HomePHOTO STORIESഒറ്റ

ഒറ്റ

Published on

spot_imgspot_img

Photo Story

അനീഷ് മുത്തേരി

ജനനത്തിലും മരണത്തിലും ഓരോ ജീവനും ഒറ്റയ്ക്കാണ്.

പറ്റത്തിൽ നിന്ന് ഒറ്റക്കായി, ഓരോ മനുഷ്യനും അവനിലെ ആന്തരികതയുടെ ഭിന്ന പ്രകാരങ്ങളോട് കലഹിക്കുന്നതിലൂടെ പലവഴിക്കായി ഒറ്റപ്പെടലിന്റെ പല തുരുത്തുകളിൽ അഭയം തേടിയവരാണ്.

എത്ര ആൾക്കൂട്ടത്തിലും ഒറ്റയായ ചിന്തകൾ പേറി നടക്കുന്നവർ, അതേ എല്ലാവരും ഒരറ്റം വരെ ഒറ്റയ്ക്കാണ്.

പൊക്കിൾക്കൊടി ഛേദിക്കുന്ന നിമിഷം ഉപേക്ഷിക്കപ്പെട്ട ഒറ്റകൾ. പരസ്പരം മനസ്സിലാക്കാൻ മറന്നു പോയി ഒറ്റപ്പെടുന്ന മനസ്സുകൾ. എല്ലാം പകുത്ത് നൽകി സ്വയം ഒറ്റയായവർ.

ഒരു വസന്തം മുഴുവൻ നൽകി കൊഴിയാൻ തയ്യാറാകവേ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് ഒറ്റപ്പെട്ട വാർദ്ധക്യങ്ങൾ.

ഒരില പോലും ബാക്കിയില്ലാത്ത ശാഖിയിൽ ഒറ്റപ്പെട്ടു പോയ പറവകളെപോലെ ഒരുപാട് ഒറ്റകൾ സൃഷ്ടിക്കപ്പെടുന്നു.

തണൽ നഷ്ടപ്പെട്ട് വെയിലിൽ ചേക്കേറുന്നവർ. സ്വന്തം എന്നത് മറന്ന് കൂട്ടത്തിൽ ഇഴുകി ചേരുമ്പോഴും ഒറ്റയായ ഇഷ്ടങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നവർ.

ചിന്തയിൽ മാത്രം ഒറ്റപ്പെട്ടു പോയവർ, ചെയ്തികളിൽ ഉറ്റവരെ, ഉടയവരെ, സുഹൃത്തുക്കളെ ഒക്കെ ചേർത്തു നിർത്തുമ്പോഴും ഒറ്റയായ ചിന്തകൾ, ഇഷ്ടങ്ങൾ ഒക്കെ കൂടെ കൊണ്ട് നടക്കുന്നവർ.

ഒറ്റ എല്ലാവരിലും ഉണ്ട്, എല്ലാവരും ഒറ്റയാണ്. ഒറ്റയ്ക്ക് നടന്നു തീർക്കുന്ന ജീവിതം, വഴിയിൽ ചിലപ്പോൾ കൂട്ടുകെട്ടുകൾ, അപ്പോഴും വേറിട്ട മനസ്സുമായി ഒറ്റപ്പെടുന്നവർ. കടമകളുടെ പേരിൽ ഒറ്റയാകാൻ മറന്നു പോയവർ.

ഒറ്റപ്പെടുത്തപ്പെട്ടവർ അതിലുമേറെ. ജാതിയും മതവും വർണവും പണവും പദവിയും ഒക്കെ ഒറ്റപ്പെടുത്തിയവർ. ആ ഒറ്റപ്പെടുത്തലുകൾ ചിലരെ തളർത്തി എങ്കിലും ഉയിർപ്പിന്റെ വഴിയിൽ ചരിച്ചവർ ധാരാളം.

പലതരത്തിൽ മുഖ്യധാരയിൽ നിന്ന് അപരവൽക്കരിക്കപ്പെട്ടവരുടെ പ്രാതിനിധ്യമാണ് ‘കാക്ക’.

“കാക്ക കുളിച്ചാൽ കൊക്കാകുമോ ” എന്ന ‘പരിഷ്കാരികളുടെ’ ചോദ്യത്തിലടങ്ങിയ സ്ഥാപനവൽകരിക്കപ്പെട്ട സൗന്ദര്യ ബോധത്തേയും മുഴുവൻ അപരവൽക്കരണ ബോധ്യങ്ങളേയും ‘കാക്ക’ റദ്ദ് ചെയ്യുകയാണ്.

ഒറ്റയായി പോകുന്നവന്റെ, ഒറ്റയാക്കപ്പെടുന്നവന്റെ പ്രതീകമാണ് കാക്ക.

ഒറ്റ കരുത്തിന്റെ പ്രതീകമാണ്. ഉയിർപ്പിന്റെ സാക്ഷ്യമാണ്. ഉണർവിന്റെ മുദ്രയാണ്.

ചിലപ്പോഴെങ്കിലും ഒറ്റയാവുക. സ്വന്തം ചിന്തകളിൽ, ഇഷ്ടങ്ങളിൽ ഒന്നു മുങ്ങി നിവരുക…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this