(കവിത)
പ്രതിഭ പണിക്കര്‍
വാക്കുകളുടെ മദ്ധ്യാഹ്നത്തിന്
നീലിമയുടെ
അതിരില്ലാപ്പരപ്പാണ്;
പലകുറി ചില്ലത്തുമ്പില്‍ നിന്ന്
അടര്‍ന്നുയര്‍ന്നതും.
ശൂന്യമെന്നുതോന്നിയ്ക്കുന്ന
പ്രഥമനിറക്കാഴ്ചയിലേയ്ക്ക്
വെള്ളിമുകിലുകള്‍
പതിയെ പറന്നുവരും.
ഗ്രഹങ്ങള്‍ പലത്
പിറന്ന് പിന്നെ
അപ്രത്യക്ഷമാകും.
താരകള്‍ തെളിഞ്ഞുപൊലിയും.
തൊട്ടും, തൊടാതെയും
മിന്നല്‍പ്പിണരുകള്‍
വന്നുപോകും.
ഒരു ചാറ്റല്‍
പടിഞ്ഞാറന്‍കാറ്റിന്റെ
ശലഭച്ചിറകേറിവന്നെന്നെ
വായനയുടെ
വള്ളിപ്പടര്‍പ്പില്‍നിന്ന്
പറിച്ചെടുത്ത്
സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.
പലതിനെ ഉള്‍ക്കൊള്ളുന്ന
എന്റെ നിശബ്ദാകാശം
ഉദയങ്ങള്‍,
അസ്തമയങ്ങള്‍
ഒടുങ്ങി നിലകൊള്ളും;
പൊടുന്നനെ അതൊരു
സാധാരണവൈകുന്നേരമാവും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
പ്രതിഭ വാക്കുകൾ കൊണ്ട് വായനക്കാർക്ക്..ഇലകളിൽ തങ്ങി നിൽക്കുന്ന മഴതുള്ളി പോലെ മനസ്സിൽ വായനാനുഭവം പകരുന്നു….