(കവിത)
മുബശ്ശിര്‍ സിപി
പ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു
ഞാനിരുന്നീ കസേരയില്‍
നാലു കൊല്ലം,
കസേര കരുതി
അതിനാണീ പ്രേമ സങ്കടം.
ആള് പോയ നേരം
നീങ്ങി നീങ്ങി
ആളെ കണ്ടത്താനുള്ള തിരക്കിലായി
കസേര.
അടഞ്ഞ വഴികളോര്‍ത്തു
നാലു കാലുകളോര്‍ത്തു
പ്രേമമില്ലാഞ്ഞതോര്‍ത്തു
സ്ഥിരം സങ്കടപ്പെട്ടു കസേര.
വെളിച്ചമണഞ്ഞ രാത്രിയില്‍
കാലുകള്‍ക്കിടയില്‍ കാലുകള്‍
കോര്‍ത്തു കെട്ടിപ്പിടിക്കും
ഞങ്ങള്‍
കരയും, വരും പ്രേമമെന്നു
തോളിലും കൈപ്പിടിയിലും തലോടും
പരസ്പരം.
ഉണ്ടായിരുന്നിടത്തെ പ്രേമം നീ
വാങ്ങിച്ചു വേര്‍ത്തിരിച്ചെന്ന് കസേര,
ഉണ്ടായിരുന്നതറിഞ്ഞില്ലെന്നു ഞാനപ്പോള്‍
അവനെച്ചാരിക്കരയും.
ചാരിക്കരഞ്ഞാല്‍ കസേര
തലോടും, തോളിലെന്റെ
കഴുത്തു കൊണ്ടു വെക്കും
ദേ പ്രേമം വരുന്നെന്നു
വിരല്‍ ചൂണ്ടും
മോഹിപ്പിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
Nice
Nannayittund bro