Drive My Car (2021)

0
617
global-cinema-wall-athmaonline-the-arteria

ഗ്ലോബൽ സിനിമാ വാൾ

മുഹമ്മദ് സ്വാലിഹ്

‘വിധി നമ്മിലേക്കയക്കുന്ന വിചാരണകള്‍ നമ്മള്‍ ക്ഷമയോടെ നേരിടും.
മറുലോകത്ത് നമ്മളദ്ദേഹത്തോട് പറയും,
ഞങ്ങള്‍ കഷ്ടപ്പെട്ടു
ഞങ്ങള്‍ കരഞ്ഞു
ജീവിതം കഠിനമായിരുന്നു
ശേഷം ദൈവം നമ്മളോട് കരുണ കാണിക്കും
മുഖത്തൊരു ചെറുപുഞ്ചിരിയോടെ നമ്മള്‍ നമ്മുടെ ദുഖങ്ങളിലേക്ക് തിരിഞ്ഞുനോക്കും.’

ഹറൂകി മുറകാമിയുടെ കഥ അടിസ്ഥാനമാക്കി, റ്യൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത ‘ഡ്രൈവ് മൈ കാര്‍’ ചര്‍ച്ച ചെയ്യുന്നത് അപരനെ അറിയുക, മനസ്സിലാക്കുക, വൈകാരികമായ അടുപ്പമുണ്ടാവുക എന്നിവയെ സംബന്ധിച്ച മനുഷ്യന്റെ ശ്രമങ്ങളെയും പ്രയാസങ്ങളെയും കുറിച്ചാണ്. തന്റെ ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ ആഘാതം മറികടക്കാന്‍ ശ്രമിക്കുന്ന പ്രശസ്തനായ ഒരു നാടക അഭിനേതാവ് ആന്റണ്‍ ചെഖോവിന്റെ അങ്കിള്‍ വാന്യ എന്ന നാടകം സംവിധാനം ചെയ്യാനായി ഹിരോഷിമയിലേക്ക് ക്ഷണിക്കപ്പെടുന്നു. നാടകസംവിധാനത്തിന്റെ പശ്ചാത്തലത്തില്‍ യുസൂകെ കണ്ടുമുട്ടുന്ന മനുഷ്യരും ഉണ്ടാകുന്ന സംഭവവികാസങ്ങളും അതുവഴി യുസൂകെയുടെ സ്വന്തം ജീവിതത്തിലേക്ക് തന്നെയുള്ള തിരിഞ്ഞുനോട്ടവുമാണ് സിനിമയുടെ കഥാഗതി. ഹിരോഷിമയില്‍ അയാളുടെ ഡ്രൈവറായി നിയോഗിക്കപ്പെടുന്ന മിസാക്കിയും നാടകനടനായ തക്കാസുക്കിയുമൊക്കെ സ്വന്തത്തെയും തന്റെ ബന്ധങ്ങളെയും വ്യക്തമായി മനസിലാക്കാന്‍ യുസൂകെയെ സഹായിക്കുന്നു.

തകര്‍ന്ന റോഡുകളിലൂടെ അനങ്ങാതെ വണ്ടിയോടിക്കാന്‍ പഠിക്കലാണ് ജീവിതം എന്ന് സിനിമ പറഞ്ഞുവെക്കുന്നു.

Film: Drive My Car
Director: Ryusuke Hamaguchi
Year: 2021
Language: Japanese


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here