HomePHOTO STORIESആനച്ചന്തത്തിന്റെ അണിയറ

ആനച്ചന്തത്തിന്റെ അണിയറ

Published on

spot_imgspot_img

ഫോട്ടോ സ്റ്റോറി

അശ്വിൻ ആരണ്യകം

ഉച്ചയോടെയാണ് മുത്തങ്ങയിലേക്ക് ചെന്ന് കേറിയത്, വെയിലും മഴയും മാറി മാറി, വയനാടൻ കാലാവസ്ഥ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു. കാടങ്ങനെയാണ്.. എത്ര തവണ കണ്ടതാണെങ്കിലും അത്രപെട്ടെന്നൊന്നും ആരെയും സ്വീകരിക്കില്ല. ഡോർമെട്രിക്ക് മുൻപിലെ മുളം കുടിലിലേക്ക് കേറി ഇരിക്കുമ്പോൾ നാളെയുള്ള ഒരു പരിസ്ഥിതി ക്ലാസിൽ എന്ത് പറഞ്ഞു തുടങ്ങണമെന്ന ഒരു ആശങ്കയിൽ ആയിരുന്നു. ദൂരം കാരണം മികപ്പോഴും എത്തിച്ചേരുന്ന സമയം ഉച്ചയോടെ ആയിരിക്കും. വൈകീട്ട് വെയിൽ താഴുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനുമാകില്ല. ഇത്തരം കാര്യങ്ങളാൽ പലപ്പോഴും ആദ്യ ഭാഗം മുഷിപ്പിക്കുന്നത് കാണാറുണ്ട്. മുത്തങ്ങയിൽ ആന ക്യാമ്പ്, പരിശീലനം ഒക്കെ നടക്കുന്നത് കൊണ്ട് ഈ സമയം ആനകളെ കണ്ടും അവരുടെ ചേഷ്ടകൾ ആസ്വദിച്ചും സമയത്തെ കൊല്ലുകയാണ് പതിവ്. മുൻവശത്തെ ആനപ്പന്തിയിലെ ഭൂരിഭാഗം ആനകളും കുങ്കി ആനകൾ അഥവാ താപ്പാനകൾ ആണ്.

കുംകി…

ആനകളിലെ പോലീസുകാരാണ് കുംകികൾ. കാടിറങ്ങി നാട്ടുകാരെ വിറപ്പിക്കുന്ന, കണ്ണിൽ കണ്ടതൊക്കെ നശിപ്പിച്ചു നടക്കുന്ന കാട്ടാനകളെ പേടിപ്പിച്ചും, തല്ലിയും ഓടിക്കുന്ന അവർക്കൊരു പ്രത്യേകതയുണ്ട്. ഒരു കുംകിയിലും ഒരു ചട്ടമ്പി ഒളിഞ്ഞിരിപ്പുണ്ട്… മനസിനകത്ത് മനുഷ്യനാൽ തളക്കപ്പെട്ട കാട്ടാന തന്നെയാണ് കുംകികൾ. അവരെ കാടിനോട് ചേർന്ന് ബന്ധിച്ചും , കാട്ടിലേക്ക് മേയാൻ പറഞ്ഞയച്ചും കാടിനൊപ്പം ജീവിക്കുന്ന അവരുടെ ജീവിതം അർദ്ധ വന്യാവസ്ഥയിലാണ്. മദപ്പാടിലും നാട്ടാനകളെ പോലെ പ്രകോപനം സൃഷ്ടിക്കുന്നത് കാണാറില്ല. മനസിലെ ഉറങ്ങിക്കിടക്കുന്ന കാടോർമകളിലേക്കുള്ള മടക്കയാത്രയാണ് നാട്ടാനകളെ അത്രമേൽ പ്രകോപിതർ ആക്കുന്നതെന്നു തോന്നിയിട്ടുണ്ട്. പക്ഷെ കാടിനോട് ചേർന്നുള്ള ജീവിതവും, ചുറ്റുമുള്ള കാടിരമ്പവും അവരെ മദപ്പാടിലും ശാന്തരാക്കുന്നുണ്ടാകണം. മദപ്പാട് ഉള്ളപ്പോഴും ഇല്ലാത്തപ്പോളും അവരോട് അടുക്കുന്നത് അപകടകരമാണ്. അടുത്തിടപഴകുന്ന ആളുകൾ ഒഴികെ ആര് അടുത്തേക്ക് വന്നാലും അവരസ്വസ്ഥരാകുന്നത് കാണാറുണ്ട്. ഒരു കാട്ടാനയുടെ ജീവിതത്തിലും നമുക്കീ കാഴ്ച കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ഒരു കുംകി ആന ഒരിക്കലും ഒരു നാട്ടാനയെപ്പോലെ മെരുക്കപ്പെടുന്നില്ല.
അവിടേക്ക് വരുന്ന സഞ്ചാരികളിൽ പലരും ഇവക്കരികിൽ പോകാൻ ശ്രമിക്കുന്നതും വിലക്കുമ്പോൾ ദേഷ്യം കാണിക്കുന്നതും കാണാറുണ്ട്. ചങ്ങലകളാൽ നിയന്ത്രിക്കപ്പെടുന്നത് മാത്രമാണ് താപ്പാനകളും നാട്ടിലെ വളർത്താനകളും തമ്മിലുള്ള ഏക സാമ്യം.

