കവിത
ഷംസ്
പാതിരാവിലൊരു പ്രേതമെന്റെ
പാതിരാവണ്ടിക്കു കൈകാട്ടി
മഞ്ഞും മാറാലയും കൊണ്ടു
മുറുക്കിവെച്ച ജനാല
ഒറ്റച്ചിമ്മലിൽ സുതാര്യമായി.*
ഊരിവീഴുന്നു
ഓർമ്മപ്പത്തായത്തിൻ
ഓടാമ്പലുകൾ,
ചിറകടിച്ചുയരുന്നു
മറവിക്കുഞ്ഞുങ്ങൾ.
ഒരേ മരം മണം
അതേ നഗരം തീരം
കാന്തമേറ്റതു പോലെൻ
അകക്കാന്തികൾ,
സ്വയം കുരുങ്ങിപ്പോയ
ചിലന്തികൾ.
സമയത്തോടുള്ള
വഞ്ചനയത്രേ
ഓർമകളുടെ
ജനിതകം.
അതിനാൽ
പാതിരാത്രിയിലെ
പ്രേമമേ,
ഈ പാതിരാവണ്ടി
നീയേ തെളിക്കുക
തിരിച്ചെന്നെ നടത്തുക.
കാലമേ ഇനി ബാക്കിയായിട്ടുള്ളൂ.
*വിജയലക്ഷ്മിയുടെ “മഴ” എന്ന കവിതയിലെ “ജന്നലിൽ ഒറ്റമിന്നലിൽ/വീണ്ടും പഴയ ഞാൻ” എന്ന വരിയോട് കടപ്പാട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.