(കവിത)
മഞ്ജു ഉണ്ണികൃഷ്ണൻ
കോഴി കൂവി തുടങ്ങാറായ
നേരത്തിനോടടുത്ത്
ഏതോ പശ്ചിമേഷ്യൻ –
രാജ്യത്തു നിന്നും ,
കേരളം എന്ന നാട്ടിലെ
അർദ്ധരാത്രിയിലേക്ക് .
സാറ്റ്ലൈറ്റ് വഴി വരുന്ന
തുടുത്തു പഴുത്ത
ഹൃദയം
അഥവാ
❤️.
vice versa ,
ഇതേ ചിഹ്നം ,
“ഉറങ്ങിയില്ലേ? ”
“ഉറങ്ങാറില്ല ”
” കഴിച്ചോ ”
” കഴിക്കാറില്ല ”
“നല്ല ഹ്യൂമർസെൻസാണല്ലോ ”
” സെൻസില്ല ”
” എന്ത് ചെയ്യുന്നു
നാട്ടിലെവിടാ ?”

“ഞാൻ കിയാര
മിന്നു മീനാക്ഷി
യുടെ Ai ആണ് .
മാഡം ഓഫ് ലൈൻ ആണ്
[കൂർക്കംവലിയുടെ ബീജിയം
കേൾപ്പിക്കുന്നു ].
തൽസമയം
അപ്പുറത്ത് ഒരു
💔
ശബ്ദം കേൾക്കുന്നു .
“Are you ok sir .
Should I sent ambulance to your live Location ”
“എൻ്റെ പൊന്നു കിയാമ്മേ
വെറുതെ വിട്ടേരെ ”
പശ്ചിമേഷ്യൻ രാജ്യത്ത്
ഒരാൾ ഓഫ് ലൈൻ ആയി .
അപ്പോഴേക്കും
ഒരു ലാറ്റിനമേരിക്കൻ
“ഹായ് ”
വരുന്നു
ആനയെ പിടിക്കാൻ
പഴയ വാരിക്കുഴി മാത്രം
സങ്കേതികമായുള്ള നാട്ടിൽ
മിന്നു മീനാക്ഷി
24x 7 പച്ച തെളിഞ്ഞ് കിടന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
നല്ല കവിത! 😊
♥️🔥
മനോഹരം
നന്നായി അവതരിപ്പിച്ചു…
രസംണ്ടല്ലോ.താങ്കളുടെ കവിതകളിൽ പലപ്പോഴും കാണാറുള്ള ആ ‘കുറുമ്പ് ‘ഇതിലുമുണ്ട്.മികച്ചത്.Thanks