെ നീലയോ
കായൽപ്പരപ്പിൽ തിളക്കുന്ന അന്തിയോ
നിർത്തടങ്ങളിലെ സൂര്യപ്രഭയോ
എരുതുകൾ ചവിട്ടിക്കുഴച്ച ചളിയിൽ
ഞെട്ടറ്റ നക്ഷത്രത്തിളക്കമോ
ഉള്ളകം കലങ്ങിയ പുഴയിലെ പെരിമീൻനിഴലാട്ടങ്ങളോ
ഇടനാടൻ ചെങ്കൽച്ചായില്ല്യമോ
തലയറ്റ തെയ്യങ്ങളലയുന്ന പാറപ്പടർപ്പുകളിലെ എളവർണ്ണമോ
കുറിഞ്ചിത്താഴ്വാരങ്ങളിലെ കാട്ടാളക്കരി വർണ്ണമോ…

ഓരോ ദേശത്തിനും
ഓരോ ഗോത്രം
ഓരോ ഭാഷ
ഓരോ രൂപം
ഓരോ നിറം
ഓരോ ദൈവം
ഓരോ ദേശവും ഓരോ ജീവിതമാകുന്നു…

ദേശങ്ങളുടെ നഷ്ടം ജീവിതത്തിന്റെ
നഷ്ടം തന്നെയാണ്.
ദേശത്തിന് അതിന്റെ നിറം നഷ്ടമാകുമ്പോൾ ഭാഷയും രൂപവും
ഭാവവും നഷ്ടമാകുന്നു.
പിന്നെ പുതിയ ദേശം പിറക്കുന്നു.
കാലം നടന്നു മറയുമ്പോൾ
എത്രയെത്ര ദേശപ്പിറവികൾ.
തൃക്കരിപ്പൂർ ഇന്നൊരു പുതിയ ഭൂഖണ്ഡമാണ്.

athmaonline-painanippetti-illustration-vinod-ambalathara
ചിത്രീകരണം : വിനോദ് അമ്പലത്തറ

കാലുകളുടെ മണമുള്ള നീണ്ട വഴിത്താരകൾ
കാല്പനികതയും കലഹവും തഴച്ച വേലിപ്പടർപ്പുകൾ…
പുതിയ ഭാഷകൾ കവർന്നെടുത്ത
പഴയ ലിപിജീവിതങ്ങൾ…
വല്ലികളുയർത്തി
മഞ്ഞക്കോളാമ്പി പ്രാർത്ഥന.
വേലിപ്പൂക്കളുടെ കണ്ണുകളിലെഴുതിയ
കടുംനീല സങ്കടം,
കൊക്കിലൊരു കുളത്തെ കോരിയെടുത്ത നീലപ്പൊൻമാനുകൾ,
വയറൊഴിഞ്ഞ മണ്ഡലി,
നാടൻപ്രേമത്തിന്റെ മൂക്കുത്തിളക്കം
വെള്ളയും മഞ്ഞയും പട്ടിപ്പൂമാലകൾ മുടിയിൽച്ചൂടിയ പെണ്ണഴകുകൾ
അതിരാണിപ്പടർപ്പുകളിൽ വെയിലുകായുന്ന എസ്.കെ. പൊറ്റക്കാട്….

”മുൾവേലി
പൂത്തിരിക്കുന്നു
അതിർത്തിയെക്കുറിച്ച്
നാം വെച്ച
ഒച്ചകൾക്കെല്ലാം
മീതെയായി”
കലഹങ്ങളുടെ മധ്യേ പൂത്ത മുൾവേലിക്കവിത കുറിച്ചത് വീരാൻകുട്ടിയാണ്…

ഇന്ന് പൂക്കളുടെ അതിരടയാളങ്ങളില്ല.
അന്ന് കലഹങ്ങൾക്കിടയിലേക്ക് മഞ്ഞക്കോളാമ്പികൾ മധ്യസ്ഥവുമായി വന്നു.
വേലിയാണെങ്കിലും കെട്ടിയവന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ അത് പൂത്തു.
പൂമ്പാറ്റച്ചിറകുകൾ തിളങ്ങി.
പൂത്തുമ്പികൾ വേലികൾക്ക് മുകളിൽ ആകാശം നിവർത്തി.
ഇന്ന് വേലിപ്പടർപ്പുകളില്ല.
ആയിരമായിരം സൂക്ഷ്മസ്ഥൂല ജീവജാതികൾ വിഹരിച്ച വേലിപ്പടർപ്പുകൾക്ക് പകരം വൻമതിൽപ്പടുതകകൾ ഉയർന്നു….

