കവിത
വിമീഷ് മണിയൂർ
1. വെച്ചു കുത്തൽ
നിന്നെയിടിച്ചു തെറിപ്പിച്ച ബൈക്കിൻ
കണ്ണാടിയിലെന്നെ കണ്ടോ?
നിന്നെ പൊക്കിയെടുത്തോരു കൈയ്യിൽ
കുത്തിയ പച്ച നീ കണ്ടോ?
കണ്ടില്ലയെങ്കിൽ പരാതികളില്ല, നിന്നിൽ
വെച്ചു കുത്തിക്കൊണ്ടിരിക്കാം.
2. ആറു ചക്രത്തിന്റെ വണ്ടീ
എത്ര ബക്കറ്റ് കണ്ണീർ നിന്റെ
തെങ്ങിൻ തടത്തിലൊഴിച്ചൂ
എത്ര മരങ്ങൾ ചിരകി നിന്റെ
കൈയ്യക്ഷരക്കാട് കത്തീ
എത്ര വൈകിയാലും നിന്റെ
കാത്തിരിപ്പിൻ കള്ള് ചെത്തീ
കുത്തിയൊലിച്ചു പോകുന്നേ
നിന്റെയാറുചക്രത്തിന്റെ വണ്ടീ…
3. നേരം
ചുണ്ടുകൾ കൊണ്ട്
മനുഷ്യർ
പരസ്പരം
തൊട്ടു തുടങ്ങിയത്
എന്ന് മുതലാണ് ?
ശ്വാസം കൊണ്ടു മാത്രം
നേരം
വെളുക്കാതെയായപ്പോൾ.
4. നിന്നെ മാത്രം
ക്ലാസ് ഫോട്ടോയിൽ
നിന്റെ പുറകിൽ നിൽക്കുന്നത് ഞാനാണ്
എന്റെ രണ്ട് കണ്ണും അടഞ്ഞു പോയിട്ടുണ്ട്
എന്നാലും സാരമില്ല
ഞാൻ തൊട്ടു നിൽക്കുന്നത് നിന്നെ മാത്രമാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
മനോഹരം