ഞാൻ ആലോചിക്കാറുണ്ട്. പൂരപ്പറമ്പിലെ ആനകളേക്കാൾ എത്രയോ ഭേദമാണ് ഇവരുടെ ജീവിതമെന്ന് തോന്നാറുണ്ട്. കുഴച്ചുരുട്ടിയ രസായനവും, കഴുത്തിൽ ഇളകിയാടുന്ന നെയിം പ്ലേറ്റും, ആരാധക വൃന്ദവും ഇല്ലെങ്കിലും അവരെക്കാൾ സ്വാതന്ത്ര്യം താപ്പാനകൾക്ക് ഉണ്ടെന്ന്. പൂരക്കാഴ്ച്ചകളുടെ പിന്നാമ്പുറം ഒരിക്കലെങ്കിലും കണ്ടവരുണ്ടെങ്കിൽ, മനസാക്ഷിയെന്ന ഒന്നുണ്ടെങ്കിൽ പിന്നെ അവരൊരിക്കലും ആനപ്രേമികൾ ആവുകയില്ലയെന്നുറപ്പാണ്.
നെറ്റിപ്പട്ടവും , മുത്തുക്കുടയും , ആലവട്ടവും, പി ആർ ഏജൻസികൾ നൽകുന്ന പേരും കഥയും മാറ്റി നിർത്തിയാൽ, ലോകത്ത് അത്രമേൽ പീഡനം അനുഭവിക്കുന്ന വേറെ ഒരു ജീവി വർഗം ഇല്ലെന്നുവേണം പറയാൻ.

കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന ആനയെ ഓടിച്ചിരുന്നത് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമായിരുന്നു. ആ ആന ചെണ്ടമേളവും, വെടിക്കെട്ടും ആസ്വദിക്കുന്നു എന്ന് വിശ്വസിക്കുന്നെങ്കിൽ നിങ്ങളാദ്യം നിങ്ങളുടെ മനോനില പരിശോധിക്കേണ്ടിയിരിക്കുന്നു. അതിനുശേഷം അതിന്റെ കാലുകളെ ബന്ധിപ്പിച്ച ചങ്ങലകൾ കൂടെ നോക്കുക, അതോടൊപ്പം പാപ്പാന്മാരുടെ കയ്യിലെ ആയുധങ്ങളും പിൻകാലിലെ മുറിവുകളും. അവ പറഞ്ഞു തരും, ആനച്ചന്തത്തിലെ സ്നേഹക്കാഴ്ചകൾ.

കടുത്ത മൃഗസ്നേഹികൾ പോലും വിമർശിക്കാൻ ഭയപ്പെടുന്ന ഒരിടമാണ് ആനയെഴുന്നള്ളിപ്പ്. ഇരുതല മൂർച്ചയുള്ള വാളാണ് അതെന്ന് ഭരണകൂടത്തിന് പോലും അറിയാവുന്നത് കൊണ്ട് തന്നെയാണ് ആനയെഴുന്നള്ളിപ്പിന് നേരെ ഒന്നും പറയാത്തത്. എത്ര തന്നെ പറഞ്ഞാലും , അനുഭവിച്ചാലും ആനകളെ കൊണ്ടുള്ള മരണക്കളി നമ്മൾ അവസാനിപ്പിക്കില്ല. തമിഴന്റെ ജെല്ലിക്കെട്ടിനെതിരെ ക്രൂരതയെന്ന് പ്രതികരിക്കുന്നവർ പോലും ആനയെഴുന്നള്ളത്തെന്ന് കേട്ടാൽ തൊഴുതു നിൽക്കുന്നത് കാണാം. അഞ്ഞൂറിന് മേലെ ഉണ്ടായിരുന്ന നാട്ടാനകൾ ഇന്ന് അതിവേഗം കുറയുന്നത് ഈ പറഞ്ഞ സ്നേഹക്കൂടുതൽ കൊണ്ട് തന്നെയാണ്. ഇന്നും മലയാളി മനസിലാക്കാത്ത രണ്ടുവാക്കുകളാണ്
ഇണങ്ങലും മെരുങ്ങലും. നിരന്തര ഇടപെടൽ മൂലം കോഴിയും, പശുവും പോലുള്ള ജീവികൾ മനുഷ്യനൊത്ത് ജീവിക്കുന്നതാണ് ഇണങ്ങൽ. എന്നാൽ, ശാരീരികമായും മനസികമായും വേദനിപ്പിച്ചും ഭയപ്പെടുത്തിയും ഒരു ജീവിയെ നിയന്ത്രിക്കുന്നതാണ് മെരുക്കൽ. തോട്ടികൊണ്ടും , വടികൊണ്ടുമുള്ള വേദനിപ്പിക്കൽ, കാലുകളിലെ ചങ്ങാലപ്പാടിലെ മുറിവ് ഉണങ്ങാതെ സൂക്ഷിക്കൽ എന്നിവയില്ലാതെ ഒരു ആനയെ വരുതിയിൽ നിർത്തുന്നത് കാണിക്കുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. നാട്ടാനകളെ ഈ പറഞ്ഞ മെരുക്കലിലൂടെ മാത്രമാണ് നിങ്ങൾക്ക് മുൻപിൽ അലങ്കരിച്ചു നിർത്തുന്നതും…

Aswin-aaranyakam-photostory-athmaonline-the-arteria

Aswin-aaranyakam-photostory-athmaonline-the-arteria-003

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this