വേലി എന്ന ജീവിതത്തെ
എങ്ങനെയും എഴുതാം.
അതിരില്ലാത്ത മണ്ണിനും കനവിനും അതിർ തിരിച്ചവർ.
എങ്കിലും വേലി മതിലെന്ന
മരിച്ച കരിങ്കൽക്കെട്ടല്ല…
മതിൽപ്പടുതകളിൽ
പൂക്കളില്ലാത്തതിനാൽ കലഹങ്ങൾ മാത്രം ഉയർന്നുകേട്ടു.
മതിലെന്നാൽ മൃതകാലത്തിന്റെ സ്മാരക ശിലകളാണ്.
വല്ലരികളുടെ തെളിച്ചങ്ങളെ,
പൂമ്പാറ്റച്ചിറകുകളെ,
നീലപ്പൊന്മാനിന്റെ നീരിളക്കങ്ങളെ,
പുല്ലാഞ്ഞികളുടെ സീൽക്കാരങ്ങളെ,
പൊക്കിളിലെ രക്തമീമ്പിക്കുടിക്കുന്ന
ഓന്തുകളുടെ ചോരത്തലകളെ,
പട്ടിപ്പൂക്കളിറുക്കുന്ന കുട്ടികളുടെ കളിമ്പങ്ങളെ
മതിലിന്റെ ജഡപാളിയിൽ നമ്മൾ വരച്ചുചേർത്തു..
വേർതിരിവിന്റെ സിമന്റ് നെഞ്ചിൽ പൂത്തുലഞ്ഞ വേലിച്ചിത്രം
മതിലിന്റെ മൃതിയിൽ പച്ചയുടെ
സ്മൃതിലിഖിതങ്ങൾ

വിഭജനത്തിന്റെ വൻമതിലുകൾക്കിരുവശവും ശത്രുരാജ്യങ്ങളെപ്പോലെ നമ്മൾ അടച്ചിരുന്നു.
പക്ഷേ… വേലി
പഴുതുകുളം വിടവുകളും വിള്ളലുകളും തീർത്ത് വേലിക്കകത്തെ ഉൾപ്പുളകങ്ങൾ വേലി സ്വയം വെളിപ്പെടുത്തി.
പഴുതടച്ച നിർമ്മിതിയായിരുന്നു മതിൽ.
യാതൊരു വിട്ടുവീഴ്ച്ചയുമില്ല.
ഒരു പുൽച്ചാടിപോലും വഴി തെറ്റി ചുട്ടുപൊള്ളിയ മതിലിന്റെ ശൂന്യതയിൽ ഇരുന്നില്ല.

ഇന്ന് വേലിപ്പടർപ്പുകളില്ല.
പൂക്കളുടെ അതിരടയാളങ്ങളില്ല.
അലമുതൽ മലവരെ പടർന്ന നിറങ്ങളുടെ ധൂളിവിന്യാസങ്ങൾ ദേശപ്പലമകൾ
മണ്ണിന്റെ മനംമയക്കുന്ന കളമെഴുത്തുകൾ ഇന്നില്ല.
യന്ത്രങ്ങൾക്ക് ഒറ്റ ഭാഷയിലെ സംസാരിക്കാനാകൂ
ഒറ്റനിറച്ചാർത്തിലേ എഴുതാനാകൂ..

ഇന്ന്
എല്ലാ മണ്ണഴകിനും ഒരേ നിറം
ഒരേ ഭാഷ
ഒരേ ദൈവം.
കാതടപ്പിക്കുന്ന അലർച്ചയോടെ എങ്ങുനിന്നോ ഇഴഞ്ഞുവന്ന കാലാഹി
കളം മായ്ക്കുകയാണ്.
എല്ലാ നിറങ്ങളും ഒറ്റ നിറമായി മാറുന്നു.
തുറന്ന വായ.
കൂർത്ത പല്ലുകൾ.
നീണ്ട കഴുത്ത്.
നിറങ്ങളുടെ ഉപ്പും നീരും
കൊണ്ടെഴുതിയ കളം
കാലമാകുന്ന സർപ്പാവേശിതൻ മായ്ക്കുകയാണ്…

വി. കെ. അനില്‍കുമാര്‍

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...